'സ്‌കൈ ബ്രിഡ്ജ് 721'; ലോകത്തിലെ ഏറ്റവും നീളം കൂടിയ തൂക്കുപാലം ചെക്ക് റിപ്പബ്ലിക്കിൽ

പ്രാദേശിക മാധ്യമങ്ങളുടെ റിപ്പോർട്ട് അനുസരിച്ച് 8.4 മില്യൺ ഡോളർ ചെലവഴിച്ചാണ് നിർമിച്ചിരിക്കുന്നത്

Update: 2022-05-14 12:34 GMT

ലോകത്തിലെ ഏറ്റവും നീളം കൂടിയ തൂക്കുപാലം ചെക്ക് റിപ്പബ്ലിക്കിലെ ദി വെക്കേഷൻ റിസോർട്ടിൽ. 'സ്‌കൈ ബ്രിഡ്ജ് 721' എന്ന് പേരിട്ട പാലം കഴിഞ്ഞ രണ്ടു വർഷത്തെ നിർമാണ പ്രവൃത്തിക്ക് ശേഷം വെള്ളിയാഴ്ച ഔദ്യോഗികമായി തുറന്നുകൊടുത്തു. റിഡ്‌ജെസ് ഹാങ്‌സ് എന്നീ കുന്നുകൾക്കിടയിലുള്ള പാലത്തിന് 721 മീറ്റർ അഥവാ 2365 അടി നീളമാണുള്ളത്. 95 മീറ്റർ (312 ഫീറ്റ്) ഉയരത്തിലാണുള്ള പാലത്തിന് താഴെയുള്ള താഴ്‌വാരത്തിൽ കാബിൾ കാർ സേവനവുമുണ്ട്.


Advertising
Advertising

സന്ദർശകർ പാലത്തിന്റെ ഒരു വശത്ത് കൂടെ പ്രവേശിച്ച് നടന്നാണ് അപ്പുറത്തെത്തേണ്ടത്. ജെസങ്കി മലനിരകളുടെ മനോഹാരിത ആസ്വദിക്കാൻ അവസരമൊരുക്കുന്ന തൂക്കുപാലം ഭയം ജനിപ്പിക്കുന്നത് കൂടിയാണ്. 1.2 മീറ്റർ വീതിയുള്ള പാലം കുട്ടികളടക്കം ഏതു പ്രായക്കാർക്കും ഉയരമുള്ളവർക്കും ഉപയോഗിക്കാനാകുമെന്നും എന്നാൽ വീൽചെയറിലോ പുഷ്‌ചെയറിലോ ഉള്ളവർക്ക് പ്രവേശിക്കാനാകില്ലെന്നുമാണ് ദി വെക്കേഷൻ റിസോർട്ട് അധികൃതർ അറിയിക്കുന്നത്. പ്രാദേശിക മാധ്യമങ്ങളുടെ റിപ്പോർട്ട് അനുസരിച്ച് 8.4 മില്യൺ ഡോളർ( 6.58 കോടി രൂപ) ചെലവഴിച്ചാണ് നിർമിച്ചിരിക്കുന്നത്.



നേപ്പാളിലെ ബാഗ്‌ലങ് പർബത് ഫൂട്ബ്രിഡ്ജിനേക്കാൾ 154 മീറ്റർ അധികം നീളമുള്ളതാണ് ചെക്ക് റിപ്പബ്ലിക്കിലെ സ്‌കൈ ബ്രിഡ്ജ്. രാജ്യത്തിന്റെ തലസ്ഥാനമായ പ്രാഗിൽനിന്ന് തൂക്കുപാലം സ്ഥിതി ചെയ്യുന്ന സ്ഥലത്തെത്താൻ രണ്ടര മണിക്കൂർ യാത്രയുണ്ട്. മധ്യയൂറോപ്പിൽ സ്ഥിതിചെയ്യുന്ന ചെക്ക് റിപ്പബ്ലിക്ക് ആസ്ട്രിയ, ജർമനി, പോളണ്ട്, സ്‌ലോവാകിയ എന്നീ രാജ്യങ്ങളുമായാണ് അതിർത്തി പങ്കിടുന്നത്.


'Sky Bridge 721'; The longest suspension bridge in the world in the Czech Republic

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News