'My Fraand Doland Trump… it's done bro'; ട്രംപിന്റെ തോൽവിയിൽ പരിഹാസവുമായി ധ്രുവ് റാഠി, മോദിക്കും പരോക്ഷ പരിഹാസം?
ട്രംപിന്റെ തോൽവിക്ക് പിന്നാലെ അമേരിക്കൻ ജനതയ്ക്ക് മുൻകൂട്ടി നന്ദി അറിയിച്ചുകൊണ്ടുള്ള പോസ്റ്റും സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടുകയാണ്
അമേരിക്ക: അമേരിക്കൻ തെരഞ്ഞെടുപ്പിൽ ഡൊണാൾഡ് ട്രംപിനേറ്റ തിരിച്ചടിയെ പരിഹസിച്ച് യൂട്യൂബറും രാഷ്ട്രീയ നിരീക്ഷകനുമായ ധ്രുവ് റാഠി. 'Donald Trump ke bure din aane waale hai' (ഡൊണാൾഡ് ട്രംപിന് ഇനി കഷ്ടകാലം വരാൻ പോകുന്നു) എന്നായിരുന്നു എക്സിലെ അദ്ദേഹത്തിന്റെ കുറിപ്പ്. ട്രംപിന്റെ തോൽവിക്ക് പിന്നാലെ അമേരിക്കൻ ജനതയ്ക്ക് മുൻകൂട്ടി നന്ദി അറിയിച്ചുകൊണ്ടുള്ള പോസ്റ്റും സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടുകയാണ്.
'Thank you in advance to Americans' എന്ന കുറിപ്പിനൊപ്പം അമേരിക്കൻ പതാകയും കൈകൂപ്പുന്ന ഇമോജിയും ചേർത്താണ് ധ്രുവ് റാഠി പോസ്റ്റ് പങ്കുവെച്ചത്. പിന്നാലെ 'My Fraand Doland Trump… it's done bro' എന്ന പരിഹാസക്കുറിപ്പും അദ്ദേഹം പങ്കുവെച്ചു. ട്രംപിന്റെ തോൽവിയെ പരിഹസിക്കുന്നതിനൊപ്പം, അദ്ദേഹവുമായി അടുത്ത ബന്ധം പുലർത്തുന്ന ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും പരോക്ഷമായി ലക്ഷ്യമിട്ടുള്ളതാണ് ധ്രുവ് റാഠിയുടെ പ്രതികരണങ്ങളെന്നാണ് സമൂഹമാധ്യമങ്ങളിലെ ചർച്ച.