മസ്ജിദുൽ അഖ്സക്ക് നേരെയുള്ള ആക്രമണം അപലപനീയം; ഇസ്രായേലിനെതിരെ കൂടുതൽ രാജ്യങ്ങൾ

സമാധാനശ്രമങ്ങൾക്കിടയിലും ഫലസ്തീനിലും ലെബനാനിലും ഇസ്രായേൽ ആക്രമണങ്ങൾ തുടർന്നുകൊണ്ടിരിക്കുകയാണ്

Update: 2026-06-03 10:35 GMT

അങ്കാറ: മസ്ജിദുൽ അഖ്സയിലും ഗസ്സയിലും ഫലസ്തീനിലെ വിവിധ പ്രദേശങ്ങളിലും അതിരൂക്ഷമായി തുടരുന്ന ഇസ്രായേൽ ആക്രമണത്തിനെതിരെ കൂടുതൽ ലോകരാജ്യങ്ങൾ. ഇസ്രായേൽ സൈന്യത്തിലെ തീവ്രവിഭാഗം കഴിഞ്ഞ ദിവസങ്ങളിൽ മസ്ജിദുൽ അഖ്സക്ക് നേരെ നടത്തിയ ആക്രമണത്തെ അപലപിച്ചുകൊണ്ട് തുർക്കിയും രംഗത്തെത്തി. തുർക്കിക്ക് പുറമേ, നേരത്തെ യുഎഇ, ഇന്തോനേഷ്യ, ഖത്തർ, ഈജിപ്റ്റ്,പാകിസ്താൻ, സഊദി അറേബ്യ, ജോർദാൻ എന്നീ രാജ്യങ്ങളും ഇസ്രായേലിന്‍റെ ക്രൂരതയ്ക്കെതിരെ പ്രതിഷേധമറിയിച്ചിട്ടുണ്ട്.

'ഇസ്രായേൽ ഭരണാധികാരികളുടെയും സൈന്യാധിപന്മാരുടെയും സമ്മതപ്രകാരം സൈന്യത്തിലെ തീവ്രവിഭാഗം നടത്തിയ ആക്രമണത്തെ അതിശക്തമായി അപലപിക്കുന്നു'. വിവിധ രാഷ്ട്രങ്ങളുടെ വിദേശകാര്യമന്ത്രിമാർ സംയുക്ത പ്രസ്താവനയിൽ വ്യക്തമാക്കി.

Advertising
Advertising

'അന്താരാഷ്ട്ര നിയമങ്ങളെ കാറ്റിൽ പറത്തിക്കൊണ്ടുള്ള ഇത്തരം പ്രകോപനപരമായ നീക്കങ്ങൾ അംഗീകരിക്കാനാവില്ല. ജറൂസലേമിലെ പരിശുദ്ധ നഗരങ്ങൾക്കും ഐക്യരാഷ്ട്ര സഭയുടെ നിരീക്ഷണത്തിലുള്ള മറ്റ് സ്ഥലങ്ങൾക്കും നേരെയുള്ള ഈ ആക്രമണങ്ങൾ എത്രയും വേഗം അവസാനിപ്പിക്കേണ്ടതുണ്ട്'. പ്രതിനിധികൾ അറിയിച്ചു. മുസ്ലിം, ക്രിസ്ത്യൻ വിശ്വാസങ്ങളിലെ സുപ്രധാന കേന്ദ്രങ്ങൾക്കും ചരിത്രപരമായി പ്രാധാന്യമർഹിക്കുന്ന സ്ഥലങ്ങൾക്കും നേരെയുള്ള ആക്രമണങ്ങളെയും വിദേശകാര്യമന്ത്രിമാർ അപലപിച്ചു. ജറുസലേമിലെ ചിഹ്നങ്ങളും കേന്ദ്രങ്ങളും നിർബന്ധമായും സംരക്ഷിക്കപ്പെടേണ്ടതുണ്ടെന്നും അവർ ഓർമിപ്പിച്ചു.

ഇസ്ലാം മത വിശ്വാസികളുടെ സുപ്രധാന ആരാധനാകേന്ദ്രങ്ങളിലൊന്നാണ് മസ്ജിദുൽ അഖ്സയും അതിനോടനുബന്ധിച്ചുള്ള പ്രദേശങ്ങളും. ഇവയ്ക്ക് നേരെയുള്ള ഇസ്രായേൽ ആക്രമണങ്ങൾ മേഖലയെ കൂടുതൽ സംഘർഷത്തിലേക്ക് തള്ളിവിടുകയാണ് ചെയ്യുന്നത്. ഇരുരാജ്യങ്ങൾക്കുമിടയിലെ സമാധാനം പുനസ്ഥാപിക്കാനുള്ള അന്താരാഷ്ട്ര ശ്രമങ്ങളെ ഈ ആക്രമണങ്ങൾ അസാധുവാക്കുന്നുവെന്നും, തീവ്രവിഭാഗങ്ങൾക്ക് പ്രോത്സാഹനമേകുന്ന ഇസ്രായേൽ നീക്കങ്ങൾ അന്താരാഷ്ട്ര നിയമങ്ങളോടുള്ള നഗ്നലംഘനമാണെന്നും മന്ത്രിമാർ വ്യക്തമാക്കി. നിലവിലെ നിയമവിരുദ്ധമായ എല്ലാ പ്രവർത്തികളും അവസാനിപ്പിച്ചുകൊണ്ട് മസ്ജിദുൽ അഖ്സയുമായി ബന്ധപ്പെട്ട ചരിത്രശേഷിപ്പുകളെ സുരക്ഷിതമാക്കണമെന്നും വിദേശകാര്യമന്ത്രിമാർ പ്രസ്താവനയിൽ കൂട്ടിച്ചേർത്തു. മേഖലയിലെ സമാധാനം പുനസ്ഥാപിക്കാൻ തങ്ങളാലാവുന്നത് നടപ്പിലാക്കുമെന്നും അവർ ഉറപ്പുനൽകിയതായാണ് റിപ്പോർട്ടുകൾ.

സമാധാനശ്രമങ്ങൾക്കിടയിലും ഫലസ്തീനിലും ലെബനാനിലും ഇസ്രായേൽ ആക്രമണങ്ങൾ തുടർന്നുകൊണ്ടിരിക്കുകയാണ്. ഇക്കഴിഞ്ഞ ബലിപെരുന്നാൾ ദിനത്തിൽ മാത്രം വെടിനിർത്തൽ ലംഘിച്ച് ഗസ്സയിൽ ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ കുറഞ്ഞത് ഏഴുപേരെങ്കിലും കൊല്ലപ്പെട്ടതായാണ് വിവരം. തെക്കൻ ഗസ്സയിലെ ഗാൻ യൂനിസ് നഗരത്തിൽ ഒരു വാഹനത്തിന് നേരെ ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ രണ്ട് പേരെങ്കിലും കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി ഫലസ്തീൻ ആരോഗ്യമന്ത്രാലയം അറിയിച്ചു. അമേരിക്കയുടെയും ഖത്തറിന്‍റെയും മധ്യസ്ഥതയിൽ ഒക്ടോബറിൽ വെടിനിർത്തൽ പ്രാബല്യത്തിൽ വന്നതിന് ശേഷം ഇസ്രായേൽ 900-ലധികം ഫലസ്തീനികളെയാണ് കൊലപ്പെടുത്തിയത്.

Tags:    

Writer - അൻഫസ് കൊണ്ടോട്ടി

Web Journalist

2025 ആഗസ്റ്റ് മുതൽ മീഡിയവൺ ഓൺലൈനിൽ ട്രെയിനീ ജേർണലിസ്റ്റ്. ഇംഗ്ലീഷിൽ ബിരുദവും കോഴിക്കോട് മീഡിയവൺ അക്കാദമിയിൽ നിന്ന് കൺവേർജൻസ് ജേർണലിസത്തിൽ പിജി ഡിപ്ലോമയും. കേരള, ദേശീയ, അന്തർദേശീയ വാർത്തകളും കായികം, ആരോഗ്യം തുടങ്ങിയ വിഷയങ്ങളും കൈകാര്യം ചെയ്യുന്നു. നിരവധി ലേഖനങ്ങളും അഭിമുഖങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്

Editor - അൻഫസ് കൊണ്ടോട്ടി

By - അൻഫസ് കൊണ്ടോട്ടി

Similar News