കാലിഫോര്‍ണിയയില്‍ കുടിയേറ്റക്കാരുടെ ബോട്ട് മറിഞ്ഞ് രണ്ട് ഇന്ത്യക്കാരായ കുട്ടികളെ കാണാതായി; മൂന്ന് മരണം

ഇന്ത്യക്കാരായ കുടുംബമടക്കം സഞ്ചരിച്ചിരുന്ന ബോട്ട് മെക്സികോ അതിര്‍ത്തിയുടെ 35 മൈല്‍ ദൂരത്ത് ടോറി പൈന്‍ സ്റ്റേറ്റ് ബീച്ചിന് സമീപത്ത് വെച്ച് മറിയുകയായിരുന്നു.

Update: 2025-05-06 04:42 GMT

കാലിഫോര്‍ണിയ: കാലിഫോര്‍ണിയയിലെ സാന്‍ഡിയാഗോയില്‍ കുടിയേറ്റക്കാരക്കാരുമായി പോവുകയായിരുന്ന ബോട്ട് മറിഞ്ഞ് മൂന്ന് മരണം. ഇന്ത്യക്കാരായ രണ്ട് കുട്ടികളടക്കം ഏഴുപേരെ കാണാതായി. തിങ്കളാഴ്ച രാവിലെയാണ് സംഭവം. കാണാതായവര്‍ക്കുള്ള തിരച്ചില്‍ തുടരുന്നു. അപകടത്തില്‍പ്പെട്ടവരുടെ പേരടക്കമുള്ള ഒരു വിവരങ്ങളും പുറത്തുവന്നിട്ടില്ല.

ഇന്ത്യക്കാരായ കുടുംബമടക്കം സഞ്ചരിച്ചിരുന്ന ബോട്ട് മെക്സികോ അതിര്‍ത്തിയുടെ 35 മൈല്‍ ദൂരത്ത് ടോറി പൈന്‍ സ്റ്റേറ്റ് ബീച്ചിന് സമീപത്ത് വെച്ച് മറിയുകയായിരുന്നു. രണ്ട് കുട്ടികളെ ഇനിയും കണ്ടെത്താനായിട്ടില്ല. മാതാപിക്കള്‍ ലാ ജൊല്ലയിലെ മെമ്മോറിയല്‍ ആശുപത്രിയില്‍ ചികിത്സയിലാണെന്നും കുടുംബത്തിന് ആവശ്യമായ സഹായങ്ങള്‍ നല്‍കുന്നുണ്ടെന്നും സാന്‍ ഫ്രാന്‍സിസ്‌കോയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് ജനറല്‍ അറിയിച്ചു.

പരിക്കേറ്റവരെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. ബോട്ടിലുണ്ടായിരുന്നവരെല്ലാം കുടിയേറ്റക്കാരാണെന്ന് കരുതുന്നതായി അധികൃതര്‍ അറിയിച്ചു. തിരച്ചിലിനായി ഹെലികോപ്റ്ററും ബോട്ടും വിന്യസിച്ചതായി കോസ്റ്റ് ഗാര്‍ഡ് പറഞ്ഞു. ബോട്ട് എവിടെ നിന്ന് വരുന്നുവെന്നതോ അപകടത്തിന്റെ കാരണമോ വ്യക്തമായിട്ടില്ല.

Tags:    

Writer - അരീജ മുനസ്സ

Web Journalist

2025 ഏപ്രിൽ മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. നിലവിൽ ട്രെയിനി വെബ് ജേണലിസ്റ്റ്. ഡൽഹി യൂണിവേഴ്‌സിറ്റിയിൽ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദവും കാലിക്കറ്റ് പ്രസ്‌ക്ലബ്ബിൽ നിന്നും മാസ് കമ്മ്യൂണിക്കേഷൻ ആന്റ് ജേണലിസത്തിൽ പിജി ഡിപ്ലോമയും നേടി.

Editor - അരീജ മുനസ്സ

Web Journalist

2025 ഏപ്രിൽ മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. നിലവിൽ ട്രെയിനി വെബ് ജേണലിസ്റ്റ്. ഡൽഹി യൂണിവേഴ്‌സിറ്റിയിൽ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദവും കാലിക്കറ്റ് പ്രസ്‌ക്ലബ്ബിൽ നിന്നും മാസ് കമ്മ്യൂണിക്കേഷൻ ആന്റ് ജേണലിസത്തിൽ പിജി ഡിപ്ലോമയും നേടി.

By - Web Desk

contributor

Similar News