വെടിനിർത്തൽ ചർച്ചകൾക്കിടെ ഫലസ്തീനികളെ ഒഴിപ്പിക്കാൻ പദ്ധതിയുമായി വീണ്ടും യുഎസും ഇസ്രായേലും

ഫ​ല​സ്തീ​നി​ക​ളു​ടെ മി​ക​ച്ച ഭാ​വി​ക്കു​വേ​ണ്ടി​യാ​ണ് ഗ​സ്സ​യി​ൽ​നി​ന്ന് ഒ​ഴി​പ്പി​ക്കണമെന്ന നി​ർ​ദേ​ശം മു​ന്നോ​ട്ടു​വെ​ക്കു​ന്ന​തെ​ന്ന് നെ​ത​ന്യാ​ഹു

Update: 2025-07-09 01:52 GMT
Editor : ലിസി. പി | By : Web Desk

ദുബൈ: ദോഹയിൽ വെടിനിർത്തൽ ചർച്ച പുരോഗമിക്കുന്നതിനിടെ  ഫലസ്തീനികളെ ഗസ്സയിൽ നിന്ന്​ ഒഴിപ്പിക്കാനുള്ള പദ്ധതികളുമായി വീണ്ടും ഇസ്രായേലും അമേരിക്കയും. ഗസ്സ സംഘർഷം സ്ഥിരമായി പരിഹരിക്കാൻ ​ഇസ്രായേൽ പ്രധാനമന്ത്രി നെതന്യാഹു സമർപ്പിച്ച പുതിയ നിർദേശം പ്രസിഡന്‍റ് ട്രംപ്​ പരിഗണിക്കുമെന്ന്​ യു.എസ്​ സ്​റ്റേറ്റ്​ വകുപ്പ്​ അറിയിച്ചു.

താൽക്കാലിക വെടിനിർത്തൽ പ്രഖ്യാപനം ഈ ആഴ്ചയെന്ന്​ യു.എസ്​ പശ്ചിമേഷ്യൻ ദൂതൻ സ്റ്റിവ്​ വിറ്റ്​​കോഫ്​ അറിയിച്ചു. ഹമാസും ഇസ്രാ​യേലും തമ്മിൽ വെടിനിർത്തൽ വ്യവസ്ഥകൾ സംബന്ധിച്ച ഭിന്നതകൾ ഗണ്യമായി കുറഞ്ഞതായും സ്റ്റിവ്​ വിറ്റ്​​കോഫ് ദോഹയിൽ പറഞ്ഞു.

Advertising
Advertising

താൽക്കാലിക വെടിനിർത്തൽ വൈകില്ലെന്ന്​ യു.എസ്​ ​പ്രസിഡന്‍റ്​ ​ഡോണാൾഡ്​ ട്രംപും വ്യക്​തമാക്കി. ഇസ്രായേൽ ​പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹുവുമായി വീണ്ടും ചർച്ച നടത്താനും ​ട്രംപ്​ തീരുമാനിച്ചു. യുദ്ധാനന്തര ഗസ്സയുടെ ഭാവി സംബന്​ധിച്ചായിരിക്കും ട്രംപ്​- ​നെതന്യാഹു ചർച്ചയെന്ന്​ യു.എസ്​ മാധ്യമങ്ങൾ റിപ്പോർട്ട്​ ചെയ്തു.

ഗ​സ്സ​യി​ൽ ഇ​സ്രാ​യേ​ൽ ആ​ക്ര​മ​ണം അ​വ​സാ​നി​പ്പി​ക്കാ​ൻ പോം​വ​ഴി​യെ​ന്ന നി​ല​യി​ൽ ഫ​ല​സ്തീ​നി​ക​ളെ പ്ര​ദേ​ശ​ത്തു​നി​ന്ന് ഒ​ഴി​പ്പി​ക്കാ​നു​ള്ള പ​ദ്ധ​തി​യാണ്​ വീ​ണ്ടും ഇ​സ്രാ​യേ​ലും അ​മേ​രി​ക്ക​യും പരിഗണിക്കുന്നത്​. ഫ​ല​സ്തീ​നി​ക​ളെ ബ​ലം​പ്ര​യോ​ഗി​ച്ച് ഗ​സ്സ​യി​ൽ​നി​ന്ന് പു​റ​ത്താ​ക്കി മ​റ്റു രാ​ജ്യ​ങ്ങ​ളി​ൽ കു​ടി​യി​രു​ത്തു​ക​യെ​ന്ന പ​ദ്ധ​തി മു​മ്പും ഇ​രു​രാ​ജ്യ​ങ്ങ​ളും മു​ന്നോ​ട്ടു​വെ​ച്ചി​രു​ന്നു. ഫ​ല​സ്തീ​നി​ക​ളു​ടെ മി​ക​ച്ച ഭാ​വി​ക്കു​വേ​ണ്ടി​യാ​ണ് ഇ​സ്രാ​യേ​ൽ ഗ​സ്സ​യി​ൽ​നി​ന്ന് അ​വ​രെ ഒ​ഴി​പ്പി​ക്കു​ന്ന നി​ർ​ദേ​ശം മു​ന്നോ​ട്ടു​വെ​ക്കു​ന്ന​തെ​ന്ന് നെ​ത​ന്യാ​ഹു പ​റ​ഞ്ഞു. നെതന്യാഹു സമർപ്പിച്ചനിർദേശം ​ട്രംപ്​ പരിഗണിക്കുമെന്ന്​ യു.എസ്​ സ്​​റ്റേറ്റ്​ വകുപ്പ്​ വക്​താവ്​ ​പ്രതികരിച്ചു.

മേഖലയിലെ സുഹൃദ്​ രാജ്യങ്ങളുമായി ഇക്കാര്യത്തിൽ ചർച്ച ആവശ്യമാണെന്നും സ്​റ്റേറ്റ്​ വകുപ്പ്​ വ്യക്​തമാക്കി. ​വെടി നിർത്തൽ ചർച്ച തുടരുന്നതിനിടെ, ഗസ്സയിൽ ആക്രമണം കൂടുതൽ ശക്​തമാക്കുകയാണ്​ ഇസ്രായേൽ. ഇന്നലെ 79പേരാണ്​കൊല്ലപ്പെട്ടത്​. തിങ്കളാഴ്ച രാത്രി വടക്കൻ ഗസ്സയിലെ ​ബൈത്ത്​ ഹാനൂനിൽ ഹമാസ്​ നടത്തിയ പ്രത്യാക്രമണത്തിൽ അഞ്ചു സൈനികർകൊല്ലപ്പെടുകയും 14 പേർക്ക്​ പരക്കേൽക്കുകയും ചെയ്തതിന്‍റെ നടുക്കത്തിലാണ്​ ഇസ്രായേൽ. ഗസ്സ ആക്രമണം 21 മാസത്തിൽ എത്തിനിൽക്കെ, ഹമാസിന്‍റെ ​​ആ​ക്രമണ​ശേഷി വർധിക്കുന്നത്​ രാജ്യത്ത് ആശങ്കയേറ്റുകയാണ്​. യുദ്ധം ഉടൻ നിർത്തി സൈനികരു​ടെ ജീവൻ രക്ഷിക്കണമെന്ന്​ ​പ്രതിപക്ഷ നേതാവ്​ യായിർ ലാപിഡ്​ ആവശ്യപ്പെട്ടു.

Tags:    

Writer - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Editor - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News