കൊല്ലപ്പെട്ട ഫലസ്തീനികളുടെ അവയവങ്ങൾ അടിച്ചുമാറ്റാൻ നെതന്യാഹു നിയമപരമായ അനുമതി തേടി; ചർച്ചയായി പോസ്റ്റ്

1990കളിൽ നെതന്യാഹു ഫലസ്തീനികളുടെ മൃതദേഹങ്ങൾ മെഡിക്കൽ ആവശ്യങ്ങൾക്കായി ഉപയോഗിക്കാൻ നയങ്ങൾ പരിഗണിച്ചിരുന്നു

Update: 2026-02-12 07:07 GMT

തെൽ അവിവ്: ഫലസ്തീനികളുടെ അവയവങ്ങൾ അടിച്ചുമാറ്റുന്നതിനായി 1990കളിൽ ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു നിയമപരമായ അനുമതി തേടിയെന്ന് അവകാശപ്പെട്ട് സോഷ്യൽ മീഡിയ പോസ്റ്റ്. ഇസ്രായേലി ഭരണകൂടം കൊല്ലപ്പെട്ട ഫലസ്തീനികളുടെ അവയങ്ങൾ അടിച്ചുമാറ്റുന്നുവെന്ന ആരോപണത്തിന് ശക്തി പകരയുകയാണ് ഈ പോസ്റ്റ്. ഇസ്രായേൽ സ്റ്റേറ്റ് ഫോറൻസിക് ഇൻസ്റ്റിറ്റ്യൂട്ടിന്റെ സമ്മതമില്ലാതെയാണ് അവയവങ്ങൾ നീക്കം ചെയ്തതെന്ന് രേഖകൾ ഉദ്ധരിച്ച് പോസ്റ്റിൽ അവകാശപ്പെടുന്നു.

Advertising
Advertising

പോസ്റ്റ്‌മോർട്ടങ്ങൾക്കിടെ ഇസ്രായേൽ മൃതദേഹങ്ങളിൽ നിന്ന് കോർണിയകൾ, ചർമം, ഹൃദയ വാൽവുകൾ, അസ്ഥികൾ എന്നിവ എടുത്തുമാറ്റിയിരുന്നുവെന്ന് മുമ്പ് വെളിപ്പെടുത്തലുകളുണ്ടായിരുന്നു. എന്നാൽ അവയവങ്ങൾ എടുത്ത് മാറ്റുന്നത് അവസാനിപ്പിച്ചതായി ഒരു ഇസ്രായേലി ഉദ്യോഗസ്ഥൻ പറഞ്ഞു. 1990കളിൽ നെതന്യാഹു ഫലസ്തീനികളുടെ മൃതദേഹങ്ങൾ മെഡിക്കൽ ആവശ്യങ്ങൾക്കായി ഉപയോഗിക്കാൻ നയങ്ങൾ പരിഗണിച്ചിരുന്നു എന്ന അവകാശപ്പെടുന്ന ഒരു ട്വീറ്റാണ് പുതിയ ചർച്ചക്ക് തുടക്കമിട്ടത്.

1990കളിൽ തെൽ അവിവിൽ സ്ഥിതി ചെയ്യുന്ന ഇസ്രായേലിലെ പ്രധാന ഫോറൻസിക് സ്ഥാപനമായ അബു കബീർ ഫോറൻസിക് ഇൻസ്റ്റിറ്റ്യൂട്ട് എന്നറിയപെടുന്ന എൽ ഗ്രീൻബർഗ് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫോറൻസിക് മെഡിസിനിൽ അവയവങ്ങൾ നീക്കം ചെയ്തിരുന്നു എന്ന ഇസ്രായേലി ഉദ്യോഗസ്ഥരുടെ സ്ഥിരീകരണങ്ങളെ അടിസ്ഥാനമാക്കിയാണ് പുതിയ ആരോപണങ്ങൾ ഉയർന്നിരിക്കുന്നത്.

'മരിച്ച ഫലസ്തീനികളുടെ അവയവങ്ങൾ ഇസ്രായേലിലേക്ക് മാറ്റിവെക്കാൻ എടുക്കണോ? ഈ ആശയം നിയമപരമായി സാധ്യമാണോ എന്ന് ഞാൻ പരിശോധിക്കാം.' നെതന്യാഹു പറഞ്ഞതായി എക്‌സിൽ പങ്കിട്ട ഒരു ഔദ്യോഗിക ഇസ്രായേലി സർക്കാർ രേഖയുടെ ചിത്രം പറയുന്നു. അബു കബീർ ഫോറൻസിക് ഇൻസ്റ്റിറ്റ്യൂട്ടിൽ നിരവധി ഫലസ്തീനി മൃതദേഹങ്ങളിൽ നിന്ന് അവയവങ്ങൾ അടിച്ചുമാറ്റിയതായി കണ്ടെത്തിയിട്ടുണ്ട്. നൂറുകണക്കിന് ഫലസ്തീനികളുടെ മൃതദേഹങ്ങൾ ഇപ്പോഴും ഇസ്രായേലിന്റെ കൈവശമുണ്ടെന്ന് മനുഷ്യാവകാശ സംഘടനകൾ കരുതുന്നു.

Tags:    

Writer - ആത്തിക്ക് ഹനീഫ്

Web Journalist

2025 മേയ് മുതൽ മീഡിയവൺ ഓൺലൈനിൽ വെബ് ജേർണലിസ്റ്റാണ്. 2024 മുതൽ മാധ്യമപ്രവർത്തകൻ. തലശ്ശേരി നെഹ്‌റു ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എഞ്ചിനീയറിംഗിൽ നിന്ന് സിവിൽ എഞ്ചിനീയറിംഗിൽ ഡിപ്ലോമ. അധ്യാപകനായും സൗത്ത് ലൈവ് മലയാളം വെബ് പോർട്ടലിൽ സബ് എഡിറ്ററായും പ്രവർത്തിച്ചിരുന്നു. ദേശീയ, അന്തർദേശീയ രാഷ്ട്രീയം, കായികം, ചരിത്രം, സിനിമ, സാഹിത്യം തുടങ്ങിയ വിഷയങ്ങളിൽ എഴുതുന്നു. ന്യൂസ് സ്റ്റോറികൾ, ഗ്രൗണ്ട് റിപോർട്ടുകൾ, ഫീച്ചറുകൾ, അഭിമുഖങ്ങൾ, ലേഖനങ്ങൾ, വീഡിയോ സ്റ്റോറികൾ തുടങ്ങിയവ പ്രസിദ്ധീകരിച്ചു.

Editor - ആത്തിക്ക് ഹനീഫ്

By - ആത്തിക്ക് ഹനീഫ്

Similar News