'മോദിയെ ഭയപ്പെടുത്താനോ ഭീഷണിപ്പെടുത്താനോ കഴിയില്ല': പുകഴ്ത്തി റഷ്യൻ പ്രസിഡന്റ്

ദേശീയ താൽപര്യങ്ങൾ സംരക്ഷിക്കുന്നതിന് നരേന്ദ്രമോദി കടുത്ത നിലപാടുകളാണ് സ്വീകരിക്കുന്നതെന്ന് പുടിൻ ചൂണ്ടിക്കാട്ടി

Update: 2023-12-08 11:59 GMT
Editor : banuisahak | By : Web Desk
Advertising

പ്രധാനമന്ത്രി നരേന്ദ്രമോദിയെ പുകഴ്ത്തി റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ. ദേശീയ താൽപര്യങ്ങൾ സംരക്ഷിക്കുന്നതിന് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദി സ്വീകരിക്കുന്ന നിലപാടുകൾ ചൂണ്ടിക്കാട്ടിയായിരുന്നു പുട്ടിന്റെ പരാമർശങ്ങൾ. ദേശീയ താൽപര്യങ്ങൾ സംരക്ഷിക്കുന്നതിന് നരേന്ദ്രമോദി കടുത്ത നിലപാടുകളാണ് സ്വീകരിക്കുന്നതെന്ന് പുടിൻ ചൂണ്ടിക്കാട്ടി. ബാഹ്യസമ്മർദത്താൽ ഇന്ത്യൻ പ്രധാനമന്ത്രിയെ ഭയപ്പെടുത്താനോ നിർബന്ധിക്കാനോ കഴിയില്ലെന്നും പുടിൻ പറഞ്ഞു. 

ഇന്ത്യയുടെയും ഇന്ത്യൻ ജനതയുടെയും ദേശീയ താൽപ്പര്യത്തിന് വിരുദ്ധമായി എന്തെങ്കിലും നടപടിയോ തീരുമാനമോ എടുക്കാൻ മോദിയെ ഭീഷണിപ്പെടുത്തുകയോ ഭയപ്പെടുത്തുകയോ ചെയ്യുന്നത് തനിക്ക് സങ്കല്പിക്കാൻ പോലുമാകില്ല. അദ്ദേഹത്തിന് മേൽ അത്തരത്തിലുള്ള സമ്മർദ്ദങ്ങളുണ്ടെന്ന് തനിക്കറിയാമെന്നും പുടിൻ പറഞ്ഞു. 

"സത്യം പറഞ്ഞാൽ, ഇന്ത്യൻ ജനതയുടെ ദേശീയതാൽപ്പര്യങ്ങൾ സംരക്ഷിക്കുന്നതിനുള്ള അദ്ദേഹത്തിന്റെ കർക്കശമായ നിലപാട് ചിലപ്പോൾ എന്നെ അത്ഭുതപ്പെടുത്താറുണ്ട്": പുടിൻ കൂട്ടിച്ചേർത്തു. 

ചൈനയും റഷ്യയുമായുള്ള ബന്ധം തുടർച്ചയായി എല്ലാ ദിശകളിലേക്കും വികസിച്ചുകൊണ്ടിരിക്കുകയാണ്. ഇതിന്റെ പ്രധാന ഉറപ്പ് പ്രധാനമന്ത്രി മോദിയുടെ നയമാണെന്നും പുടിൻ ചൂണ്ടിക്കാട്ടി. ന്യൂഡൽഹിയും മോസ്‌കോയും തമ്മിലുള്ള ആഴത്തിലുള്ള ബന്ധത്തിന്റെ ഉറപ്പാണ് പ്രധാനമന്ത്രി മോദിയുടെ നയമെന്നും പുടിൻ പറഞ്ഞു. 

പുടിൻ ഇക്കാര്യങ്ങൾ പരാമർശിക്കുന്ന വീഡിയോ ക്ലിപ്പ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. 45 സെക്കൻഡ് ദൈർഘ്യമുള്ള ക്ലിപ്പ് എക്‌സിൽ ആയിരക്കണക്കിന് ആളുകളാണ് കണ്ടത്. പുട്ടിന്റെ വാക്കുകൾ എഐ വഴി ഹിന്ദിയിലേക്ക് വിവർത്തനം ചെയ്ത ഭാഗങ്ങളാണ് വീഡിയോയിലുള്ളത്. കഴിഞ്ഞ മാസം, വെർച്വൽ ജി 20 ഉച്ചകോടിയിൽ നടത്തിയ പ്രസംഗത്തിലെ പരാമര്ശങ്ങളാണിവ. സെപ്റ്റംബർ 9 മുതൽ 10 വരെ ന്യൂഡൽഹിയിൽ നടന്ന ജി 20 അധ്യക്ഷത വഹിച്ച ഇന്ത്യ നടത്തിയ നല്ല പ്രവർത്തനത്തിന് പുടിൻ നന്ദി പറഞ്ഞിരുന്നു. 

Tags:    

Writer - banuisahak

contributor

Editor - banuisahak

contributor

By - Web Desk

contributor

Similar News