ടെയ്‌ലർ സ്വിഫ്റ്റ്-ട്രാവിസ് വിവാഹവേദിക്ക് പുറത്തെ ചപ്പുചവറുകൾ പെറുക്കി വിറ്റ് യുവാവ് നേടിയത് 1.2 ലക്ഷം രൂപ!

ചപ്പുചവറുകൾ അതുപോലെ വിൽക്കുന്നതിന് പകരം ജിഗ്നാക് ഒരു ബുദ്ധിപരമായ തന്ത്രം പ്രയോഗിച്ചു

Update: 2026-07-11 09:45 GMT

ന്യൂയോര്‍ക്ക്: മൂന്ന് വര്‍ഷത്തെ പ്രണയത്തിനൊടുവിലാണ് പോപ് താരം ടെയ്‍ലര്‍ സ്വിഫ്റ്റും അമേരിക്കൻ ഫുട്ബോൾ താരം ട്രാവിസ് കെൽസിയും ജൂലൈ 3ന് വിവാഹിതരായത്. ന്യൂയോർക്കിലെ മാഡിസൺ സ്‌ക്വയർ ഗാർഡനിൽ വച്ചായിരുന്നു ആഡംബര വിവാഹം. കലാകായിക ലോകത്തെ വിഐപികൾ അടക്കമെത്തി കല്യാണം ഗംഭീരമായി തന്നെ നടന്നു. എന്നാൽ ഈ വിവാഹം കൊണ്ട് ലക്ഷപ്രഭുവായ ഒരാളുണ്ട്. ന്യൂയോര്‍ക്കുകാരനായ ജസ്റ്റിൻ ഗിഗ്നാക് ആണ് വിവാഹവേദിക്ക് പുറത്തുനിന്നുള്ള ചപ്പുചവറുകൾ പെറുക്കി വിറ്റ് ലക്ഷങ്ങൾ സമ്പാദിച്ചത്.

ടെയ്‌ലർ സ്വിഫ്റ്റ് - ട്രാവിസ് കെൽസി വിവാഹവേദിക്ക് പുറത്തുണ്ടായിരുന്ന ചപ്പുചവറുകളും ഉപേക്ഷിക്കപ്പെട്ട വസ്തുക്കളും ശേഖരിച്ച് വിറ്റാണ് ന്യൂയോർക്ക് സ്വദേശിയായ ഒരു യുവാവ് ഏകദേശം 1.2 ലക്ഷം രൂപ ($1,500-ഓളം) സമ്പാദിച്ചത്. കുപ്പിയുടെ അടപ്പുകൾ , സിഗരറ്റ് കുറ്റികൾ, പോലീസ് ഉപയോഗിച്ച സുരക്ഷാ ടേപ്പുകൾ , പാത്രങ്ങൾ, സ്ട്രോകൾ, അവിടെനിന്നും കളഞ്ഞുകിട്ടിയ ഒരു ഒറ്റ എയർപോഡ് , മിഠായികൾ തുടങ്ങിയവയാണ് ജിഗ്നാക് വേദിക്ക് പുറത്തുനിന്നും ശേഖരിച്ചത്.

Advertising
Advertising

ഈ ചപ്പുചവറുകൾ അതുപോലെ വിൽക്കുന്നതിന് പകരം ജിഗ്നാക് ഒരു ബുദ്ധിപരമായ തന്ത്രം പ്രയോഗിച്ചു. ഇയാൾ ഈ വസ്തുക്കൾ ചെറിയ പ്ലാസ്റ്റിക് ക്യൂബുകൾക്കുള്ളിലാക്കി വായു കടക്കാത്ത രീതിയിൽ സീൽ ചെയ്തു. ഇത് ദുർഗന്ധവും ചോർച്ചയും ഒഴിവാക്കാൻ സഹായിച്ചു. തുടർന്ന് ഇവ വെറും മാലിന്യമല്ല, മറിച്ച് 'ശില്പങ്ങൾ' ആണെന്ന് ലേബൽ ചെയ്തുകൊണ്ട് മാർക്കറ്റിലെത്തിച്ചു. ഇതോടെ ഇവ മൂല്യമുള്ള 'കളക്ടബിൾസ്' ആയി മാറി.

ഓരോ പ്ലാസ്റ്റിക് ക്യൂബിനും 2,400 രൂപയോളമാണ് ഇയാൾ വിലയിട്ടത്. ഇത്തരത്തിൽ 50 ഓളം ക്യൂബുകൾ ഇയാൾ വിറ്റു. ഓൺലൈൻ വഴി വില്പനയ്ക്ക് വെച്ച് വെറും 24 മണിക്കൂറിനുള്ളിൽ എല്ലാ സാധനങ്ങളും വിറ്റുതീർന്നു. ആകെ 1,250 യുഎസ് ഡോളർ (ഏകദേശം 1.2 ലക്ഷം രൂപ) ഇയാൾ സ്വന്തമാക്കുകയും ചെയ്തു. "വിവാഹത്തിന്റെ ഒരു ചെറിയ ഓർമയെങ്കിലും കയ്യിൽ വേണമെന്ന് ആഗ്രഹിക്കുന്ന ഒരുപാട് 'സ്വിഫ്റ്റീസുകളെ' ആകർഷിക്കാൻ ഇതിലൂടെ കഴിഞ്ഞു," ജിഗ്നാക് മാധ്യമങ്ങളോട് പറഞ്ഞു. വിവാഹവേദിക്കുള്ളിൽ നിന്ന് ഒന്നും താനെടുത്തിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News