അത് ട്രംപിനിട്ടല്ലേ, ഇങ്ങനെയൊക്കെ പറയാമോ? ജെ.ഡി വാന്‍സിന്റെ പരാമര്‍ശം ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ

ആഗോളതലത്തിൽ ഇന്ധനവില കുതിച്ചുയരുന്നതിന് കാരണം "ചെറുകിട ഏകാധിപതികൾ'' കാണിക്കുന്ന പ്രകോപനങ്ങളാണ് എന്നായിരുന്നു വാന്‍സിന്റെ പരാമര്‍ശം.

Update: 2026-10-27 10:04 GMT

ന്യൂയോർക്ക്: ഇന്ധനവില വർധനവിനെക്കുറിച്ചുള്ള യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി വാൻസിന്റെ പരാമര്‍ശം പ്രസിഡന്റ് ഡോണൾഡ് ട്രംപിനെ ലക്ഷ്യമിട്ടാണോ എന്ന ചോദ്യവുമായി സോഷ്യൽ മീഡിയ. 

ആഗോളതലത്തിൽ ഇന്ധനവില കുതിച്ചുയരുന്നതിന് കാരണം "ചെറുകിട ഏകാധിപതികൾ'' കാണിക്കുന്ന പ്രകോപനങ്ങളാണ് എന്നായിരുന്നു വാന്‍സിന്റെ പരാമര്‍ശം. മൊണ്ടാനയിൽ നടന്ന റിപ്പബ്ലിക്കൻ പാർട്ടി പ്രചാരണ റാലിക്കിടെയാണ് വിവാദമായ പരാമർശം. ആ ഏകാധിപതി, ട്രംപാണോ എന്നാണ് സമൂഹമാധ്യമങ്ങളില്‍ പലരും ചോദിക്കുന്നത്. കഴിഞ്ഞ ഫെബ്രുവരിയിൽ ഇറാനെതിരെ യുദ്ധം പ്രഖ്യാപിച്ച ട്രംപിന്റെ നടപടിയാണ് നിലവിലെ വിലവർധനവിന് കാരണമെന്ന് ചൂണ്ടിക്കാട്ടിയാണ് ഇക്കാര്യം കുറിക്കുന്നത്. 

Advertising
Advertising

ഉയർന്ന ഇന്ധനവില ജനങ്ങൾക്ക് ഉണ്ടാക്കുന്ന പ്രയാസങ്ങൾ അംഗീകരിച്ച വാന്‍സ്, നാണയപ്പെരുപ്പം കുറയ്ക്കാൻ ഇനിയും നടപടികൾ ആവശ്യമാണെന്ന് സമ്മതിച്ചു. ചരിത്രപരമായി സാർവദേശീയ യുദ്ധങ്ങളുടെ സമയത്താണ് ഇന്ധനവില വർധിച്ചിട്ടുള്ളത്. 1979, 2001, 2007 വർഷങ്ങളിലെയും റഷ്യ-യുക്രൈൻ യുദ്ധമുണ്ടായ 2022 ലെയും വിലവർധനവ് അദ്ദേഹം ഉദാഹരണമായും ചൂണ്ടിക്കാട്ടി. "ഏതെങ്കിലും ചെറുകിട ഏകാധിപതികൾ വാശിപിടിച്ച് പോരിനിറങ്ങുമ്പോഴൊക്കെ ഇന്ധനവില കുതിച്ചുയരും. അത് നമ്മൾ മറക്കരുത്"- അദ്ദേഹം പറഞ്ഞു.

എന്നാൽ ട്രംപ് ഭരണത്തിന് കീഴിൽ ഫെബ്രുവരിയിൽ ആരംഭിച്ച ഇറാൻ യുദ്ധത്തെക്കുറിച്ച് സംസാരിക്കാൻ വാന്‍സ് തയ്യാറായില്ല. പ്രസംഗത്തിൽ  ട്രംപിന്റെ പേരും വാൻസ് എവിടെയും പരാമർശിച്ചതുമില്ല. എങ്കിലും, യുദ്ധം തുടങ്ങി വെച്ച് ഇന്ധനവില വർദ്ധിപ്പിച്ച ട്രംപിന്റെ നടപടിയെ വാൻസിന്റെ വാക്കുകൾ പറയുന്നുണ്ടെന്നാണ് പലരും സമൂഹമാധ്യമങ്ങളില്‍ കുറിച്ചത്. 

"സ്വന്തം ബോസിനെക്കുറിച്ച് തന്നെയാണോ വാന്‍സ് ഇതൊക്കെ പറയുന്നത്?" എന്നാണ് ഒരാള്‍ കുറിച്ചത്.  നിങ്ങൾക്ക് ശമ്പളം തരുന്നത് ആ ഏകാധിപതിയാണ് എന്ന് മുന്നറിയിപ്പ് നൽകുന്ന കമന്റുകളും വൈറലായി. ഫെബ്രുവരിയിൽ ട്രംപ് ഭരണകൂടം ഇറാന് നേരെ സൈനിക നടപടി ആരംഭിച്ചതാണ് നിലവിലെ ആഗോള ഊർജ്ജ പ്രതിസന്ധിക്കും വിലക്കയറ്റത്തിനും പ്രധാന കാരണം. നവംബറിലെ ഇടക്കാല തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് ഇന്ധനവില ഉയർന്നു നിൽക്കുന്നത് ഭരണപക്ഷത്തിന് വൻ തിരിച്ചടിയാണ്.

Tags:    

Writer - റിഷാദ് അലി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. 2017 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 മുതൽ മാധ്യമ പ്രവർത്തന രംഗത്ത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷന്‍ & ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടി. ചന്ദ്രിക ഓണ്‍ലൈനില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

Editor - റിഷാദ് അലി

By - റിഷാദ് അലി

Similar News