ജമ്മുകശ്മീരിലെ കത്വയിൽ ഭീകരർക്കായി തിരച്ചിൽ

ഭീകരർ ഒളിച്ചിരിപ്പുണ്ട് എന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന

Update: 2025-05-27 09:48 GMT

ജമ്മു: ജമ്മുകശ്മീരിലെ കത്വയിൽ ഭീകരർക്കായി സുരക്ഷാസേന പരിശോധന നടത്തുന്നു. സംയുക്ത സേനയാണ് പരിശോധന നടത്തുന്നത്. ഭീകരർ ഒളിച്ചിരിപ്പുണ്ട് എന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന.

ഇന്ന് രാവിലെയാണ് ജമ്മുകശ്മീരിലെ കത‍്‍വയിൽ സുരക്ഷാസേനയും ഭീകരരും തമ്മിൽ വീണ്ടും ഏറ്റുമുട്ടിയത്. നേരത്തെ ഭീകര സാന്നിധ്യം സ്ഥിരീകരിച്ച ജുതാനയിലാണ് ഏറ്റുമുട്ടലുണ്ടായത്. ഏറ്റുമുട്ടലിൽ ഒരു പോലീസ് ഉദ്യോഗസ്ഥന് പരിക്കേറ്റു. കത‍്‍വ ജില്ലയിൽ കഴിഞ്ഞ നാല് ദിവസമായി ഭീകർക്കായുള്ള തെരച്ചിൽ നടന്നു വരികയായിരുന്നു.

ഇന്ന് രാവിലെ രാജ്ബാഗിലെ ഘടി ജുതാന പ്രദേശത്ത് സുരക്ഷാ സേന തീവ്രവാദികളെ കണ്ടപ്പോഴാണ് വെടിവെപ്പ് നടന്നതെന്ന് അധികൃതർ അറിയിച്ചു. കഴിഞ്ഞ ഞായറാഴ്ച ഏറ്റുമുട്ടൽ നടന്ന ഹിരാനഗർ സെക്ടറിൽ നിന്ന് ഏകദേശം 30 കിലോമീറ്റർ അകലെ രാജ്ബാഗിലെ ഘടി ജുതാന പ്രദേശത്തെ ജാഖോലെ ഗ്രാമത്തിന് സമീപമാണ് സുരക്ഷാ സേന തീവ്രവാദികളെ കണ്ടത്. 

Tags:    

Writer - നൈന മുഹമ്മദ്

വെബ് ജേണലിസ്റ്റ്, മീഡിയവൺ

വെബ് ജേണലിസ്റ്റ്, മീഡിയവൺ

Editor - നൈന മുഹമ്മദ്

വെബ് ജേണലിസ്റ്റ്, മീഡിയവൺ

വെബ് ജേണലിസ്റ്റ്, മീഡിയവൺ

By - Web Desk

contributor

Similar News