അഫ്ഗാന്‍: രക്ഷപ്പെടുന്നതിനിടെ വിമാനത്തില്‍ നിന്നും ആളുകള്‍ വീഴുന്ന ദൃശ്യങ്ങള്‍

കാബൂള്‍ വിമാനത്താവളത്തിലെ ഒരു വിമാനത്തിലേക്ക് ജനം ഇടിച്ചുകയറുന്നതിന്റെ മറ്റൊരു ദൃശ്യവും നേരത്തെ പ്രചരിച്ചിരുന്നു.

Update: 2021-08-16 11:21 GMT
Editor : Suhail | By : Web Desk

താലിബാന്‍ കീഴിലായതിനെ തുടര്‍ന്ന് ആഭ്യന്തര സംഘര്‍ഷം രൂക്ഷമായ അഫ്ഗാനിസ്ഥാനില്‍ നിന്ന് ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്. അഫ്ഗാനില്‍ നിന്നും രക്ഷപ്പെടുന്നതിനിടെ വിമാനത്തില്‍ നിന്നും ആളുകള്‍ വീഴുന്നതിന്റെ ദൃശ്യങ്ങളാണ് പ്രചരിക്കുന്നത്. വിമാന ചക്രത്തില്‍ ശരീരം സ്വയം ബന്ധിച്ച് രക്ഷപ്പെടുന്നതിനിടെ രണ്ടു പേര്‍ താഴേക്കു വീണതായി വിദേശ മാധ്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

Advertising
Advertising

അതിനിടെ രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ കാബൂള്‍ വിമാനത്താവളത്തിലുണ്ടായ തിക്കിലും തിരക്കിലും പെട്ട് അഞ്ചു പേര്‍ മരിച്ചതായും റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു. വിമാനത്താവളത്തില്‍ തിരക്ക് രൂക്ഷമായതോടെ സൈന്യം വെടിയുതിര്‍ത്തതായും റിപ്പോര്‍ട്ടുകളുണ്ട്.


താലിബാന്‍ കീഴിലായതിനെ തുടര്‍ന്ന് സംഘര്‍ഷഭൂമിയായ അഫ്ഗാനില്‍ നിന്നും കൂട്ടത്തോടെ നാടുവിടാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. കാബൂള്‍ വിമാനത്താവളത്തിലെ ഒരു വിമാനത്തിലേക്ക് ജനം ഇടിച്ചുകയറുന്നതിന്റെ മറ്റൊരു ദൃശ്യവും നേരത്തെ പ്രചരിച്ചിരുന്നു.



Tags:    

Writer - Suhail

contributor

Editor - Suhail

contributor

By - Web Desk

contributor

Similar News