ട്രംപിന്റെ അനുയായി ചാര്‍ലി കിര്‍ക്കിനെ വെടിവെച്ച് കൊന്ന കേസിലെ പ്രതി പിടിയില്‍

പ്രതിക്ക് വധശിക്ഷ ലഭിക്കുമെന്നാണ് പ്രതീക്ഷയെന്ന് ട്രംപ് പറഞ്ഞു

Update: 2025-09-12 16:30 GMT

വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ അനുയായി ചാര്‍ലി കിര്‍ക്കിനെ വെടിവെച്ച് കൊന്ന കേസിലെ പ്രതി പിടിയില്‍. ടെയ്‌ലര്‍ റോബിന്‍സണ്‍ എന്നയാളാണ് പിടിയിലായത്.

പ്രതിക്ക് വധശിക്ഷ ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും ട്രംപ് പറഞ്ഞു. യൂട്ടായി യൂണിവേഴ്‌സിറ്റി ക്യാംപസില്‍ നടന്ന സംവാദ പരിപാടിക്കിടെയാണ് കിര്‍ക്കിന് വെടിയേറ്റത്.

ക്യാംമ്പസിന് സമീപത്തെ കുറ്റിക്കാട്ടില്‍ നിന്ന് ആക്രമണത്തിനു ഉപയോഗിച്ചതോക്ക് കണ്ടെത്തിയെന്നും അക്രമിയുടെ മുഖം വ്യക്തമാക്കുന്ന വീഡിയോ ദൃശ്യങ്ങളടക്കം വിവരങ്ങള്‍ ലഭിച്ചെന്നും എഫ്ബിഐ അറിയിച്ചു. രാജ്യത്തെ സംബന്ധിച്ച് ഇരുണ്ട ദിനമാണെന്നായിരുന്നു കൊലപാതക വാര്‍ത്തയോടുള്ള ട്രംപിന്റെ പ്രതികരണം.

Tags:    

Writer - അഞ്ജലി ശ്രീജിതാരാജ്

വെബ് ജേണലിസ്റ്റ്, മീഡിയവൺ

വെബ് ജേണലിസ്റ്റ്, മീഡിയവൺ

Editor - അഞ്ജലി ശ്രീജിതാരാജ്

വെബ് ജേണലിസ്റ്റ്, മീഡിയവൺ

വെബ് ജേണലിസ്റ്റ്, മീഡിയവൺ

By - Web Desk

contributor

Similar News