സുഹൃത്തിന്റെ പിതാവിനെ വിവാഹം ചെയ്യാൻ വിസമ്മതിച്ചതിന് ചെരുപ്പ് നക്കിച്ചും മുടിമുറിച്ചും പീഡനം; ആറ് പേര്‍ അറസ്റ്റില്‍

ക്രൂരമര്‍ദനത്തിന്‍റെ വീഡിയോ ഇന്നാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചത്

Update: 2022-08-17 16:03 GMT
Editor : ലിസി. പി | By : Web Desk

ഫൈസലാബാദ്: പാക്കിസ്ഥാനിലെ ഫൈസലാബാദിൽ സുഹൃത്തിന്റെ പിതാവിനെ വിവാഹം ചെയ്യാൻ വിസമ്മതിച്ചതിന് കൗമാരക്കാരിയെ അപമാനിക്കുകയും ലൈംഗികമായി പീഡിപ്പിക്കുകയും ചെയ്തതായി റിപ്പോർട്ട്.

ആഗസ്റ്റ് ഒമ്പതിനാണ് സംഭവം നടന്നത്. ഇതിന്റെ വീഡിയോ ഇന്ന് രാവിലെയാണ് സോഷ്യൽമീഡിയയിൽ പ്രത്യക്ഷപ്പെട്ടത്. നിമിഷനേരം കൊണ്ട് തന്നെ വീഡിയോ സോഷ്യൽമീഡിയയിൽ വൈറലായി. വീഡിയോയിൽ പെൺകുട്ടിയകൊണ്ട് ചെരുപ്പ് നക്കിക്കുന്നതും മുടി മുറിക്കുകയും പുരികം ഷേവ് ചെയ്യുന്നതും  കാണാം.

ഫാക്ടറി ഉടമയായ സുഹൃത്തിന്റെ പിതാവ് തന്നെ വിവാഹം കഴിക്കാൻ നിർബന്ധിക്കുകയായിരുന്നുവെന്നും എന്നാൽ അതിന്  വിസമ്മതിച്ചപ്പോൾ തന്നെ പീഡിപ്പിക്കുകയും അത് ചിത്രീകരിക്കുകയും ചെയ്തുവെന്ന് പെൺകുട്ടി പറഞ്ഞതായി ജിയോ ന്യൂസ് റിപ്പോർട്ട് ചെയ്തു. തന്റെ സുഹൃത്തും ഇക്കൂട്ടത്തിലുണ്ടായിരുന്നതായി പെൺകുട്ടി പരാതിയിൽ പറയുന്നു. വീഡിയോ വൈറലായതോടെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. സുഹൃത്തും പിതാവുമടക്കം ആറ് പേരെ കസ്റ്റഡിയിലെടുക്കുകയും ചെയ്തിട്ടുണ്ട്. പ്രധാന പ്രതിയുടെ ഭാര്യയെയും അറസ്റ്റ് ചെയ്തിട്ടുണ്ട്.

സുഹൃത്തിന്റെയും പിതാവിന്റെയും വീട്ടിൽ നടത്തിയ പരിശോധനയിൽ മദ്യവും ആയുധങ്ങളും കണ്ടെത്തിയിരുന്നു. ഇതിന് പ്രത്യേക കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് ഫൈസലാബാദിലെ ഖുറിയാൻവാല പൊലീസ് അറിയിച്ചു.

Tags:    

Writer - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Editor - ലിസി. പി

By - Web Desk

contributor

Similar News