അമേരിക്കയിലെ ബാറില്‍ വെടിവെപ്പ്; നാല് പേര്‍ കൊല്ലപ്പെട്ടു

ആക്രമണത്തില്‍ 20 പേര്‍ക്ക് പരിക്കേറ്റു

Update: 2025-10-13 04:48 GMT
Editor : നബിൽ ഐ.വി | By : Web Desk

വാഷിങ്ടണ്‍: അമേരിക്കയില്‍ ബാറിലുണ്ടായ വെടിവെപ്പില്‍ നാലുപേര്‍ കൊല്ലപ്പെട്ടു. തെക്കൻ അമേരിക്കൻ സംസ്ഥാനമായ സൗത്ത് കരോലിനയിലെ സെന്റ് ഹെലീന ദ്വീപിലെ ബാറിലാണ് വെടിവെപ്പുണ്ടായത്.

സെന്റ് ഹെലീന ദ്വീപിലെ വില്ലീസ് ബാര്‍ ആന്‍ഡ് ഗ്രില്ലില്‍ ഞായറാഴ്ച അര്‍ധരാത്രി ഒരുമണിയോടെയാണ് വെടിവെയ്പ്പുണ്ടായത്. ആക്രമണത്തില്‍ 20 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇതില്‍ നാല് പേരുടെ നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ടുകള്‍. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

നൂറിലധികം പേര്‍ ബാറില്‍ ഉണ്ടായിരുന്ന സമയത്തായിരുന്നു വെടിവെപ്പ്. വെടിവെപ്പിനെ തുടര്‍ന്ന് ബാറില്‍ നിന്ന് പുറത്തേക്ക് ആളുകള്‍ ചിതറിയോടി. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അക്രമിക്കായി സൗത്ത് കരോലിന പൊലീസ് തിരിച്ചില്‍ ആരംഭിച്ചിട്ടുണ്ട്. വെടിവെപ്പില്‍ മരിച്ചവരുടെയോ പരിക്കേറ്റവരുടെയോ പേരുവിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.

2022 നവംബറിലും ഇന്നലെ ആക്രമണം ഉണ്ടായ വില്ലീസ് ബാറില്‍ വെടിവെപ്പ് ഉണ്ടായിരുന്നു.‌ അമേരിക്കയിലെ തോക്ക് സംസ്‌കാരത്തെ കുറിച്ച് ചര്‍ച്ചകള്‍ പുരോഗമിക്കെയാണ് യുഎസില്‍ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കുന്നത്. കഴിഞ്ഞ ജൂലൈയില്‍ ന്യൂയോര്‍ക്കിലെ സെന്‍ട്രല്‍ മാന്‍ഹട്ടനിലുണ്ടായ വെടിവെപ്പില്‍ പൊലീസ് ഉദ്യോഗസ്ഥനടക്കം നാലു പേര്‍ കൊല്ലപ്പെട്ടിരുന്നു. റൈഫിളുമായി കെട്ടിടത്തില്‍ പ്രവേശിച്ച അക്രമി ആളുകള്‍ക്കുനേരെ വെടിയുതിര്‍ക്കുകയായിരുന്നു. അക്രമിയും സ്വയം വെടിയുതിര്‍ത്ത് മരിച്ചിരുന്നു.

Tags:    

Writer - നബിൽ ഐ.വി

Trainee Web Journalist, MediaOne

Trainee Web Journalist, MediaOne

Editor - നബിൽ ഐ.വി

Trainee Web Journalist, MediaOne

Trainee Web Journalist, MediaOne

By - Web Desk

contributor

Similar News