മാർപാപ്പയുടെ ആരോഗ്യനിലയിൽ പുരോഗതി; കാപ്പി കുടിച്ചെന്നും പത്രം വായിച്ചെന്നും വത്തിക്കാൻ

സങ്കീര്‍ണമായ ശ്വാസകോശ അണുബാധയെത്തുടര്‍ന്ന് രണ്ടാഴ്ചയിലേറെയായി ആശുപത്രിയില്‍ കഴിയുകയാണ് ഫ്രാന്‍സിസ് മാര്‍പാപ്പ

Update: 2025-03-02 02:38 GMT
Editor : rishad | By : Web Desk

റോം: ചികിത്സയിൽ കഴിയുന്ന ഫ്രാൻസിസ് മാർപാപ്പയുടെ ആരോഗ്യ നിലയിൽ പുരോഗതിയെന്ന് മെഡിക്കൽ ബുള്ളറ്റിൻ. ഉയർന്ന ഓക്സിജൻ തെറാപ്പിയും നോൺ-ഇൻവേസീവ് മെക്കാനിക്കൽ വെന്റിലേഷനും നൽകുന്നുണ്ട്. 

ആരോഗ്യനില വഷളായതിനെത്തുടര്‍ന്നാണ് വെള്ളിയാഴ്ച അദ്ദേഹത്തെ മെക്കാനിക്കല്‍ വെന്റിലേഷനില്‍ പ്രവേശിപ്പിച്ചത്. 

ശനിയാഴ്ച അദ്ദേഹം പരസഹായമില്ലാതെ കാപ്പികുടിച്ചെന്നും പത്രം വായിച്ചെന്നും വത്തിക്കാന്‍ അറിയിച്ചു.

സങ്കീര്‍ണമായ ശ്വാസകോശ അണുബാധയെത്തുടര്‍ന്ന് രണ്ടാഴ്ചയിലേറെയായി ആശുപത്രിയില്‍ കഴിയുകയാണ് ഫ്രാന്‍സിസ് മാര്‍പാപ്പ. വെള്ളിയാഴ്ച മാര്‍പാപ്പ അപകടനില തരണംചെയ്‌തെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞെങ്കിലും വൈകീട്ടോടെ ആരോഗ്യനില മോശമാവുകയായിരുന്നു. ഛര്‍ദിയെത്തുടര്‍ന്ന് ശ്വാസതടസ്സം നേരിട്ടതിനാലാണ് അദ്ദേഹത്തെ മെക്കാനിക്കല്‍ വെന്റിലേഷനിലേക്ക് മാറ്റിയത്.

അടുത്ത 24 മണിക്കൂർ കൂടി നിർണായകമാണെന്ന് ഡോക്ടർമാർ അറിയിച്ചു. 

Tags:    

Writer - rishad

contributor

Editor - rishad

contributor

By - Web Desk

contributor

Similar News