ഗസ്സയിൽ വെടിനിർത്തൽ പ്രാബല്യത്തിൽ; കരാർ അംഗീകരിച്ച് ഇസ്രായേൽ യുദ്ധ കാബിനറ്റ്‌, ട്രംപ് ഈജിപ്തിലേക്ക്

ഗസ്സയിൽ നിന്ന്​ ആരെയും പുറന്തള്ളില്ലെന്നും സമഗ്ര വെടിനിർത്തലാണ്​ ലക്ഷ്യമെന്നും ട്രംപ്

Update: 2025-10-10 02:31 GMT
Editor : ലിസി. പി | By : Web Desk

Photo |Anadolu

 ഗസ്സയിൽ വെടിനിർത്തലിന് അംഗീകാരം നൽകി ഇസ്രായേൽ യുദ്ധ ക്യാബിനറ്റ്.യു.എസ്​ പ്രസിഡന്‍റ്​ ഡൊണാൾഡ്​ ട്രംപ്​ വെടിനിർത്തൽ പ്രഖ്യാപിച്ച്​ 24 മണിക്കൂറി​ലേറെ നീണ്ട അനിശ്ചിതത്വത്തിന്​ ഒടുവിലാണ്​ ഇസ്രയേൽ മന്ത്രിയേുടെ അനുമതി. വെടിനിർത്തൽ കരാറിന്‍റെ ആദ്യഘട്ടം ഇന്നലെ ഉച്ചയോടെ പ്രാബല്യത്തിൽ വരേണ്ടതായിരുന്നു. എന്നാൽ സുരക്ഷാ മന്ത്രിസഭയുടെ അംഗീകാരം അനിശ്ചിതമായി നീണ്ടു. മന്ത്രിമാർക്കിടയിലെ ഭിന്നത കാരണം പലവട്ടം മന്ത്രിസഭ യോഗംചേർന്നു. ഒടുവിൽ യു.എസ്​ പശ്​ചിമേഷ്യൻ ദൂതൻ സ്റ്റിവ്​ വിറ്റ്കോഫ്​,ട്രംപിന്‍റെ ഉപദേശകൻ ജറെദ്​ കുഷ്​നർ എന്നിവർ ഇസ്രായേലിൽ നെതന്യാഹുവുമായി ​പ്രത്യേകം ചർച്ച നടത്തി. തുടർന്ന്​ മന്ത്രിസഭായോഗത്തിലും അവർ സംബന്ധിച്ചു.

Advertising
Advertising

വെടിനിർത്തലിൽ നിന്ന്​ പിന്നാക്കം പോയാലുള്ള അപകടം ഇരുവരും നെതന്യാഹുവിനെയും മന്ത്രിമാരെയും ധരിപ്പിച്ചതായാണ്​ റിപ്പോർട്ട്​. ബന്ദികൾക്കു പകരം രണ്ടായിത്തോളം ഫലസ്തീൻ തടവുകാരെ വിട്ടയക്കുന്നതിനെ തീവ്ര വലതുപക്ഷ മന്ത്രിമാരായ ഇതാമർബെൻ ഗവിർ, സ്മോട്രിക്​ എന്നിവർ രൂക്ഷമായി എതിർത്തു. ഹമാസിനെ നിരായുധീകരിക്കാതെ യുദ്ധം നിർത്തുന്നത്​ അംഗീകരിക്കാൻ പറ്റില്ലെന്നും അവർ കുറ്റപ്പെടുത്തി.

തിങ്കളാഴ്ചയോടെ ഇസ്രായേലി ബന്ദികളെ വിട്ടയക്കുമെന്നും 24 മണിക്കൂറിനുള്ളിൽ ഗസ്സയില്‍ നിന്ന് സൈന്യം പിൻവാങ്ങിത്തുടങ്ങുമെന്നുമാണ് റിപ്പോര്‍ട്ട്. യു.എസ്​ പ്രസിഡന്‍റ്​ ഡൊണാൾഡ്​ ട്രംപ്​ ഈജിപ്തും ഇസ്രായേലും സന്ദർശിക്കും. ഇസ്രായേൽ പാർമെന്‍റിനെയും ട്രംപ്​ അഭിസബോധനചെയ്യും. ഗസ്സയിൽ നിന്ന്​ ആരെയും പുറന്തള്ളില്ലെന്നും സമഗ്രവെടിനിർത്തലാണ്​ ലക്ഷ്യമെന്നും യു.എസ്​ പ്രസിഡന്‍റ്​ഡൊണാൾഡ്​ട്രംപ് പ്രതികരിച്ചു.

ഖത്തറിന്റെ മധ്യസ്ഥതയിൽ നടന്ന ചർച്ചകൾക്കൊടുവിലാണ് വെടിനിർത്തൽ കരാറിന് അംഗീകാരമായത്. മോചി​പ്പിക്കേണ്ട ബന്ദികളുടെയും തടവുകാരുടെയും പട്ടിക കഴിഞ്ഞ ദിവസം തന്നെ ഹമാസും ഇസ്രായേലും കൈമാറിയിരുന്നു. ഇസ്രായേൽ ആക്രമണത്തിൽ കൊല്ലപ്പെട്ട ഹമാസ് നേതാവ് യഹ്‍യ സിൻവാറിന്റെയും സഹോദരൻ മുഹമ്മദ് സിൻവാറിന്റെയും മൃതദേഹങ്ങൾ ഇസ്രായേൽ തിരികെ നൽകിയേക്കില്ലെന്ന റിപ്പോർട്ടുണ്ട്​. വ്യവസ്ഥകൾ അട്ടിമറിക്കാൻ ഇസ്രായേലി​നെ അനുവദിക്കരുതെന്ന്​ ഹമാസ്​ മധ്യസ്ഥ രാജ്യങ്ങളോട്​  ആവശ്യപ്പെട്ടു. വെടിനിർത്തൽ കരാർ അംഗീകരിച്ചതിന് ശേഷവും ഗസ്സയിൽ ഇസ്രായേൽ ആക്രമണങ്ങൾ നടന്നു. രാത്രി നടന്ന ആക്രമണത്തിൽ നാല് ഫലസ്തീനികൾ കൊല്ലപ്പെട്ടു. 

Tags:    

Writer - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Editor - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News