ഇറാൻ പ്രസിഡന്റ് പെഷസ്‌കിയാൻ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണുമായി ചർച്ച നടത്തി

യൂറോപ്യൻ രാജ്യങ്ങളുമായുള്ള ആണവ ചർച്ച തുടരാമെന്ന് ഇറാൻ സമ്മതിച്ചതായി മാക്രോൺ പറഞ്ഞു.

Update: 2025-06-21 12:46 GMT

തെഹ്‌റാൻ: ഇസ്രായേൽ- ഇറാൻ സംഘർഷം രൂക്ഷമാകുന്നതിനിടെ ഇറാൻ പ്രസിഡന്റ് മസൂദ് പെഷസ്‌കിയാൻ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണുമായി ഫോണിൽ സംസാരിച്ചു. യൂറോപ്യൻ രാജ്യങ്ങളുമായുള്ള ആണവ ചർച്ച തുടരാമെന്ന് ഇറാൻ സമ്മതിച്ചതായി മാക്രോൺ പറഞ്ഞു.

ഒരിക്കലും ആണവായുധങ്ങൾ നിർമിക്കരുതെന്നും ആണവ സമ്പുഷ്ടീകരണം പൂർണമായും സമാധാന ആവശ്യങ്ങൾക്ക് വേണ്ടി മാത്രമായിരിക്കണമെന്നും താൻ ആവശ്യപ്പെട്ടതായി മാക്രോൺ പറഞ്ഞു. യുദ്ധത്തിൽ നിന്ന് പുറത്തുകടക്കാനും വലിയ അപകടങ്ങൾ ഒഴിവാക്കാനും കഴിയുമെന്ന് തനിക്ക് ബോധ്യപ്പെട്ടെന്നും മാക്രോൺ പറഞ്ഞു.

Advertising
Advertising

ആണവായുധങ്ങൾ നിർമിക്കുന്നത് തങ്ങളുടെ ലക്ഷ്യമല്ലെന്ന് ആവർത്തിച്ച പെഷസ്‌കിയാൻ ആണവോർജ മേഖലയിൽ പരീക്ഷണങ്ങളും ഗവേഷണവും നടത്താൻ തങ്ങൾക്ക് അവകാശമുണ്ടെന്ന് ആവർത്തിച്ച് വ്യക്തമാക്കി.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News