അൽ ജസീറ കാണുന്നവരെ അറസ്റ്റ് ചെയ്യണമെന്ന് ഇസ്രായേൽ മന്ത്രി

ഇസ്രായേൽ ആഭ്യന്തര സുരക്ഷാ മന്ത്രിയും തീവ്ര വലതുപക്ഷ നേതാവുമായ ഇറ്റാമർ ബെൻഗ്വിർ ആണ് വിവാദ പ്രസ്താവന നടത്തിയത്.

Update: 2025-06-19 15:50 GMT

തെൽ അവീവ്: അൽ ജസീറ ചാനൽ കാണുന്നവരെ അറസ്റ്റ് ചെയ്യണമെന്ന് ഇസ്രായേൽ ആഭ്യന്തര സുരക്ഷാ മന്ത്രി ഇറ്റാമർ ബെൻഗ്വിർ. നെതന്യാഹു മന്ത്രിസഭയിലെ തീവ്ര വലതുപക്ഷക്കാരനായ മന്ത്രിയാണ് ബെൻഗ്വിർ.

അൽ ജസീറ ചാനലിനെ ഇസ്രായേലിൽ നിന്ന് സംപ്രേഷണം നടത്താൻ അനുവദിക്കില്ല. ചാനൽ കാണുന്ന ആരെങ്കിലും ഉണ്ടെങ്കിൽ അവരെക്കുറിച്ച് ശബാക്കിന് (ഇസ്രായേലി ആഭ്യന്തര ഇന്റലിജൻസ്) വിവരം നൽകണം. അൽ ജസീറ ഇസ്രായേലിന്റെ ആഭ്യന്തര സുരക്ഷക്ക് ഭീഷണിയാണെന്നും ബെൻഗ്വിർ പറഞ്ഞു.

ഈ വർഷം ജനുവരിയിൽ ഹമാസുമായി ഇസ്രായേൽ വെടിനിർത്തൽ കരാറിൽ ഒപ്പുവെച്ചതിന് പിന്നാലെ ബെൻഗ്വിർ മന്ത്രിസഭയിൽ നിന്ന് രാജിവെച്ചിരുന്നു. ബെൻഗ്വിർ ഉൾപ്പടെ യെഹൂദിത് പാർട്ടിയുടെ മൂന്ന് കാബിനറ്റ് മന്ത്രിമാരാണ് അന്ന് രാജിവെച്ചിരുന്നത്. വെടിനിർത്തൽ പിൻവലിച്ച് ഇസ്രായേൽ ഗസ്സയിൽ രൂക്ഷമായ ആക്രമണം പുനരാരംഭിച്ചതിന് പിന്നാലെ മേയിലാണ് ബെൻഗ്വിർ വീണ്ടും മന്ത്രിസഭയിൽ ചേർന്നത്. ഇറാൻ ആക്രമണത്തിൽ ഇസ്രായേലിലുണ്ടായ നാശനഷ്ടങ്ങൾ അൽ ജസീറ ലോകത്തിന് മുന്നിലെത്തിച്ചതാണ് മന്ത്രിയെ പ്രകോപിപ്പിച്ചത്. 

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News