നാറ്റോ ഉച്ചകോടിക്കെത്തിയ ലോക നേതാക്കള്‍ക്ക് ഉര്‍ദുഗാന്റെ 'വിചിത്ര സമ്മാനം'; ചര്‍ച്ചയാകുന്നു

വിചിത്ര സമ്മാനത്തെക്കുറിച്ച് അമേരിക്ക ഇതുവരെ പ്രതികരിച്ചിട്ടില്ല.

Update: 2026-07-11 03:43 GMT

അങ്കാറ: തുർക്കിയിൽ നടന്ന നാറ്റോ ഉച്ചകോടിക്കെത്തിയ ലോകനേതാക്കള്‍ക്ക്  തുർക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉർദുഗാൻ നൽകിയ വിചിത്ര സമ്മാനം അന്താരാഷ്ട്ര തലത്തിൽ ചർച്ചയാകുന്നു. ഓരോ റിവോൾവറും ആറ് റൗണ്ട് വെടിയുണ്ടകളുമാണ് ഉർദുഗാൻ സമ്മാനമായി നൽകിയത്. 

തുർക്കിയുടെ പ്രതിരോധ വ്യവസായത്തിന്റെ കരുത്ത് ലോകത്തിന് മുന്നിൽ കാണിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ അപൂർവ്വ സമ്മാനം നൽകിയതെങ്കിലും, പല രാജ്യങ്ങളിലെയും കർശനമായ ആയുധ നിയമങ്ങൾ കാരണം വിദേശ പ്രതിനിധികൾ കടുത്ത ആശയക്കുഴപ്പത്തിലായി. ചില നേതാക്കൾ സമ്മാനം സ്വീകരിക്കാതെ തുർക്കിയിൽത്തന്നെ ഉപേക്ഷിച്ചപ്പോൾ, മറ്റുചിലർ സൈനിക മ്യൂസിയങ്ങൾക്ക് കൈമാറാൻ തീരുമാനിച്ചു.  

Advertising
Advertising

താൻ കൊണ്ടുവന്ന 'മേപ്പിൾ സിറപ്പ്' സമ്മാനവുമായി താരതമ്യം ചെയ്യുമ്പോൾ ഉർദുഗാന്റെ സമ്മാനം തന്നെ അത്ഭുതപ്പെടുത്തിയെന്ന് കനേഡിയന്‍ പ്രധാനമന്ത്രി മാര്‍ക്ക് കാര്‍ണി പറഞ്ഞു.  നിലവിൽ തോക്ക് കനേഡിയൻ പൊലീസിന്റെ പക്കലാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.  കയറ്റുമതി നിയന്ത്രണങ്ങളിൽ ഇളവ് നൽകിക്കൊണ്ടുള്ള കത്തുൾപ്പെടെയാണ് തോക്ക് ലഭിച്ചതെങ്കിലും, ബ്രിട്ടനിലെ കർശന നിയമങ്ങൾ കാരണം ഇത് രാജ്യത്തേക്ക് കൊണ്ടുപോകാൻ കഴിയില്ലെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി കെയർ സ്റ്റാർമർ പറഞ്ഞു. അതിനാൽ സമ്മാനം അവിടെത്തന്നെ ഉപേക്ഷിച്ചു. 

സമ്മാനത്തിന് ഉർദുഗാന് നന്ദി അറിയിച്ച യൂറോപ്യൻ യൂണിയൻ കമ്മീഷൻ പ്രസിഡന്റ് ഉർസുല വോൺ ഡെർ ലെയ്ൻ, തോക്ക് പ്രവർത്തനരഹിതമാക്കിയ ശേഷം സൈനിക മ്യൂസിയത്തിന് സംഭാവന ചെയ്യുമെന്നും  വ്യക്തമാക്കി.  ബെൽജിയത്തിൽ തിരിച്ചെത്തിയ ഉടൻ തന്നെ റിവോൾവർ വിമാനത്താവളത്തിലെ സുരക്ഷാ ഉദ്യോഗസ്ഥർക്ക് കൈമാറിയെന്ന് ബെൽജിയം പ്രധാനമന്ത്രി ബാർട്ട് ഡി വെവർ വ്യക്തമാക്കി. ജർമ്മന്‍ ചാൻസലർ ഫ്രീഡ്രിഹ് മെർസും ഡച്ച് പ്രധാനമന്ത്രി റോബ് ജെറ്റനും സമ്മാനങ്ങൾ അങ്കാറയിലെ സ്വന്തം രാജ്യങ്ങളുടെ എംബസികളിൽ ഏൽപ്പിക്കുകയും അവ പ്രവർത്തനരഹിതമാക്കാൻ നിർദ്ദേശിക്കുകയും ചെയ്തു. എന്നാൽ ഈ വിചിത്ര സമ്മാനത്തെക്കുറിച്ച് അമേരിക്ക ഇതുവരെ പ്രതികരിച്ചിട്ടില്ല. 

തുർക്കിയിലെ പൊതുമേഖലാ ആയുധ നിർമ്മാണ കമ്പനിയായ എംകെഇ ഉത്പാദിപ്പിച്ച വിന്റേജ് മോഡലായ 'ഗുമുസായ് .357 മാഗ്നം' (Gumusay .357 Magnum) എന്ന ആറ് റൗണ്ട് റിവോൾവറാണ് നേതാക്കൾക്ക് സമ്മാനമായി ലഭിച്ചത്. ഓരോ നേതാവിന്റെയും പേര് തോക്കുകളിൽ കൊത്തിവെച്ചിട്ടുണ്ടായിരുന്നു. 

Tags:    

Writer - റിഷാദ് അലി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. 2017 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 മുതൽ മാധ്യമ പ്രവർത്തന രംഗത്ത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷന്‍ & ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടി. ചന്ദ്രിക ഓണ്‍ലൈനില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

Editor - റിഷാദ് അലി

By - റിഷാദ് അലി

Similar News