കൊടും തണുപ്പില്‍ മരവിച്ചു മരിച്ചു; തുർക്കി- ഗ്രീസ് അതിർത്തിയില്‍ 12 മൃതദേഹങ്ങള്‍

കണ്ടെടുത്ത എട്ട് മൃതദേഹങ്ങളുടെ മങ്ങിയ ഫോട്ടോകള്‍ തുർക്കി ആഭ്യന്തര മന്ത്രി സുലൈമാൻ സോയ്‌ലു ട്വീറ്റ് ചെയ്തു

Update: 2022-02-03 05:52 GMT
Advertising

തുർക്കി- ഗ്രീസ്  അതിർത്തിയില്‍ മരവിച്ചു മരിച്ച 12 കുടിയേറ്റക്കാരുടെ മൃതദേഹങ്ങൾ കണ്ടെത്തി. യൂറോപിലേക്ക് കുടിയേറുന്നതിനിടെ ഗ്രീക്ക് അതിർത്തി സേന തിരിച്ചയച്ച 22 കുടിയേറ്റക്കാരിൽ 12 പേരുടെ മൃതദേഹങ്ങളാണ് ഇപ്‌സാല ബോർഡർ ക്രോസിംഗിന് സമീപം കണ്ടെത്തിയതെന്ന് തുർക്കി ആഭ്യന്തര മന്ത്രി സുലൈമാൻ സോയ്‌ലു ട്വീറ്റ് ചെയ്തു.

മരിച്ചവരുടെ  ഷൂസുകളോ വസ്ത്രങ്ങളോ കണ്ടെത്താനായില്ലെന്ന് അദ്ദേഹം പറഞ്ഞു. കണ്ടെടുത്ത എട്ട് മൃതദേഹങ്ങളുടെ മങ്ങിയ ഫോട്ടോകളും അദ്ദേഹംപങ്കുവെച്ചു. കുടിയേറ്റക്കാരോട് ഗ്രീക്ക് അതിർത്തിസേന ക്രൂരമായാണ് പെരുമാറുന്നതെന്നും  യാത്രക്കാരായ 37 ലക്ഷം അഭയാർഥികൾ തുർക്കിയിലുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മധ്യേഷ്യയിൽ നിന്നും ആഫ്രിക്കയിൽ നിന്നുമുള്ള അഭയാർഥികളും യൂറോപ്പിലേക്കു കടക്കുന്നത് തുർക്കി – ഗ്രീസ് വഴിയാണ്. തുർക്കിയിൽ നിന്ന്  ബോട്ടുകള്‍ വവി കുടിയേറ്റക്കാരെ ഈജിയൻ കടലിലൂടെ ഇറ്റലിയിലേക്കു കടത്തുന്ന ഒട്ടേറെ കള്ളക്കടത്തു സംഘങ്ങളുണ്ട്. ഭൂരിഭാഗം പേരും ഒന്നുകിൽ വടക്കുകിഴക്കൻ കര അതിർത്തി കടന്നോ കിഴക്കൻ ഈജിയൻ കടൽ ദ്വീപുകളിലേക്കുള്ള കള്ളക്കടത്ത് ബോട്ടുകളിൽ കയറിയോ ഗ്രീസിലേക്ക് കടക്കാൻ ശ്രമിക്കുന്നു. കുടിയേറ്റക്കാരെ കുത്തിനിറച്ച ബോട്ടുകൾ അപകടത്തിൽ പെട്ട് ഒട്ടേറെപേർ കഴിഞ്ഞ മാസങ്ങളിൽ മരിച്ചെന്നും സുലൈമാൻ സോയ്‌ലു ട്വീറ്റ് ചെയ്തു.

Tags:    

Writer - ഫസ്ന പനമ്പുഴ

contributor

Editor - ഫസ്ന പനമ്പുഴ

contributor

By - Web Desk

contributor

Similar News