ഗസ്സയിൽ വീണ്ടും വെടിനിർത്തൽ ലംഘിച്ച് ഇസ്രായേൽ; 4 പേർ കൊല്ലപ്പെട്ടു

ഗസ്സയിൽ യുഎൻ ഏജൻസികളെ പുറന്തള്ളി ഭക്ഷ്യവിതരണം ഏറ്റെടുത്ത ഹ്യുമാനിറ്റേറിയൻ ഫൗണ്ടേഷൻ പ്രവർത്തനം നിർത്തി

Update: 2025-11-25 09:42 GMT

ഗസ്സ: വെടിനിർത്തൽ ലംഘിച്ച്​ ഗസ്സക്ക്​ നേരെ വീണ്ടും ഇസ്രായേൽ ആക്രമണം. 4 പേർ കൊല്ലപ്പെട്ടു. ഗസ്സയിൽ എണ്ണൂറിലേറെ പേരെ വെടിവെച്ചുകൊന്ന യുഎസ്​-ഇസ്രായേൽ ഭക്ഷ്യവിതരണ ഫൗണ്ടേഷന്‍റെ പ്രവർത്തനം നിർത്തി. ഗസ്സ സിറ്റിയിലെ ശുജാഇയ, ബൈത്​ ലാഹിയ, റഫ എന്നിവിടങ്ങളിൽ നടന്ന ആക്രമണങ്ങളിലാണ് നാല്​ ഫലസ്തീനികൾ കൊല്ലപ്പെടുകയും നിരവധി പേർക്ക്​ പരിക്കേൽക്കുകയും ചെയ്തത്. ഒന്നര മാസത്തിനിടയിൽ 500ൽ ഏറെ തവണയാണ്​ ഇസ്രായേൽ സേന വെടിർത്തൽ ലംഘിച്ച്​ ഗസ്സയിൽ നൂറുകണക്കിന്​ നിരപരാധികളെ കൊന്നൊടുക്കിയത്​.

ഇതിനിടെ ഹ​മാ​സ് പ്ര​തി​നി​ധി സം​ഘം കൈറോയിൽ ഈ​ജി​പ്ത് ര​ഹ​സ്യാ​ന്വേ​ഷ​ണ വി​ഭാ​ഗം മേ​ധാ​വി ഹ​സ​ൻ റ​ഷാ​ദു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി. തുടർച്ചയായ ഇസ്രായേൽ ആക്രമണം ഗസ്സ വെടിനിർത്തൽ കരാറിന്‍റെ ഭാവി തന്നെ അപകടത്തിലാക്കിയെന്ന്​ ഹമാസ്​ മധ്യസ്ഥ രാജ്യങ്ങളെ അറിയിച്ചു. ഗ​സ്സ​യി​ൽ ഇ​സ്രാ​യേ​ൽ നി​യ​ന്ത്ര​ണ​ത്തി​ലു​ള്ള മേ​ഖ​ല​ക​ളി​ൽ തു​ര​ങ്ക​ങ്ങ​ളി​ൽ കഴിയുന്ന ഹ​മാ​സ് പോ​രാ​ളി​ക​ളുടെ മോ​ച​നം, ഗസ്സയിലേക്കുള്ള റ​ഫ അ​തി​ർ​ത്തി തുറക്കൽ എന്നിവയും ചർച്ചയിൽ ഇടംപിടിച്ചതായി മാധ്യമങ്ങൾ റിപ്പോർട്ട്​ചെയ്തു. ഗസ്സയിൽ യുഎൻ ഏജൻസികളെ പുറന്തള്ളി ഭക്ഷ്യവിതരണം ഏറ്റെടുത്ത ഹ്യുമാനിറ്റേറിയൻ ഫൗണ്ടേഷൻ പ്രവർത്തനം നിർത്തി. അമേരിക്കയും ഇസ്രായേലും സംയുക്​തമായി കഴിഞ്ഞ വർഷം മെയിൽ രൂപവത്​കരിച്ച വിവാദ ഫൗണ്ടേഷന്‍റെ ഭക്ഷ്യവിതരണ കേന്ദ്രങ്ങളിൽ കാത്തുനിന്ന 859 ഫലസ്തീനികളാണ്​ വെടിയേറ്റ്​ കൊല്ലപ്പെട്ടത്​. ആയിരങ്ങൾക്ക്​ പരിക്കേൽക്കുകയും ചെയ്​തിരുന്നു.

അതേസമയം, ബൈറൂത്ത്​ ആക്രമണത്തിന്​ ഇസ്രായേലിന്​ മറുപടി നൽകുമെന്ന മുന്നറിയിപ്പുമായി ലബനാനിലെ ഹിസ്​ബുല്ല. ബൈറൂത്തിൽ ഇസ്രായേൽ ഞായറാഴ്ച നടത്തിയ വ്യോമാക്രമണത്തിൽ ഹിസ്ബുല്ല ചീഫ് ഓഫ് സ്റ്റാഫ് ഹയ്സം അലി ത്വബത്വബായി കൊല്ലപ്പെട്ടതോടെ ലബനാൻ-ഇസ്രായേൽ വെടിനിർത്തലിന്‍റെ ഭാവിയും അനിശ്​ചിതത്വത്തിൽ. കൊലക്ക്​ പ്രതികാരം ചെയ്യുമെന്ന്​ ഹിസ്​ബുല്ല മുന്നറിയിപ്പ്​ നൽകി. ​യുഎസ് മധ്യസ്ഥതയിൽ ഒരുവർഷം മുമ്പാണ്​ ഇസ്രായേലും ലബനാനും വെടിനിർത്തൽ കരാറിൽ ഒപ്പുവെച്ചത്​.

Tags:    

Writer - ആത്തിക്ക് ഹനീഫ്

Web Journalist at MediaOne

Web Journalist at MediaOne

Editor - ആത്തിക്ക് ഹനീഫ്

Web Journalist at MediaOne

Web Journalist at MediaOne

By - Web Desk

contributor

Similar News