ഗസ്സയിലെ ഇസ്രയേൽ വ്യോമാക്രമണത്തിൽ 413 മരണം; ഹമാസിന്റെ മിന്നലാക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 700 കടന്നു

ഹമാസിന്റെ മിന്നലാക്രമണത്തിന് മറുപടിയായി ഗസ്സയെ വിജന ദ്വീപാക്കി മാറ്റുമെന്ന് പ്രഖ്യാപിച്ചാണ് ഇസ്രായേൽ ജനവാസ മേഖലകളെ ലക്ഷ്യമിട്ട് വൻതോതിലുള്ള ആക്രമണം നടത്തുന്നത്.

Update: 2023-10-09 00:42 GMT

ഗസ്സ: ഗസ്സയിലെ ഇസ്രയേൽ വ്യോമാക്രമണത്തിൽ 413 മരണം. ഹമാസിന്റെ മിന്നലാക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം700 കടന്നു. യുദ്ധം പ്രഖ്യാപിച്ച ഇസ്രയേൽ ഗസ്സയിലെ 426 സ്ഥലങ്ങളിലാണ് വ്യോമാക്രമണം നടത്തിയത്. ഹമാസ് ബന്ദികളാക്കിയ ഇസ്രയേലികളെക്കുറിച്ചും അവരുടെ മോചനം സംബന്ധിച്ചും ബൈഡൻ - നെതന്യാഹു ഫോൺ സംഭാഷണത്തിൽ ചർച്ചകളുണ്ടായതാണ് വിവരം.

Advertising
Advertising

ഹമാസിന്റെ മിന്നൽ പ്രഹരത്തിന് പിന്നാലെ, കടുത്ത നടപടികളുമായി ഇസ്രയേലും രംഗത്ത് വന്നതോടെ മേഖലയിൽ സ്ഥിതി കൂടുതൽ കലുഷിതമായി. ഹമാസിന്റെ  മിന്നലാക്രമണത്തിന് മറുപടിയായി ഗസ്സയെ വിജന ദ്വീപാക്കി മാറ്റുമെന്ന് പ്രഖ്യാപിച്ചാണ് ഇസ്രായേൽ ജനവാസ മേഖലകളെ ലക്ഷ്യമിട്ട് വൻതോതിലുള്ള ആക്രമണം നടത്തുന്നത്. യുദ്ധം പ്രഖ്യാപിച്ച ഇസ്രയേൽ ഗസ്സയിലെ 426 സ്ഥലങ്ങളിലാണ് വ്യോമാക്രമണം നടത്തിയത്. ആക്രമണത്തിൽ ഗസ്സയിലെ പാർപ്പിടസമുച്ചയങ്ങളും പള്ളിയും അടക്കം കെട്ടിടങ്ങൾ നിലംപൊത്തി. അതേസമയം ഇസ്രയേലിലെ ഏറ്റവും വലിയ വിമാനത്താവളമായ ബൻ ഗുരിയൻ വിമാനത്താവളത്തിൽ ബോംബാക്രമണം നടത്തിയതായി ഹമാസ് അവകാശപ്പെട്ടു. കൂടാതെ ഇസ്രയേലിലെ ആഷ്‌കലോണിലേക്ക് ഗസ്സയിൽ നിന്ന് മിസൈലാക്രമണം ഉണ്ടായതായും 100 മിസൈലുകൾ അയച്ചതായും ഹമാസിനെ ഉദ്ധരിച്ച് വിവിധ അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. വിവിധ കെട്ടിടങ്ങൾ തകർന്നതായും നിരവധി പേർക്ക് പരിക്കേറ്റതായും റിപ്പോർട്ടുകളുണ്ട്. അതേസമയം ഹമാസ് ബന്ദികളാക്കിയ ഇസ്രയേലികളെക്കുറിച്ചും അവരുടെ മോചനം സംബന്ധിച്ചും ബൈഡൻ - നെതന്യാഹു ഫോൺ സംഭാഷണത്തിൽ ചർച്ചകളുണ്ടായതാണ് വിവരം.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News