നെതന്യാഹുവിന്റെ പ്രസംഗം: ഇറാനിയൻ പ്രതിനിധികൾ ഇറങ്ങിപ്പോയത് ഇസ്രായേൽ ആക്രമണത്തിൽ കൊല്ലപ്പെട്ട കുട്ടികളുടെ ചിത്രം സീറ്റിൽവെച്ച്

കഴിഞ്ഞ ജൂണിൽ ഇറാന് നേരെ ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ കൊല്ലപ്പെട്ട കുട്ടികളുടെ ചിത്രങ്ങളാണ് ഇറാൻ പ്രതിനിധികൾ കൊണ്ടുവന്നത്‌

Update: 2025-09-27 06:28 GMT
Editor : rishad | By : Web Desk

Photo-AFP via Getty Images

ന്യൂയോര്‍ക്ക്: ബെഞ്ചമിൻ നെതന്യാഹുവിന്റെ പ്രസംഗത്തിനിടെ ഇറാനിയന്‍ പ്രതിനിധികള്‍ യുഎന്നില്‍ നിന്നിറങ്ങിപ്പോയത് ഇസ്രായേൽ കൊലപ്പെടുത്തിയ ഇറാനിയൻ കുട്ടികളുടെ ചിത്രങ്ങള്‍ കസേരകളില്‍ വെച്ച്. കഴിഞ്ഞ ജൂണിൽ ഇറാന് നേരെ ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ കൊല്ലപ്പെട്ട കുട്ടികളുടെ ചിത്രങ്ങളാണ് ഇറാൻ പ്രതിനിധികൾ കൊണ്ടുവന്നത്‌.  ഒഴിഞ്ഞ കസേരകളില്‍ കുട്ടികളുടെ ചിത്രങ്ങള്‍ കാണാമായിരുന്നു.

ഇതിന്റെ വീഡിയോയും ചിത്രങ്ങളും ശ്രദ്ധ നേടുകയും ചെയ്തു.  അതേസമയം ഗസ്സയിലെ ഇസ്രായേല്‍ ആക്രമണങ്ങളെ അപലപിച്ചാണ് ഇറാൻ പ്രസിഡന്റ് മസൂദ് പെസഷ്കിയാന്‍ സംസാരിച്ചത്. നീതി, പരസ്പര ബഹുമാനം, കൂട്ടായ സുരക്ഷ എന്നിവയിൽ കെട്ടിപ്പടുക്കുന്ന ഒരു ഭാവിയാണ് വേണ്ടതെന്നും അദ്ദേഹം വ്യക്തമാക്കി.

Advertising
Advertising

അസാധാരണ സംഭവങ്ങൾക്കാണ് ഇന്നലെ ഐക്യരാഷ്ട്ര സഭ സാക്ഷ്യംവഹിച്ചത്. നെതന്യാഹു പ്രസംഗിക്കാൻ എഴുന്നേറ്റപ്പോൾ തന്നെ പ്രതിഷേധവും തുടങ്ങി. അറബ്, ആഫ്രിക്കൻ, യൂറോപ്യൻ രാഷ്ട്രങ്ങളിൽ നിന്നുൾപ്പെടെയുള്ള പ്രതിനിധികൾ ഇറങ്ങിപ്പോയി. നെതന്യാഹുവിനെ കൂക്കിവിളിച്ചാണ് സംഘം പ്രസംഗം ബഹിഷ്‌കരിച്ചത്.

നെതന്യാഹുവിന്റെ അനുയായികൾ ഉച്ചത്തിൽ കൈയടിച്ചും മിനിറ്റുകളോളം എഴുന്നേറ്റു നിന്നുകൊണ്ടും ഇറങ്ങിപ്പോക്കിലെ ഗൗരവം കുറക്കാന്‍ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. ഗസ്സ വംശഹത്യയെ തുടര്‍ന്ന് അന്താരാഷ്ട്ര ഒറ്റപ്പെടലുകള്‍ക്കിടയിലാണ് നെതന്യാഹു യുഎന്‍ പൊതുസഭയില്‍ സംസാരിക്കാനെത്തിയത്. 

Tags:    

Writer - rishad

contributor

Editor - rishad

contributor

By - Web Desk

contributor

Similar News