മൊറോക്കോ ഭൂചലനത്തിൽ മരിച്ചവരുടെ എണ്ണം 2000 കടന്നു

മൊറോക്കോയുടെ തലസ്ഥാനമായ റാബത്തിലും പരിസര പ്രദേശങ്ങളിലും അതിശക്തമായ ഭൂചനലമാണുണ്ടായത്.

Update: 2023-09-10 01:14 GMT

റാബത്ത്: മൊറോക്കോയിൽ ഭൂചലനത്തിൽ മരിച്ചവരുടെ എണ്ണം രണ്ടായിരം കടന്നു. 700ലധികം പേർക്ക് പരിക്കേറ്റു. റോയൽകോർട്ട് മൂന്നുദിവസത്തെ ദുഖാചരണം പ്രഖ്യാപിച്ചു. കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിയവർക്കായുള്ള രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. 6.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്.

മൊറോക്കോയുടെ തലസ്ഥാനമായ റാബത്തിലും പരിസര പ്രദേശങ്ങളിലും അതിശക്തമായ ഭൂചനലമാണുണ്ടായത്. പർവതമേഖലകളിലെ ഗ്രാമങ്ങളിലാണ് കൂടുതൽ നാശനഷ്ടമുണ്ടായത്. കെട്ടിടാവശിഷ്ടങ്ങൾക്കിടയിലും മറ്റും കുടുങ്ങിയവർക്കായി തെരച്ചിൽ ഈർജിതമാക്കി. ഭൂകമ്പത്തെ തുടർന്ന് റോഡുകളും പാലങ്ങളും തകർന്നത് രക്ഷാപ്രവർത്തനത്തെ ബാധിച്ചിട്ടുണ്ട്. പൗരാണിക നഗരമായ മാരിക്കേഷിലുൾപ്പടെ നിരവധി നാശനഷ്ടങ്ങളുണ്ടായി. ജമ അൽഫ്‌ന സ്‌ക്വയറിലെ പള്ളിയുടെ മിനാരങ്ങൾ തകർന്നു.

അറ്റ്‌ലസ് പർവതനിരകളിൽ 18.5 കിലോമീറ്റർ ആഴത്തിലായിരുന്നു ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രമെന്നാണ് റിപ്പോർട്ട്. രാജ്യത്ത് നാശം വിതച്ച മാരകമായ ഭൂകമ്പത്തെ തുടർന്ന് മൊറോക്കോ മൂന്നു ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചു. ദേശീയപതാകകൾ പകുതി താഴ്ത്തിക്കെട്ടുമെന്ന് കൊട്ടാരം പ്രസ്താവനയിൽ വ്യക്തമാക്കി. ഭൂചലനത്തിൽ അഗാധ ദുഃഖം രേഖപ്പെടുത്തിയ ഇന്ത്യയുൾപ്പടെയുള്ള ലോകരാജ്യങ്ങൾ മൊറോക്കോയ്കക്ക് സാമ്പത്തികസഹായം വാഗ്ദാനം ചെയ്തു.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേണലിസ്റ്റാണ്. 2021 മുതൽ മീഡിയവണിൽ. 2012 മുതൽ മാധ്യമപ്രവർത്തനം തുടങ്ങി. ഫാറൂഖ് കോളജിൽ നിന്ന് മലയാളത്തിൽ ബിരുദം, കാലിക്കറ്റ് പ്രസ് ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പിജി ഡിപ്ലോമ. കേരള കൗമുദി, സിറാജ്, ചന്ദ്രിക എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു

Editor - അഹമ്മദലി ശര്‍ഷാദ്

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേണലിസ്റ്റാണ്. 2021 മുതൽ മീഡിയവണിൽ. 2012 മുതൽ മാധ്യമപ്രവർത്തനം തുടങ്ങി. ഫാറൂഖ് കോളജിൽ നിന്ന് മലയാളത്തിൽ ബിരുദം, കാലിക്കറ്റ് പ്രസ് ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പിജി ഡിപ്ലോമ. കേരള കൗമുദി, സിറാജ്, ചന്ദ്രിക എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു

By - Web Desk

contributor

Similar News