പ്രസിഡന്റിന് പകരം ഗവര്‍ണര്‍, വെനസ്വേല അമേരിക്കയുടെ 51-ാം സംസ്ഥാനമായേക്കാം: ഡോണള്‍ഡ് ട്രംപ്‌

ലോകത്തിലെ എണ്ണ വിതരണത്തിന്റെ വലിയൊരു പങ്കിന്റെ നിയന്ത്രണം ഇപ്പോൾ അമേരിക്കയുടെ കൈകളിലാണെന്നും ട്രംപ്

Update: 2026-10-28 10:31 GMT

ടെക്സസ്: വെനസ്വേല ഭാവിയിൽ അമേരിക്കയുടെ 51-ാം സംസ്ഥാനമായി മാറിയേക്കാമെന്ന് യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ടെക്സസിലെ കോർപ്പസ് ക്രിസ്റ്റിയിൽ സംഘടിപ്പിച്ച തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്തു സംസാരിക്കവേയാണ് ട്രംപിന്റെ പരാമര്‍ശം. 

"വെനസ്വേല ഉടൻ തന്നെ ഒരു സമ്പന്ന രാജ്യമായി മാറും. ഒരുപക്ഷേ വൈകാതെ തന്നെ അത് അമേരിക്കയുടെ 51-ാം സംസ്ഥാനമായി മാറിയേക്കാം. അതിനുള്ള സാധ്യതയുണ്ട്. നമുക്കതിനെ 51-ാം സംസ്ഥാനമാക്കാം. അവിടെയൊരു പ്രസിഡന്റിന് പകരം ഗവർണറെ തെരഞ്ഞെടുക്കാം"-ട്രംപ് പറഞ്ഞു. 

വെനസ്വേലയിൽ നിന്നുള്ള 10 ലക്ഷം ബാരൽ ക്രൂഡ് ഓയിൽ അടങ്ങിയ കപ്പൽ അമേരിക്കയിലെത്തിച്ചേർന്നതായും ട്രംപ് അവകാശപ്പെട്ടു. വെനസ്വേലയിൽ നിന്ന് യു.എസിന് ലഭിച്ച 'സമ്മാന'മാണ് ഈ എണ്ണക്കപ്പലെന്നാണ് ട്രംപിന്റെ വിശേഷണം. ലോകത്തിലെ എണ്ണ വിതരണത്തിന്റെ വലിയൊരു പങ്കിന്റെ നിയന്ത്രണം ഇപ്പോൾ അമേരിക്കയുടെ കൈകളിലാണെന്നും അദ്ദേഹം അവകാശപ്പെട്ടു. ഈ ക്രൂഡ് ഓയിൽ ടെക്സസിലെ റിഫൈനറികളിൽ ശുദ്ധീകരിക്കുമെന്നും ട്രംപ് വ്യക്തമാക്കി.    

അമേരിക്കയിൽ ഇടക്കാല തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ഇന്ധനവില കുത്തനെ ഉയർന്നത് റിപ്പബ്ലിക്കൻ പാർട്ടിക്ക് വലിയ തിരിച്ചടിയാകുന്നുണ്ട്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് പെട്രോൾ വിലയിൽ 40 ശതമാനവും ഡീസൽ വിലയിൽ 75 ശതമാനത്തോളവും വർധനവാണ് ഉണ്ടായിട്ടുള്ളത്. ഈ പശ്ചാത്തലത്തിലാണ് വോട്ടർമാരെ സ്വാധീനിക്കുന്നതിനായി വെനസ്വേലൻ എണ്ണയുടെ വൻ വരവിനെ ഉയർത്തിക്കാട്ടാൻ ട്രംപ് ശ്രമിക്കുന്നത്.     

Tags:    

Writer - റിഷാദ് അലി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. 2017 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 മുതൽ മാധ്യമ പ്രവർത്തന രംഗത്ത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷന്‍ & ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടി. ചന്ദ്രിക ഓണ്‍ലൈനില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

Editor - റിഷാദ് അലി

By - റിഷാദ് അലി

Similar News