ശസ്ത്രക്രിയ കഴിഞ്ഞു; മാര്‍പാപ്പ സുഖമായിരിക്കുന്നതായി വത്തിക്കാന്‍

ഞായറാഴ്ചയാണ് 84 കാരനായ മാര്‍പാപ്പയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത്

Update: 2021-07-05 05:03 GMT

കുടല്‍ ശസ്ത്രക്രിയക്ക് ശേഷം ഫ്രാന്‍സിസ് മാര്‍പാപ്പ സുഖമായിരിക്കുന്നതായി വത്തിക്കാന്‍ പ്രതിനിധികള്‍ അറിയിച്ചു. ഞായറാഴ്ചയാണ് 84 കാരനായ മാര്‍പാപ്പയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത്.

റോമിലെ ജെമെല്ലി ആശുപത്രിയില്‍ വച്ചായിരുന്നു ശസ്ത്രക്രിയ. എന്നാല്‍ ശസ്ത്രക്രിയ സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ വത്തിക്കാന്‍ വക്താവ് മാറ്റിയോ ബ്രൂണി തയ്യാറായില്ല. സെന്‍റ്. പീറ്റേഴ്‌സ് സ്‌ക്വയറില്‍ പൊതുജനങ്ങളെ അഭിസംബോധന ചെയ്ത് മൂന്ന് മണിക്കാറാകുമ്പോഴേക്കും മാര്‍പാപ്പയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. സെപ്തംബറില്‍ ഹംഗറിയിലും സ്ലോവാക്യയിലേക്കും പോകുമെന്ന് അദ്ദേഹം പൊതുജനങ്ങളെ അറിയിച്ചിരുന്നു. ഫ്രാന്‍സിസ് മാര്‍പാപ്പ പൊതുവെ ആരോഗ്യവാനാണെങ്കിലും ചെറുപ്പത്തില്‍ ശ്വാസകോശത്തിന്‍റെ ഒരു ഭാഗം നീക്കം ചെയ്തിരുന്നു. 

Tags:    

Editor - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News