നോർവീജിയൻ സാഹിത്യകാരൻ യൂൺ ഫോസെക്ക് സാഹിത്യത്തിനുള്ള നൊബേൽ

നിശബ്ദരാക്കപ്പെട്ടവരുടെ വികാരങ്ങൾ ലളിതമായി അവതരിപ്പിച്ച സാഹിത്യകാരനെന്ന് നൊബേൽ അക്കാദമി

Update: 2023-10-05 12:06 GMT
Editor : ലിസി. പി | By : Web Desk

സ്വീഡന്‍: 2023ലെ സാഹിത്യത്തിനുള്ള നൊബേൽ നോർവീജിയൻ നാടകകൃത്തും എഴുത്തുകാരനുമായ യൂൺ ഫോസെയ്ക്ക്. നിശബ്ദരാക്കപ്പെട്ടവരുടെ ശബ്ദമായ എഴുത്താണ് യൂൺ ഫോസെയുടേതെന്ന് സ്വീഡിഷ് അക്കാദമി വിലയിരുത്തി. നൂതന ആശയങ്ങൾ നാടകത്തിലൂടെ അവതരിപ്പിച്ചെന്നും സമിതി വിലയിരുത്തി.

സമകാലിക നോർവീജിയൻ സാഹിത്യത്തിലെ സർഗാത്മക വിസ്മയമെന്ന് വിശേഷിപ്പിക്കപ്പെടുന്ന എഴുത്തുകാരനാണ് യൂൺ ഫോസെ (Jon Fosse). നോവൽ, ചെറുകഥ, കവിത, നാടകം, ലേഖനം,ബാലസാഹിത്യം, സിനിമ എന്നീ മേഖലകളിലെല്ലാം നിറഞ്ഞുനിൽക്കുന്ന ഫോസെയുടെ രചനകൾ ഇതിനകം തന്നെ 40 ഭാഷകളിലേക്കു മൊഴിമാറ്റിയിട്ടുണ്ട്.  1989 മുതലുള്ള സാഹിത്യജീവിതത്തിൽ 30 പുസ്തകങ്ങൾ  പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്. 1959ൽ നോർവേയുടെ പടിഞ്ഞാറൻ തീരത്താണ് യൂൺ ഫോസെ ജനിച്ചത്. 

Advertising
Advertising

Tags:    

Writer - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Editor - ലിസി. പി

By - Web Desk

contributor

Similar News