'ഇസ്തിരിയിട്ടപ്പോൾ കരിഞ്ഞതല്ല, പുതിയ ഫാഷനാ'; ഒരു ലക്ഷത്തിന്‍റെ ഷർട്ട് കണ്ട് ഞെട്ടി സോഷ്യൽ മീഡിയ

സ്വിസ് ഫാഷൻ ബ്രാൻഡായ വെറ്റമെന്‍റ്സാണ് ഷര്‍ട്ട് പുറത്തിറക്കിയത്

Update: 2026-02-20 05:31 GMT

ബേൺ: ആഡംബര ഫാഷൻ ലോകത്ത് എപ്പോഴാണ്, എന്താണ് ട്രൻഡാകുന്നതെന്ന് പറയാൻ സാധിക്കില്ല. വിചിത്രമായ പരീക്ഷണങ്ങൾ പലപ്പോഴും വാർത്തകളിൽ ഇടം പിടിക്കാറുണ്ട്. 'അയൺ ബേൺ' (Iron Burn) ഡിസൈനിലുള്ള ഒരു വെള്ള ഷർട്ടാണ ഇത്തവണ ഇന്‍റര്‍നെറ്റിനെ അമ്പരപ്പിച്ചിരിക്കുന്നത്. ഒരു ലക്ഷം രൂപയോളമാണ് ഈ ബ്രാൻഡഡ് ഷര്‍ട്ടിന്‍റെ വില.

സ്വിസ് ഫാഷൻ ബ്രാൻഡായ വെറ്റമെന്‍റ്സാണ് ഷര്‍ട്ട് പുറത്തിറക്കിയത്. വസ്ത്രങ്ങൾ ഇസ്തിരി ഇടുമ്പോൾ അബദ്ധത്തിൽ ചൂട് കൂടി കരിഞ്ഞുപോയാൽ എങ്ങനെയുണ്ടാകുമോ, അതേ രൂപത്തിലാണ് ഈ ഷർട്ട് ഡിസൈൻ ചെയ്തിരിക്കുന്നത്. ഷർട്ടിന്‍റെ ചില ഭാഗങ്ങളിൽ ബ്രൗൺ നിറത്തിലുള്ള കരിഞ്ഞ പാടുകൾ (Burn marks) ഡിസൈനിന്‍റെ ഭാഗമായി ഉൾപ്പെടുത്തിയിരിക്കുന്നു.ഷർട്ടിന്‍റെ വില $1,139 ആണ്, അതായത് ഏകദേശം 1,03,000 ലക്ഷം രൂപ.

Advertising
Advertising

ഷര്‍ട്ട് വൈറലായതിന് പിന്നാലെ നിരവധി പേരാണ് വിലയെ ട്രോളി രംഗത്തെത്തിയത്. ''എന്‍റെ അമ്മ ഇത് പണ്ടേ ഫ്രീയായി ചെയ്തു തന്നിട്ടുണ്ട്, അമ്മ ഫ്രീയായി ചെയ്തു തരുന്ന ഈ ഡിസൈനിന് ലക്ഷങ്ങൾ നൽകാൻ ആളുണ്ടോ?'' എന്നാണ് പലരുടെയും ചോദ്യം. കരിഞ്ഞതും മുഷിഞ്ഞതുമായ വസ്ത്രങ്ങൾ ആഡംബരമായി വിൽക്കുന്നതിനെ പലരും പരിഹസിച്ചു. ഇനി മുതൽ ഇസ്തിരിയിടുമ്പോൾ കരിഞ്ഞാൽ വിഷമിക്കണ്ട, അതൊരു ലക്ഷം രൂപയുടെ ഫാഷൻ ആണെന്ന് പറഞ്ഞാൽ മതിയെന്നായിരുന്നു ചിലരുടെ അഭിപ്രായം. ആകസ്മികമായി ഉണ്ടാകുന്ന അബദ്ധങ്ങൾ ആഡംബരമായി വിൽക്കാൻ കഴിയുമെന്ന ആശയത്തെ നിരവധി ഉപയോക്താക്കൾ പരിഹസിച്ചു. നേരത്തെയും വിചിത്രമായ പരീക്ഷണങ്ങൾ ആഡംബര ലോകത്ത് ട്രൻഡായിട്ടുണ്ട്. ചളി പുരണ്ട ജീൻസ്, കീറിയ ജീൻസ്, ചാക്ക് സഞ്ചി ബാഗ് തുടങ്ങിയ ചില ഉദാഹരണങ്ങൾ മാത്രം.

Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

By - ജെയ്സി തോമസ്

Similar News