മേഖലയിലെ എല്ലാ യുഎസ്, ഇസ്രായേൽ ആസ്തികളും ലക്ഷ്യമെന്ന് ഇറാൻ; പശ്ചിമേഷ്യ യുദ്ധഭീതിയിൽ

ഇസ്രായേലിന്റെ ഭാഗത്തുനിന്നുണ്ടായ ആക്രമണത്തിന് പിന്നാലെ ഇനി തങ്ങൾക്ക് മുന്നിൽ 'ചുവപ്പ് രേഖകൾ' (Red Lines) ഇല്ലെന്നും എന്തിനും തയ്യാറായിരിക്കണമെന്നും ഇറാൻ ഇസ്രായേലിനോട് ആവശ്യപ്പെട്ടു

Update: 2026-02-28 09:26 GMT

തെഹ്‌റാൻ: ഇറാൻ ഇസ്രായേൽ സംഘർഷം രൂക്ഷമാകുന്ന പശ്ചാത്തലത്തിൽ പശ്ചിമേഷ്യയിലെ അമേരിക്കൻ-ഇസ്രായേൽ ആസ്തികൾ എല്ലാം തങ്ങളുടെ ലക്ഷ്യമാണെന്ന മുന്നറിയിപ്പുമായി ഇറാൻ. അൽ ജസീറയ്ക്ക് നൽകിയ അഭിമുഖത്തിലാണ് മുതിർന്ന ഇറാനിയൻ ഉദ്യോഗസ്ഥൻ ഇക്കാര്യം വ്യക്തമാക്കിയത്. ഇസ്രായേലിന്റെ ഭാഗത്തുനിന്നുണ്ടായ ആക്രമണത്തിന് പിന്നാലെ ഇനി തങ്ങൾക്ക് മുന്നിൽ 'ചുവപ്പ് രേഖകൾ' (Red Lines) ഇല്ലെന്നും എന്തിനും തയ്യാറായിരിക്കണമെന്നും ഇറാൻ ഇസ്രായേലിനോട് ആവശ്യപ്പെട്ടു. 

അതേസമയം, ഇസ്രായേലിനെതിരെ പ്രത്യാക്രമണം നടത്തി ഇറാൻ. ഇറാനിൽ നിന്ന് മിസൈലുകൾ ഇസ്രായേലിനെ ലക്ഷ്യമിട്ട് തൊടുത്തതായി ഇസ്രായേൽ പ്രതിരോധസേന സ്ഥിരീകരിച്ചു. ഇസ്രായേലിന്റെ വിവിധ ഭാഗങ്ങളിൽ അപകട സൈറണുകൾ മുഴങ്ങിയതായി അൽ ജസീറ അടക്കമുള്ള മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ആളുകളോട് ബങ്കറുകളിലേക്ക് മടങ്ങാൻ നിർദേശം നൽകിയിട്ടുണ്ട്.

ഹോം ഫ്രണ്ട് കമാൻഡിന്റെ നിർദേശങ്ങൾ പൗരൻമാർ പാലിക്കണമെന്ന് ഐഡിഎഫ് പ്രസ്താവനയിൽ പറഞ്ഞു. മിസൈലുകളെ പ്രതിരോധിക്കാനും തകർക്കാനുമുള്ള അടിയന്തര നീക്കങ്ങൾ സൈന്യം നടത്തുന്നുണ്ട്. പ്രതിരോധസംവിധാനങ്ങൾ കുറ്റമറ്റതല്ല. അതുകൊണ്ട് തന്നെ പൗരൻമാർ സൈന്യത്തിന്റെ നിർദേശങ്ങൾ കർശനമായി പാലിക്കണമെന്നും ഐഡിഎഫ് മുന്നറിയിപ്പ് നൽകി.

Tags:    

Writer - ആത്തിക്ക് ഹനീഫ്

Web Journalist

2025 മേയ് മുതൽ മീഡിയവൺ ഓൺലൈനിൽ വെബ് ജേർണലിസ്റ്റാണ്. 2024 മുതൽ മാധ്യമപ്രവർത്തകൻ. തലശ്ശേരി നെഹ്‌റു ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എഞ്ചിനീയറിംഗിൽ നിന്ന് സിവിൽ എഞ്ചിനീയറിംഗിൽ ഡിപ്ലോമ. അധ്യാപകനായും സൗത്ത് ലൈവ് മലയാളം വെബ് പോർട്ടലിൽ സബ് എഡിറ്ററായും പ്രവർത്തിച്ചിരുന്നു. ദേശീയ, അന്തർദേശീയ രാഷ്ട്രീയം, കായികം, ചരിത്രം, സിനിമ, സാഹിത്യം തുടങ്ങിയ വിഷയങ്ങളിൽ എഴുതുന്നു. ന്യൂസ് സ്റ്റോറികൾ, ഗ്രൗണ്ട് റിപോർട്ടുകൾ, ഫീച്ചറുകൾ, അഭിമുഖങ്ങൾ, ലേഖനങ്ങൾ, വീഡിയോ സ്റ്റോറികൾ തുടങ്ങിയവ പ്രസിദ്ധീകരിച്ചു.

Editor - ആത്തിക്ക് ഹനീഫ്

By - ആത്തിക്ക് ഹനീഫ്

Similar News