ഹോർമുസിൽ ഇറാന്റെ മിസൈൽ ആക്രമണം: എട്ട് യുഎസ് നാവികർക്ക് പരിക്ക്

ആക്രമണം നടന്ന് 10 ദിവസങ്ങൾക്ക് ശേഷമാണ് പരിക്കേറ്റ യുഎസ് സൈനികരുടെ വിവരങ്ങൾ ഔദ്യോഗിക പട്ടികയിൽ ഉൾപ്പെടുത്തിയത്

Update: 2026-09-28 02:46 GMT

വാഷിംഗ്ടൺ: ഹോർമുസ് കടലിടുക്കിൽ വെച്ച് കപ്പലിന് നേരെ അടുത്തിടെ ഇറാൻ നടത്തിയ മിസൈല്‍ ആക്രമണത്തിൽ എട്ട് യുഎസ് നാവികര്‍ക്ക് പരിക്കേറ്റതായി റിപ്പോർട്ട്. ഔദ്യോഗിക യുഎസ് വൃത്തങ്ങളെ ഉദ്ധരിച്ച് അമേരിക്കൻ മാധ്യമമായ എൻബിസി ന്യൂസാണ് ഈ വാർത്ത പുറത്തുവിട്ടത്.    

സെപ്തംബര്‍ 14നാണ് ആക്രമണം നടന്നത്. സൈനികർ സഞ്ചരിച്ചിരുന്ന കപ്പലിന് നേരെ ഇറാൻ ആക്രമണം നടത്തുകയായിരുന്നു. ആക്രമണത്തിൽ സൈനികർക്ക് ഗുരുതരമായി പരിക്കേറ്റിട്ടില്ലെന്നും പുക ശ്വസിച്ചതിനെ തുടർന്നും മറ്റുമുള്ള അസ്വസ്ഥതകള്‍ പ്രകടിപ്പിച്ചതിനെ തുടർന്ന് ഇവർ ചികിത്സ തേടിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 

Advertising
Advertising

പരിക്കേറ്റവരിൽ ഏഴ് എൻലിസ്റ്റഡ് സൈനികരും ഒരു ഓഫീസറുമാണ് ഉൾപ്പെട്ടിരുന്നത്. പ്രാഥമിക ചികിത്സയ്ക്ക് ശേഷം എല്ലാവരും ഡ്യൂട്ടിയിൽ തിരികെ പ്രവേശിച്ചുവെന്നും എൻബിസി ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. സൈനികർ യുഎസ് നേവിയുടെ ഔദ്യോഗിക യുദ്ധക്കപ്പലിൽ ആയിരുന്നില്ലെന്നും, ഇവർ സഞ്ചരിച്ചിരുന്ന കപ്പൽ ഏത് തരത്തിലുള്ളതാണെന്ന വിവരങ്ങൾ വെളിപ്പെടുത്താൻ യു.എസ്. അധികൃതർ തയ്യാറായിട്ടില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. ആക്രമണം നടന്ന് 10 ദിവസങ്ങൾക്ക് ശേഷമാണ് ഇവരുടെ വിവരങ്ങൾ ഔദ്യോഗിക പട്ടികയിൽ ഉൾപ്പെടുത്തിയത്. എന്നാൽ സംഭവത്തിൽ പ്രതികരിക്കാൻ യുഎസ് സെൻട്രൽ കമാൻഡ് തയ്യാറായിട്ടില്ല. 

പെന്റഗണിന്റെ കണക്കുകൾ പ്രകാരം ഇറാനുമായുള്ള സംഘർഷത്തിൽ ഇതുവരെ 861 യുഎസ് സൈനികർക്കാണ് പരിക്കേറ്റിട്ടുള്ളത്.

അതേസമയം ഇറാനെതിരെ നിരന്തര ആക്രമണം നടത്തുന്ന കാര്യം പരിഗണനയിലുണ്ടെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പറഞ്ഞു. ഇതോടൊപ്പം തന്നെ ഇറാനുമായി ഈ ആഴ്ച വീണ്ടും ചർച്ചകൾക്ക് സാധ്യതയുണ്ടെന്നും ട്രംപ് പറയുന്നുണ്ട്. എന്നാല്‍ ഹോർമുസ് കടലിടുക്ക് തുറക്കുന്നതിന് മുന്നോട്ടുവെച്ച നിബന്ധനകളിൽ വിട്ടുവീഴ്ചയില്ലെന്നാണ്​ ഇറാൻ വ്യക്തമാക്കുന്നത്. ഹോർമുസിന് സമീപം ഇന്ധനം നിറയ്ക്കുന്ന വിമാനങ്ങളും നിരീക്ഷണ ഡ്രോണുകളും ഉൾപ്പെടെയുള്ള യുഎസ് വ്യോമ പ്രവർത്തനം വർധിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്. 

Tags:    

Writer - റിഷാദ് അലി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. 2017 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 മുതൽ മാധ്യമ പ്രവർത്തന രംഗത്ത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷന്‍ & ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടി. ചന്ദ്രിക ഓണ്‍ലൈനില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

Editor - റിഷാദ് അലി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. 2017 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 മുതൽ മാധ്യമ പ്രവർത്തന രംഗത്ത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷന്‍ & ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടി. ചന്ദ്രിക ഓണ്‍ലൈനില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News