വെസ്റ്റ്ബാങ്കിലെ അഭയാർഥി ക്യാമ്പിൽ ഇസ്രായേൽ ആക്രമണം; മൂന്ന് ഫലസ്തീനികൾ കൊല്ലപ്പെട്ടു

നൂർഷാം അഭയാർഥി ക്യാമ്പിലാണ് ആക്രമണമുണ്ടായത്

Update: 2023-10-19 14:37 GMT
Advertising

ജറുസലേം: വെസ്റ്റ്ബാങ്കിലെ അഭയാർഥി ക്യാമ്പിലുണ്ടായ ഇസ്രായേൽ ആക്രമണത്തിൽ മൂന്ന് ഫലസ്തീനികൾ കൊല്ലപ്പെട്ടു. നൂർഷാം അഭയാർഥി ക്യാമ്പിലാണ് ഇസ്രായേൽ സൈന്യം ഇരച്ചെത്തി ആക്രമണം നടത്തിയത്. അഭയാർഥി ക്യാമ്പിൽ ഇസ്രായേൽ സൈന്യം തുടരുകയാണ്. ഇന്ന് രാവിലെ മുതൽ ഗസ്സയിലെ വിവിധയിടങ്ങളിൽ ആക്രമണം തുടർന്നു കൊണ്ടിരിക്കുകയാണ്.

ഹമാസിന്റെ പോളിറ്റ് ബ്യുറോയിലെ ഏക വനിതാംഗമായ ജമീല അൽ ശൻത്വി കൊല്ല പ്പെട്ടതായി റിപ്പോർട്ടുകൾ വന്നിരുന്നു. ഹമാസിന്റെ സഹ സ്ഥാപകൻ അബ്ദുൽ അസീസ് അൽ റൻതീസിയുടെ ഭാര്യകൂടിയാണ് ജമീല അൽ ശൻത്വി. കൂടാതെ ഹമാസിന്റെ ദേശീയ സുരക്ഷാ തലവൻ ജിഹാദ് മെഹ്‌സിനും കൊല്ലപ്പെട്ടതായി വാർത്തകൾ വരുന്നുണ്ട്. ഗസ്സമുമ്പിൽ താമസ്സ സമുച്ചയത്തിന് നേരെയുണ്ടായ ആക്രമണത്തിൽ ഒമ്പത് പേർ കൊല്ലപ്പെട്ടു. ഇതിൽ ഏഴുപേർ കുട്ടികളാണ്. ഇതേസമയം സിറിയയിലെ യു.എസ് ബേസിൽ ഹമാസിന്റെ ആക്രമണം തുടരുകയാണ്.

Full View

Tags:    

Writer - നസീഫ് റഹ്മാന്‍

sub editor

Editor - നസീഫ് റഹ്മാന്‍

sub editor

By - Web Desk

contributor

Similar News