ഫലസ്തീൻ രാഷ്ട്രത്തെ അംഗീകരിച്ച് യുകെ

കാനഡയും ആസ്ത്രേലിയയും നേരത്തെ ഫലസ്തീനെ അം​ഗീകരിച്ചിരുന്നു

Update: 2025-09-21 16:24 GMT

ലണ്ടൻ: കാനഡക്കും ആസ്‌ത്രേലിയക്കും പിന്നാലെ സ്വതന്ത്ര ഫലസ്തീൻ രാഷ്ട്രത്തെ അംഗീകരിച്ച് യുകെ. യുഎൻ പൊതുസഭ ചേരുന്നതിന് മുന്നോടിയായാണ് തീരുമാനം.

''സമാധാനത്തിന്റെയും ദ്വിരാഷ്ട്ര പരിഹാരത്തിന്റെയും പ്രതീക്ഷ പുനരുജ്ജീവിപ്പിക്കാൻ, ഈ മഹത്തായ രാജ്യത്തിന്റെ പ്രധാനമന്ത്രി എന്ന നിലയിൽ യുണൈറ്റഡ് കിങ്ഡം ഫലസ്തീൻ രാഷ്ട്രത്തെ ഔദ്യോഗികമായി അംഗീകരിച്ചതായി ഞാൻ പ്രഖ്യാപിക്കുന്നു''- യുകെ പ്രധാനമന്ത്രി കെയിർ സ്റ്റാർമർ വീഡിയോ പ്രസ്താവനയിൽ പറഞ്ഞു.

Advertising
Advertising

മിഡിൽഈസ്റ്റിൽ വർധിച്ചുവരുന്ന ഭീകരാവസ്ഥയുടെ പശ്ചാത്തലത്തിൽ സമാധാനം നിലനിർത്താൻ ദ്വിരാഷ്ട്ര പരിഹാരത്തിനായാണ് തങ്ങൾ പ്രവർത്തിക്കുന്നത്. സുരക്ഷിതവും സുസ്ഥിരവുമായ ഇസ്രായേലും സ്വതന്ത്രമായ ഫലസ്തീനും സാധ്യമാകണം. ഇത് രണ്ടും ഇപ്പോൾ നമുക്കില്ല. ഇസ്രായേലിലെയും ഫലസ്തീനിലെയും സാധാരണ ജനങ്ങൾ സമാധാനത്തോടെ ജീവിക്കാൻ അർഹരാണ്.

ഗസ്സയിലെ മനുഷ്യനിർമിത മാനുഷിക പ്രതിസന്ധി വലിയ ആഴത്തിൽ എത്തിയിരിക്കുന്നു. ഇസ്രായേൽ നടത്തുന്ന കനത്ത ബോംബാക്രമണം, പട്ടിണി, പലായനം ഒന്നും ഒരിക്കലും നീതികരിക്കാവുന്നതല്ല. ഫലസ്തീന് നൽകുന്ന അംഗീകാരം ഒരിക്കലും ഹമാസനുള്ളതല്ല. ഹമാസിന് ഭാവിയില്ല, അവർക്ക് സർക്കാരിലോ സുരക്ഷയിലോ ഒരു പങ്കാളിത്തവും ഉണ്ടാവില്ലെന്നും സ്റ്റാർമർ പറഞ്ഞു.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News