ആണവ കേന്ദ്രങ്ങളിലെ യുഎസ് ആക്രമണങ്ങൾ അന്വേഷിക്കാൻ ആണവോർജ ഏജൻസിയോട് ആവശ്യപ്പെട്ട് ഇറാൻ

ഇറാൻ ഇസ്രായേൽ യുദ്ധം രൂക്ഷമായി നിൽക്കുന്ന സാഹചര്യത്തിലാണ് യുഎസ് ഇറാന്റെ മൂന്ന് ആണവ കേന്ദ്രങ്ങൾ ആക്രമിച്ചത്

Update: 2025-06-22 08:53 GMT

തെഹ്‌റാൻ: ആണവ കേന്ദ്രങ്ങളിലെ യുഎസ് ആക്രമണങ്ങൾ അന്വേഷിക്കാൻ ഇൻ്റർനാഷണൽ ആണവോർജ ഏജൻസിയോട് ആവശ്യപ്പെട്ട് ഇറാൻ. ഇറാൻ ഇസ്രായേൽ യുദ്ധം രൂക്ഷമായി നിൽക്കുന്ന സാഹചര്യത്തിലാണ് യുഎസ് ഇറാന്റെ മൂന്ന് ആണവ കേന്ദ്രങ്ങൾ ആക്രമിച്ചത്. എന്നാൽ ഇറാന്റെ ആണവ കേന്ദ്രങ്ങൾക്ക് വലിയ കേടുപാടുകളുണ്ടായിട്ടില്ലെന്ന് ഇറാൻ പ്രതികരിച്ചു. 

ഇറാന്റെ ആണവ മേധാവി മുഹമ്മദ് ഇസ്‌ലാമി അന്താരാഷ്ട്ര ആണവോർജ ഏജൻസി (ഐഎഇഎ) മേധാവി റാഫേൽ ഗ്രോസിക്ക് അയച്ച കത്തിലാണ് അന്വേഷണത്തിന് ആവശ്യപ്പെട്ടത്. യുഎസ് നടപടിയെ അപലപിക്കാനും ഉചിതമായ നടപടികൾ സ്വീകരിക്കാനും മുഹമ്മദ് ഇസ്‌ലാമി റാഫേൽ ഗ്രോസിയോട് ആവശ്യപ്പെട്ടു. ഏജൻസിയുടെ 'നിഷ്‌ക്രിയത്വത്തെയും അദ്ദേഹം വിമർശിച്ചു. ഇറാൻ ഉചിതമായ നിയമ നടപടികൾ പിന്തുടരുമെന്ന് മുഹമ്മദ് ഇസ്‌ലാമി കൂട്ടിച്ചേർത്തു.

'അന്താരാഷ്ട്ര നിയമങ്ങളുടെയും ചട്ടങ്ങളുടെയും, പ്രത്യേകിച്ച് ആണവ നിർവ്യാപന ഉടമ്പടിയുടെ [NPT] കടുത്ത ലംഘനത്തിനെതിരെ ഈ കത്ത് പ്രതിഷേധം പ്രകടിപ്പിക്കുന്നു.' കത്തിൽ പറയുന്നു. യുഎസ് വ്യോമാക്രമണത്തെത്തുടർന്ന് ഐഎഇഎയുടെ 35 രാജ്യങ്ങളുടെ ബോർഡ് ഓഫ് ഗവർണർമാരുടെ അടിയന്തര യോഗം വിളിക്കുകയാണെന്ന് റാഫേൽ ഗ്രോസി നേരത്തെ പറഞ്ഞിരുന്നു.

Tags:    

Writer - ആത്തിക്ക് ഹനീഫ്

Web Journalist

2025 മേയ് മുതൽ മീഡിയവൺ ഓൺലൈനിൽ വെബ് ജേർണലിസ്റ്റാണ്. 2024 മുതൽ മാധ്യമപ്രവർത്തകൻ. തലശ്ശേരി നെഹ്‌റു ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എഞ്ചിനീയറിംഗിൽ നിന്ന് സിവിൽ എഞ്ചിനീയറിംഗിൽ ഡിപ്ലോമ. അധ്യാപകനായും സൗത്ത് ലൈവ് മലയാളം വെബ് പോർട്ടലിൽ സബ് എഡിറ്ററായും പ്രവർത്തിച്ചിരുന്നു. ദേശീയ, അന്തർദേശീയ രാഷ്ട്രീയം, കായികം, ചരിത്രം, സിനിമ, സാഹിത്യം തുടങ്ങിയ വിഷയങ്ങളിൽ എഴുതുന്നു. ന്യൂസ് സ്റ്റോറികൾ, ഗ്രൗണ്ട് റിപോർട്ടുകൾ, ഫീച്ചറുകൾ, അഭിമുഖങ്ങൾ, ലേഖനങ്ങൾ, വീഡിയോ സ്റ്റോറികൾ തുടങ്ങിയവ പ്രസിദ്ധീകരിച്ചു.

Editor - ആത്തിക്ക് ഹനീഫ്

By - Web Desk

contributor

Similar News