ഇന്ത്യന്‍ ദേശിയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവുമായി കൂടിക്കാഴ്ച നടത്തി

അഭയാര്‍ത്ഥികളെ മോചിപ്പിക്കുന്നതും മാനുഷിക സഹായം ലഭ്യമാക്കുന്നതും സംബന്ധിച്ച കാര്യങ്ങള്‍ ഇരുവരും സംസാരിച്ചു

Update: 2024-03-12 08:08 GMT
Editor : ദിവ്യ വി | By : Web Desk
Advertising

ഡല്‍ഹി: ഇന്ത്യന്‍ ദേശിയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവുമായി കൂടിക്കാഴ്ച നടത്തി. ഗസ്സയിലെ ഇസ്രായേല്‍ യുദ്ധം സംബന്ധിച്ച് ഇരുവരും സംസാരിച്ചു. അഭയാര്‍ത്ഥികളെ മോചിപ്പിക്കുന്നതും മാനുഷിക സഹായം ലഭ്യമാക്കുന്നതും സംബന്ധിച്ച കാര്യങ്ങളും ഇരുവരും ചര്‍ച്ച ചെയ്തു.

കൂടിക്കാഴ്ചയുടെ വിവരം നെതന്യാഹുവിന്റെ ഓഫീസ് എക്സില്‍ പങ്കുവച്ചു. 'ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ഇന്ത്യന്‍ ദേശിയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലുമായി കൂടിക്കാഴ്ച നടത്തി. ഗസ്സ മുനമ്പിലെ നിലവിലെ സാഹചര്യങ്ങള്‍ ഇരുവരും സംസാരിച്ചു. അഭയാര്‍ത്ഥികളെ മോചിപ്പിക്കുന്നതിലെയും മാനുഷിക സഹായം എത്തിക്കുന്നതിലെയും ശ്രമങ്ങളെകുറിച്ച് ഇരുവരും ചര്‍ച്ച ചെയ്തു' കുറിപ്പില്‍ പറയുന്നു.

ദേശീയ സുരക്ഷാ കൗണ്‍സില്‍ ഡയറക്ടര്‍, പ്രധാനമന്ത്രിയുടെ വിദേശ നയ ഉപദേഷ്ടാവ്, ഇസ്രായേലിലെ ഇന്ത്യന്‍ അംബാസഡര്‍ എന്നിവരും യോഗത്തില്‍ പങ്കെടുത്തതായി ഇസ്രായേല്‍ പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു.

Tags:    

Writer - ദിവ്യ വി

contributor

Editor - ദിവ്യ വി

contributor

By - Web Desk

contributor

Similar News