വെടിനിർത്തൽ പ്രാബല്യത്തിൽ വന്നതിന് ശേഷവും ഗസ്സയിൽ ഇസ്രായേൽ വെടിവെപ്പ്

സർക്കാർ യോഗം ചേർന്ന് കരാർ അംഗീകരിച്ചതിനുശേഷം മാത്രമേ വെടിനിർത്തൽ പ്രാബല്യത്തിൽ വരൂ എന്ന് ഇസ്രായേൽ പ്രധാനമന്ത്രിയുടെ ഓഫീസ് ഒരു വിശദീകരണം അറിയിച്ചു

Update: 2025-10-09 11:06 GMT

ഗസ്സ | Photo: NBC News

ഗസ്സ: വെടിനിർത്തൽ പ്രഖ്യാപനം വന്നതിന് ശേഷവും ഗസ്സയിൽ ഇസ്രായേൽ വെടിവെപ്പ്. ഗസ്സ സിറ്റിയിലേക്ക് മടങ്ങാൻ ശ്രമിച്ച ഫലസ്തീനികൾക്ക് നേരെയാണ് ഇസ്രായേൽ വെടിവെച്ചത്. മന്ത്രിസഭാ തീരുമാനത്തിന് ശേഷം മാത്രമേ വെടിനിർത്തൽ പ്രാബല്യത്തിലാവുകയുള്ളു എന്ന് ഇസ്രായേൽ സൈന്യം. ഇന്ന് ഉച്ചക്ക് ഫലസ്തീൻ സമയം 12 മണിയോടെ ​ഗസ്സ വെടിനിർത്തൽ കരാറിന്റെ ആദ്യഘട്ടം പ്രാബല്യത്തിൽ വന്നിരുന്നു. തിങ്കളാഴ്ചയോടെ ഇസ്രായേലി ബന്ദികളെ വിട്ടയക്കുമെന്നും 24 മണിക്കൂറിനുള്ളിൽ ഗസ്സയില്‍ നിന്ന് സൈന്യം പിൻവാങ്ങിത്തുടങ്ങുമെന്നുമാണ് റിപ്പോര്‍ട്ട്.

Advertising
Advertising

എന്നാൽ വെടിനിർത്തൽ വാർത്തയോട് ഫലസ്തീനികൾക്കിടയിൽ സമ്മിശ്ര പ്രതികരണമാണ് നിലനിൽക്കുന്നത്. 'ഒരു ഭാഗം ആശ്വാസമാണ് മറുഭാഗം കനത്ത വേദനയാണ്.' വടക്കൻ ഗസ്സയിൽ നിന്ന് കുടിയിറക്കപ്പെട്ട യുവാവ് പറഞ്ഞതായി അൽ ജസീറ റിപ്പോർട്ട് ചെയ്യുന്നു. ഇസ്രായേലി മാധ്യമങ്ങളും, ആർമി റേഡിയോയും ഉൾപ്പെടെ പ്രാദേശിക സമയം ഉച്ചയോടെ വെടിനിർത്തൽ പ്രാബല്യത്തിൽ വന്നതായി പ്രഖ്യാപിച്ചു.

എന്നാൽ സർക്കാർ യോഗം ചേർന്ന് കരാർ അംഗീകരിച്ചതിനുശേഷം മാത്രമേ ഈ വെടിനിർത്തൽ പ്രാബല്യത്തിൽ വരൂ എന്ന് ഇസ്രായേൽ പ്രധാനമന്ത്രിയുടെ ഓഫീസ് ഒരു വിശദീകരണം അറിയിച്ചു. ഇസ്രായേൽ പ്രധാനമന്ത്രിയുടെ ഓഫീസ് പറയുന്നതനുസരിച്ച് ഇതുവരെ ഇസ്രായേൽ വെടിനിർത്തളിലേക്ക് കടന്നിട്ടില്ല. 

Tags:    

Writer - ആത്തിക്ക് ഹനീഫ്

Web Journalist

2025 മേയ് മുതൽ മീഡിയവൺ ഓൺലൈനിൽ വെബ് ജേർണലിസ്റ്റാണ്. 2024 മുതൽ മാധ്യമപ്രവർത്തകൻ. തലശ്ശേരി നെഹ്‌റു ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എഞ്ചിനീയറിംഗിൽ നിന്ന് സിവിൽ എഞ്ചിനീയറിംഗിൽ ഡിപ്ലോമ. അധ്യാപകനായും സൗത്ത് ലൈവ് മലയാളം വെബ് പോർട്ടലിൽ സബ് എഡിറ്ററായും പ്രവർത്തിച്ചിരുന്നു. ദേശീയ, അന്തർദേശീയ രാഷ്ട്രീയം, കായികം, ചരിത്രം, സിനിമ, സാഹിത്യം തുടങ്ങിയ വിഷയങ്ങളിൽ എഴുതുന്നു. ന്യൂസ് സ്റ്റോറികൾ, ഗ്രൗണ്ട് റിപോർട്ടുകൾ, ഫീച്ചറുകൾ, അഭിമുഖങ്ങൾ, ലേഖനങ്ങൾ, വീഡിയോ സ്റ്റോറികൾ തുടങ്ങിയവ പ്രസിദ്ധീകരിച്ചു.

Editor - ആത്തിക്ക് ഹനീഫ്

By - Web Desk

contributor

Similar News