വാർത്താ ചാനലിന് വിലക്ക്; പാർലമെന്റിന് മുന്നിൽ കുത്തിയിരിപ്പ് സമരവുമായി പാക് പത്രപ്രവർത്തക യൂണിയൻ

മാധ്യമങ്ങളുടെ ആവിഷ്‌കാര സ്വാതന്ത്ര്യത്തിന് വിലക്ക് ഏർപ്പെടുത്തുന്നത് രാജ്യത്തെ ജനാധിപത്യത്തിന് ഹാനികരമാകുമെന്നതിനാൽ സർക്കാർ വിവേകത്തോടെ പ്രവർത്തിക്കണമെന്ന് മുന്നറിയിപ്പ്.

Update: 2022-08-19 13:10 GMT
Editor : banuisahak | By : Web Desk

ഇസ്ലാമാബാദ്: പാക്കിസ്താൻ വാർത്താ ചാനലായ എആർവൈ ന്യൂസിന്റെ (ARY News) സംപ്രേഷണം താൽകാലികമായി നിർത്തിവെച്ചതിൽ പ്രതിഷേധവുമായി പാകിസ്ഥാൻ ഫെഡറൽ യൂണിയൻ ഓഫ് ജേണലിസ്റ്റ് (PFUJ). പാക് പാർലമെന്റിന് മുന്നിൽ കുത്തിയിരിപ്പ് സമരം നടത്താനൊരുങ്ങുകയാണ് യൂണിയൻ.

ദേശീയ സുരക്ഷക്ക് ഭീഷണിയാകും വിധം വ്യാജവും വിദ്വേഷവും രാജ്യദ്രോഹവും നിറഞ്ഞ ഉള്ളടക്കങ്ങൾ തെറ്റായ വിവരങ്ങളുടെ അടിസ്ഥാനത്തിൽ പ്രചരിപ്പിക്കുന്നുവെന്ന് ആരോപിച്ചാണ് എആർവൈ ന്യൂസിന് പാകിസ്ഥാൻ ഇലക്ട്രോണിക് മീഡിയ റെഗുലേറ്ററി അതോറിറ്റി വിലക്ക് ഏർപ്പെടുത്തിയത്. സായുധ സേനക്കുള്ളിൽ കലാപമുണ്ടാക്കാൻ ചാനൽ ശ്രമിക്കുന്നതായും ആരോപണം ഉയർന്നിരുന്നു.

Advertising
Advertising

മീഡിയ അതോറിറ്റിയുടെ ആരോപണങ്ങൾ തള്ളിയ പത്രപ്രവർത്തക യൂണിയൻ ചാനലിനൊപ്പം നിലകൊള്ളുമെന്ന് പ്രഖ്യാപിച്ചു. നടപടിക്കെതിരെ ചൊവ്വാഴ്ച ഇസ്‌ലാമാബാദിലേക്ക് മാർച്ച് നടത്താനും തീരുമാനിച്ചിട്ടുണ്ടെന്ന് യൂണിയൻ സെക്രട്ടറി ജനറൽ റാണ അസീം അറിയിച്ചു. ചാനലിന്റെ സംപ്രേഷണം പുനഃസ്ഥാപിക്കും വരെ കുത്തിയിരുപ്പ് സമരം തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി. മാധ്യമങ്ങളുടെ ആവിഷ്‌കാര സ്വാതന്ത്ര്യത്തിന് വിലക്ക് ഏർപ്പെടുത്തുന്നത് രാജ്യത്തെ ജനാധിപത്യത്തിന് ഹാനികരമാകുമെന്നതിനാൽ സർക്കാർ വിവേകത്തോടെ പ്രവർത്തിക്കണമെന്ന് റാണാ അസീം മുന്നറിയിപ്പ് നൽകി. 

Tags:    

Writer - banuisahak

contributor

Editor - banuisahak

contributor

By - Web Desk

contributor

Similar News