ബന്ദി മോചനം ആവശ്യപ്പെട്ട് ഇസ്രായേലിൽ പ്രതിഷേധം ശക്തം

പ്രതിരോധമന്ത്രിയുടെ ഓഫീസിന് മുന്നിലാണ് ബന്ദികളുടെ ബന്ധുക്കൾ പ്രതിഷേധിക്കുന്നത്

Update: 2024-01-05 07:52 GMT
Editor : ലിസി. പി | By : Web Desk

തെല്‍അവീവ്: ഇസ്രായേലിൽ ബന്ദി മോചനം ആവശ്യപ്പെട്ട് പ്രതിഷേധം ശക്തം. പ്രതിരോധമന്ത്രി യോവ് ഗാലെന്റിന്റെ ഓഫീസിന് മുന്നിലാണ് ബന്ദികളുടെ ബന്ധുക്കൾ പ്രതിഷേധിക്കുന്നത്. അതിനിടെ ഗസ്സയിലെ തുടർനീക്കങ്ങളും യുദ്ധത്തിന് ശേഷം സ്വീകരിക്കേണ്ട നിലപാടുകളും ഇസ്രായേൽ യുദ്ധ കാബിനറ്റ് ചർച്ചചെയ്തു. 

വടക്കൻ ഗസ്സയിൽ ഹമാസിന്റെ തുരങ്കങ്ങളും ആക്രമണ കേന്ദ്രങ്ങളുമടക്കം തകർക്കാനാണ് പദ്ധതി. തെക്കൻ ഗസ്സയിൽ ഹമാസ് നേതാക്കളെ ലക്ഷ്യമിട്ടടക്കം ആക്രമണം തുടരാനുമാണ് തീരുമാനം. യുദ്ധശേഷം ഹമാസ് സാന്നിധ്യമില്ലാത്ത ഫലസ്തീനി ഭരണം വേണമെന്ന നിലപാട് സ്വീകരിക്കാനും തീരുമാനമായെന്ന് സൂചനയുണ്ട്.  ഗസ്സ പുനരുദ്ധാരണത്തിന് ഈജിപ്ത്, സൗദി, ഖത്തർ അടക്കം അറബ് രാജ്യങ്ങൾക്കും യുഎസ്സിനും നേതൃത്വം നൽകാമെന്ന് ഇസ്രായേൽ പ്രതിരോധമന്ത്രി യോവ് ഗാലെന്റ് പറഞ്ഞു.

Advertising
Advertising

അതേസമയം, ഗസ്സയിൽ കനത്ത ആക്രമണമാണ് ഇസ്രായേൽ തുടരുന്നത്, 24 മണിക്കൂറിനിടെ 125 പേർ കൊല്ലപ്പെട്ടെന്ന് ഗസ്സ ആരോഗ്യമന്ത്രാലയം സ്ഥിരീകരിച്ചു. ഖാൻ യൂനിസിൽ മാത്രം കൊല്ലപ്പെട്ടത് 32 പേരാണ്. ഒക്ടോബർ ഏഴിന് കാണാതായ മൂന്നുപേർ കൂടി ഹമാസ് പിടിയിലാണെന്ന് ഇസ്രായേൽ സേന സ്ഥിരീകരിച്ചു.

Full View

Tags:    

Writer - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Editor - ലിസി. പി

By - Web Desk

contributor

Similar News