ഗസ്സയിലെ വംശഹത്യക്ക് പുറമെ ലബനാനിലും സിറിയയിലും വ്യോമക്രമണവുമായി ഇസ്രായേൽ

ഗ​സ്സ​യി​ൽ ഇന്നലെ മാത്രം 61 പേരെയാണ്​ ഇ​സ്രായേൽ കൊന്നുതള്ളിയത്​

Update: 2025-07-16 02:09 GMT
Editor : rishad | By : Web Desk

ഗസ്സസിറ്റി: ഗസ്സക്ക് പുറമെ അയൽ രാജ്യങ്ങളിലേക്ക്​ കൂടി ആക്രമണം വ്യാപിപ്പിച്ച്​ ഇസ്രായേൽ സേന. ലബ​നാ​നി​ലും സി​റി​യ​യി​ലും ഇസ്രായേൽ ബോം​ബു​വ​ർ​ഷി​ച്ചു. കി​ഴ​ക്ക​ൻ ല​ബ​നാ​നി​ൽ ബി​കാ താഴ്‌വരയിലെ അ​ഭ​യാ​ർ​ഥി ക്യാ​മ്പി​ൽ ഇ​സ്രാ​യേ​ൽ ആ​ക്ര​മ​ണ​ത്തി​ൽ 14 പേ​രു​ടെ മ​ര​ണം സ്ഥി​രീ​ക​രി​ച്ചു.

ഡ്രൂ​സു​ക​ളും ബി​ദൂ​നി വി​ഭാ​ഗ​വും ത​മ്മി​ൽ സം​ഘ​ർ​ഷം ന​ട​ക്കു​ന്ന സി​റി​യ​യി​ലെ സു​വൈ​ദ​യി​ലാ​ണ് ഇ​സ്രാ​യേ​ൽ ബോം​ബി​ട്ട​ത്. ആക്രമണത്തെ സിറിയ അപലപിച്ചു. സാധാരണക്കാരും സുരക്ഷാ ഉദ്യോഗസ്ഥരും ആക്രമണത്തില്‍ കൊല്ലപ്പെട്ടതായി സി​റി​യ വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി. 

Advertising
Advertising

അതേസമയം ഗ​സ്സ​യി​ൽ ഇന്നലെ മാത്രം 61 പേരെയാണ്​ ഇ​സ്രായേൽ കൊന്നുതള്ളിയത്​. അ​ഭ​യാ​ർ​ഥി ക്യാ​മ്പിന്​ നേരെ നടത്തിയ ആക്രമണത്തിൽ 24 പേർ കൊല്ലപ്പെട്ടു. വ​ട​ക്കൻ ഗ​സ്സ​യി​ൽ 16 ഇ​ട​ങ്ങ​ളി​ൽ കൂ​ടി ഇ​സ്രാ​യേ​ൽ കൂ​ട്ട​കു​ടി​യൊ​ഴി​പ്പി​ക്ക​ലിന് ഉ​ത്ത​ര​വി​റ​ക്കി. പ​തി​നാ​യി​ര​ങ്ങ​ൾ ക​ഴി​യു​ന്ന ജ​ബാ​ലി​യ അ​ഭ​യാ​ർ​ഥി ക്യാ​മ്പും ഒ​ഴി​യ​ണ​മെ​ന്നാ​ണ് ഭീ​ഷ​ണി.

അതേസമയം ഗ​സ്സ വെ​ടി​നി​ർ​ത്ത​ൽ ച​ർ​ച്ച​ക​ൾ തു​ട​രു​ന്നതായും എ​ന്നാ​ൽ, സുപ്രധാന ഘട്ടത്തിലേക്ക്​ ഇനിയും കടന്നിട്ടി​ല്ലെന്നും മധ്യസ്​ഥ രാജ്യമായ ഖത്തർ പ്രതികരിച്ചു. ഇ​സ്രാ​യേ​ൽ, ഹ​മാ​സ് പ്ര​തി​നി​ധി​ക​ൾ ഇ​പ്പോ​ഴും ദോ​ഹ​യി​ൽ തങ്ങുകയാണ്​. അതിനി​ടെ, ഇസ്രായേലിൽ യാഥാസ്ഥിതിക കക്ഷിയായ യുനൈറ്റഡ് തോറ ജൂദായിസം പാർട്ടി സഖ്യം വിട്ടു. ഇതോടെ നെതന്യാഹു സർക്കാർ ഭരണപ്രതിസന്ധി നേരിടുകയാണ്​. നിർബന്ധിത സൈനിക സേവനത്തിലെ ഇളവ് അവസാനിപ്പിച്ച് സർക്കാർ പ്രഖ്യാപിച്ച കരട് സൈനിക നയത്തിൽ പ്രതിഷേധിച്ചാണ് ഏഴംഗ പാർട്ടിയിലെ ആറുപേരും രാജിക്കത്ത് നൽകിയത്.

120 അംഗ സഭയിൽ ഭൂരിപക്ഷം 61 ആയി ചുരുങ്ങിയതോടെ നെതന്യാഹു സർക്കാറിനുമേൽ സഖ്യകക്ഷികളായ തീവ്രവലതുപക്ഷ പാർട്ടികൾക്ക്​ കൂടുതൽ മേധാവിത്വം കൈവന്നു. 

Tags:    

Writer - rishad

contributor

Editor - rishad

contributor

By - Web Desk

contributor

Similar News