അൽശിഫയിൽ നിന്ന് മൃതദേഹങ്ങൾ കടത്തി ഇസ്രായേൽ; വെസ്റ്റ് ബാങ്കിൽ ഡ്രോണ്‍ ആക്രമണം, അഞ്ച് ഫലസ്തീനികൾ കൊല്ലപ്പെട്ടു

നബുലുസിലെ ഫതാഹ് പാർട്ടി ആസ്ഥാനത്താണ് ഡ്രോണ്‍ ആക്രമണമുണ്ടായത്.

Update: 2023-11-18 03:07 GMT
Advertising

ഗസ്സ സിറ്റി: ഗസ്സയിലെ അൽശിഫ ആശുപത്രിയിൽ നിന്ന് ഇസ്രായേൽ മൃതദേഹങ്ങളും കടത്തി. 18 മൃതദേഹങ്ങളാണ് ഇസ്രായേൽ സേന അജ്ഞാത കേന്ദ്രത്തിലേക്ക് കടത്തിയത്. അൽശിഫ ആശുപത്രിയിലെ എൻ.ഐ.സി.യുവിൽ ഇതുവരെ മരിച്ചത് നാല് നവജാത ശിശുക്കളാണ്. ഇസ്രായേൽ ആക്രമണത്തിൽ മരിച്ചവരുടെ എണ്ണം 12,000 കവിഞ്ഞതായി ഫലസ്​തീൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇവരിൽ അയ്യായിരത്തിലധികവും കുട്ടികളാണ്.

അതേസമയം, വെസ്റ്റ് ബാങ്കിൽ വീണ്ടും വ്യോമാക്രമണമുണ്ടായി. നാബുലുസിലെ ഫതാഹ് പാർട്ടി ആസ്ഥാനത്ത് ഇസ്രായേൽ നടത്തിയ ഡ്രോണ്‍ ആക്രമണത്തിൽ അഞ്ച് ഫസസ്തീനികൾ കൊല്ലപ്പെട്ടു. നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഒരു ആക്രമണത്തിൽ മാത്രം ഒൻപത് ഇസ്രായേൽ സൈനികരെ വധിച്ചതായാണ് ഹമാസ് അറിയിക്കുന്നത്. നാല് ദിവസത്തിനുള്ളിൽ 62 സൈനിക വാഹനങ്ങൾ തകർത്തതായും ഹമാസ്​ സൈനിക വക്താവ് അബു ഉബൈദ അറിയിച്ചു.  

പ്രതീക്ഷിച്ചതിനപ്പുറം സൈനികരെ കൊലയ്ക്ക്​ കൊടുക്കേണ്ടി വരുമെന്നാണ് ഇസ്രായേലിന്​ ഹമാസി​ന്റെ മുന്നറിയിപ്പ്.​ ഗസ്സയിലെ കുരുതി അവസാനിപ്പിക്കുന്നതിന്​ ഇടപെടാൻ വൈകരുതെന്ന്​ അമേരിക്കൻ പ്രസിഡൻറ്​ ജോ ബൈഡനോട്​ ഖത്തർ അമീർ ആവശ്യപ്പെട്ടു. ദക്ഷിണാഫ്രിക്ക ഉൾപ്പെടെ നിരവധി രാജ്യങ്ങളുടെ അപേക്ഷ കണക്കിലെടുത്ത്​ ഇസ്രായേലിനെതിരെ യുദ്ധകുറ്റവുമായി ബന്ധപ്പെട്ട അന്വേഷണം നടത്തുമെന്ന്​ അന്താരാഷ്​ട്ര ക്രിമിനൽ കോടതി വ്യക്തമാക്കി. ലബനാനിൽ നിന്ന് ഹിസ്ബുല്ല ഇസ്രായേൽ സൈനികരെ ലക്ഷ്യമിട്ട് മിസൈൽ ആക്രമണവും തുടരുകയാണ്.

Tags:    

Writer - ഹരിഷ്മ വടക്കിനകത്ത്

contributor

Editor - ഹരിഷ്മ വടക്കിനകത്ത്

contributor

By - Web Desk

contributor

Similar News