പറക്കുന്നതിനിടെ എയർ ബലൂണിന് തീപിടിച്ചു, താഴേക്ക് ചാടിയ രണ്ടുപേർ മരിച്ചു, കുട്ടിക്ക് ഗുരുതര പൊള്ളൽ

ഹോട്ട് എയർ ബലൂണിന് തീപിടിക്കുന്നതിന്റെ ദൃശ്യങ്ങൾ ക്യാമറയിൽ പതിഞ്ഞിരുന്നു

Update: 2023-04-03 03:24 GMT
Editor : Lissy P | By : Web Desk

മെക്സിക്കോ: മെക്സിക്കോ സിറ്റിയിലെ തിയോതിഹുവാക്കന്‍ പുരാവസ്തു സൈറ്റിന് സമീപം ഹോട്ട് എയർ ബലൂണിന് തീപിടിച്ച് രണ്ടു പേർ കൊല്ലപ്പെട്ടു. മൂന്ന് പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി പ്രാദേശിക സർക്കാർ വൃത്തങ്ങൾ അറിയിച്ചു. രാവിലെ 8:40 നാണ് ഹോട്ടർ എയർ ബലൂണിന് തീപിടിക്കുന്നത്. ഇതോടെ ബലൂണിനുള്ളിലുണ്ടായിരുന്നവർ പരിഭ്രാന്തരായി താഴേക്ക് ചാടി.

39 വയസുള്ള സ്ത്രീയും 50 വയസുള്ള പുരുഷനുമാണ് കൊല്ലപ്പെട്ടത്. ഇവർക്കൊപ്പമുണ്ടായിരുന്ന കുട്ടിക്ക് ഗുരുതരമായി പൊള്ളലേറ്റിട്ടുണ്ടെന്നും മെക്‌സിക്കോ സംസ്ഥാന സർക്കാർ പ്രസ്താവനയിൽ പറഞ്ഞു. കുഞ്ഞിന്റെ വലത് തുടയെല്ലിന് പൊട്ടലുണ്ടായിട്ടുണ്ടെന്നും പറയുന്നുണ്ട്. എന്നാൽ ഇവരുടെ പേരുവിവരങ്ങൾ പുറത്ത് വിട്ടിട്ടില്ല.

Advertising
Advertising

ഹോട്ട് എയർ ബലൂണിന് തീപിടിക്കുന്നതിന്റെ ദൃശ്യങ്ങൾ ക്യാമറയിൽ പതിഞ്ഞിരുന്നു. ഈ വീഡിയോ ദൃശ്യം സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്. ബലൂണിന്റെ ഗൊണ്ടോള പൊട്ടിത്തെറിക്കുന്നതും വീഡിയോയിലുണ്ട്.

മെക്‌സിക്കോയിലെ ഏറ്റവും പ്രധാനപ്പെട്ട വിനോദ സഞ്ചാര കേന്ദ്രങ്ങളിലൊന്നാണ് അപകടമുണ്ടായ തിയോതിഹുവാക്കൻ. ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് വിനോദസഞ്ചാരികൾ ഇവിടെ എത്താറുണ്ട്.ആർക്കിയോളജിക്കൽ കേന്ദ്രം കൂടിയായ തിയോറ്റിവാകാനിൽ ഹോട്ട് എയർബലൂൺ സവാരി വളരെ പ്രശസ്തമാണ്. ദിവസവും രാവിലെ മുതൽ നിരവധി ഹോട്ട് എയർ ബലൂണുകളാണ് ടൂറിസ്റ്റുകളുമായി പറന്നുയരുന്നത്.


Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News