'ഗോത ഗോ ഹോം'; ശ്രീലങ്കൻ പ്രസിഡന്റിനെ തിരിച്ചയക്കണമെന്നാവശ്യപ്പെട്ട് മാലിദ്വീപിലും പ്രതിഷേധ ശക്തം

ബുധനാഴ്ച പുലർച്ചെ ഭാര്യയ്ക്കും രണ്ട് സുരക്ഷാ ഉദ്യോഗസ്ഥർക്കുമൊപ്പമാണ് ഗോതബയ രാജപക്സെ മാലദ്വീപിലേക്ക് കടന്നത്

Update: 2022-07-13 12:44 GMT
Editor : Lissy P | By : Web Desk

മാലി ദ്വീപ്: രാജ്യത്തിന് നിന്ന് രക്ഷപ്പെട്ടോടിയ ശ്രീലങ്കൻ പ്രസിഡന്റ് ഗോതബയ രാജപക്സെയെ തങ്ങളുടെ രാജ്യത്തിന്റെ മണ്ണിൽ നിന്ന് പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് മാലിദ്വീപിലും പ്രതിഷേധം ശക്തം. മാലിദ്വീപ് പ്രസിഡന്റ് ഇബ്രാഹിം സോലിഹിന്റെ വീടിന് സമീപം മാലിദ്വീപുകാരും ശ്രീലങ്കൻ സ്വദേശികളും പ്രതിഷേധിക്കുകയാണ്. 'ഗോത ഗോ ഹോം' എന്ന മുദ്രാവാക്യം മുഴക്കിയാണ് പ്രതിഷേധം നടക്കുന്നത്.

ശ്രീലങ്കയിൽ പ്രസിഡന്റിന്റെ കൊട്ടാരം പ്രതിഷേധക്കാർ വളഞ്ഞതോടെ പ്രസിഡന്റ് രാജപക്സെ ബുധനാഴ്ച പുലർച്ചെ ഭാര്യയ്ക്കും രണ്ട് സുരക്ഷാ ഉദ്യോഗസ്ഥർക്കുമൊപ്പമാണ് മാലദ്വീപിലേക്ക് പലായനം ചെയ്തതെന്ന് ഡെയ്‍ലി മിറർ റിപ്പോർട്ട് ചെയ്തു.

Advertising
Advertising

ശ്രീലങ്കൻ പ്രസിഡന്റ് ബുധനാഴ്ച പുലർച്ചെ 3.07 ന് മാലിദ്വീപിലെ വെലേന അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിയെന്നും ആ സമയത്ത് മാലദ്വീപ് തലസ്ഥാനം കനത്ത സുരക്ഷയിലായിരുന്നുവെന്നും ഡെയ്ലി മിറർ റിപ്പോർട്ട് ചെയ്യുന്നു. മാലിദ്വീപിലെ മുൻ പ്രസിഡന്റ് മുഹമ്മദ് നഷീദാണ് രാജപക്സെയെ മാലിദ്വീപിൽ ഇറങ്ങാൻ പ്രസിഡന്റ് ഇബ്രാഹിം സോലിഹിനോട് അഭ്യർത്ഥിച്ചതെന്നും തുടര്‍ന്നാണ് ഇതിന് അനുമതി നൽകിയതെന്നും  റിപ്പോർട്ടുകളുണ്ട്.

എന്നാൽ രാജപക്സെ മാലിദ്വീപിൽ നിന്നും സിംഗപ്പൂരിലേക്കോ മറ്റേതെങ്കിലും രാജ്യത്തേക്കോ പോകുമെന്നാണ് പുതിയ റിപ്പോർട്ടുകൾ. പ്രസിഡന്റ് ഗോതബയ രാജപക്സെ രാജ്യം വിട്ട് മണിക്കൂറുകൾക്ക് ശേഷം  ശ്രീലങ്കയില്‍  രാജ്യവ്യാപകമായി അടിയന്തരാവസ്ഥ പ്രഖ്യാപിക്കുകയും ചെയ്തു

Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News