ഇറാന് മുന്നിൽ ചർച്ചയുടെ വാതിൽ അടച്ചിട്ടില്ലെന്ന് ട്രംപ്; ഭീഷണിയെ ഭീഷണികൊണ്ടു തന്നെ നേരിടുമെന്ന് ഇറാന്‍

ഇറാനെ ആക്രമിക്കാനുള്ള പദ്ധതി ട്രംപ് അംഗീകരിച്ചെന്നും അന്തിമ തീരുമാനം എടുത്തിട്ടില്ലെന്നും അമേരിക്കൻ മാധ്യമങ്ങൾ

Update: 2025-06-19 01:25 GMT
Editor : ലിസി. പി | By : Web Desk

വാഷിങ്ടണ്‍:പശ്ചിമേഷ്യൻ സംഘർഷത്തിൽ ഇറാന് മുന്നിൽ ചർച്ചയുടെ വാതിൽ അടച്ചിട്ടില്ലെന്ന് യുഎസ് പ്രസിഡന്‍റ് ഡോണാൾഡ് ട്രംപ്.  ഇറാന് ഞങ്ങളുമായി സംസാരിക്കാൻ താൽപര്യമുണ്ട്, ഞങ്ങളും അത് ചെയ്യും എന്നാണ് ട്രംപിന്റെ പ്രസ്താവന.

'പാക് സൈനിക മേധാവിയുമായും വിഷയം ചർച്ച ചെയ്തു.ഇറാനെതിരായ യുദ്ധത്തിൽ ഇസ്രായേൽ വിജയിക്കുകയാണ്.ഇറാനിലെ ഭരണം അട്ടിമറിച്ച ശേഷം പ്ലാനുണ്ടോ എന്ന് ചോദ്യത്തിന് എല്ലാത്തിനും പ്ലാനുണ്ടെന്നും കാത്തിരുന്ന് കാണണമെന്നും മറുപടി. വെടിനിർത്തലിനല്ല, സമഗ്ര വിജയത്തിലേക്കാണ് നോക്കുന്നതെന്നും ട്രംപ് പറഞ്ഞു.  ഇറാനെ ആക്രമിക്കാനുള്ള പദ്ധതി ട്രംപ് അംഗീകരിച്ചെന്നും അന്തിമ തീരുമാനം എടുത്തിട്ടില്ലെന്നും അമേരിക്കൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

Advertising
Advertising

ഇറാനിൽ 240 പേരും ഇസ്രായേലിൽ 24 പേരുമാണ് ഇതുവരെ സംഘർഷത്തിൽ കൊല്ലപ്പെട്ടത്. വിഷയത്തിൽ യുഎൻ രക്ഷാസമിതി നാളെ അടിയന്തിര യോഗം ചേരും

അതേസമയം, യുഎസുമായി ഇറാന്‍ ചര്‍ച്ചക്ക് തയ്യാറാണെന്ന ട്രംപിന്റെ അവകാശവാദങ്ങള്‍  ഇറാന്‍ തള്ളിയിരുന്നു. വൈറ്റ്ഹൗസിലേക്ക് മീറ്റിങ്ങിന് വരാമെന്ന് ഇതുവരെ ആരും പറഞ്ഞിട്ടില്ലെന്ന് ഇറാന്‍ വ്യക്തമാക്കി. ഇറാന്‍ നേതാവിനെ ഇല്ലാതാക്കുമെന്ന ഭീരുത്വ ഭീഷണിയായിരുന്നു ഈ കള്ളത്തേക്കാള്‍ നല്ലത്. ഭീഷണിയുടെ സ്വരത്തില്‍ സംഭാഷണത്തിനും സമാധാന ചര്‍ച്ചക്കും ഇറാനില്ല. ഒരു യുദ്ധക്കൊതിയനുമായി ഒരിക്കലുമത് സംഭവിക്കില്ല.

ഭീഷണിയെ ഭീഷണികൊണ്ട് തന്നെ നേരിടുമെന്നും ഇറാന്‍ വ്യക്തമാക്കി. ന്യൂയോര്‍ക്കിലെ ഇറാന്റെ യുഎന്‍ മിഷനാണ് ട്രംപിന്റെ വാദങ്ങള്‍ തള്ളിയത്. യുഎസുമായി ഇറാന്‍ ചര്‍ച്ചക്ക് തയ്യാറാണെന്നും വൈറ്റ്ഹൗസിലേക്ക് വരാന്‍ തയ്യാറാണെന്നുമായിരുന്നു ട്രംപ് പറഞ്ഞത്. തനിക്ക് വേണ്ടത് അവരുടെ നിരുപാധിക കീഴടങ്ങലാണ്. ഇറാന്റെ വ്യോമ മേഖല മുഴുവന്‍ ഇസ്രായേല്‍ നിയന്ത്രണത്തിലെന്നും ട്രംപ് പറഞ്ഞിരുന്നു.

Tags:    

Writer - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Editor - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News