യുഎസ് സെനറ്റർ ലിൻഡ്‌സി ഗ്രഹാം അന്തരിച്ചു; റഷ്യയിൽ നിന്ന് ഇന്ത്യ എണ്ണ വാങ്ങുന്നതിനെ എതിർത്ത റിപബ്ലിക്കൻ നേതാവ്

ദീർഘകാലം അമേരിക്കൻ രാഷ്ട്രീയത്തിൽ സജീവമായിരുന്ന അദ്ദേഹം, അന്താരാഷ്ട്ര വിഷയങ്ങളിൽ നടത്തിയ വിവാദപരമായ പ്രസ്താവനകളിലൂടെ പലപ്പോഴും വാർത്തകളിൽ നിറഞ്ഞുനിന്നിരുന്നു.

Update: 2026-07-12 17:22 GMT

വാഷിങ്ടൺ: സൗത്ത് കരോലിനയിൽ നിന്നുള്ള മുതിർന്ന യുഎസ് സെനറ്ററും യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ അടുത്ത അനുയായിയുമായിരുന്ന ലിൻഡ്സി ഗ്രഹാം അന്തരിച്ചു. 71 വയസ്സായിരുന്നു. ശനിയാഴ്ച വൈകുന്നേരത്തോടെയായിരുന്നു അന്ത്യം. പെട്ടെന്നുണ്ടായ നെഞ്ചുവേദനയെത്തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. 

സെനറ്റിലേക്ക് അഞ്ചാം തവണയും മത്സരിക്കാൻ ഒരുങ്ങവേയാണ് അന്ത്യം. സൗത്ത് കരോലിനയിൽ നിന്നുള്ള പ്രതിനിധിയായിരുന്ന ലിൻഡ്സെ ഗ്രഹാം, 2002-ലാണ് യുഎസ് സെനറ്റിലേക്ക് ആദ്യമായി തെരഞ്ഞെടുക്കപ്പെട്ടത്. പ്രതിരോധം, വിദേശനയം എന്നീ മേഖലകളിൽ വാഷിങ്ടണിലെ ഏറ്റവും സ്വാധീനമുള്ള വ്യക്തികളിലൊരാളായിരുന്നു അദ്ദേഹം. 

Advertising
Advertising

ദീർഘകാലം അമേരിക്കൻ രാഷ്ട്രീയത്തിൽ സജീവമായിരുന്ന അദ്ദേഹം, അന്താരാഷ്ട്ര വിഷയങ്ങളിൽ നടത്തിയ വിവാദപരമായ പ്രസ്താവനകളിലൂടെ പലപ്പോഴും വാർത്തകളിൽ നിറഞ്ഞുനിന്നിരുന്നു. ഇന്ത്യയുമായുള്ള വ്യാപാര ബന്ധങ്ങളെക്കുറിച്ചുള്ള ഗ്രഹാമിന്റെ നിലപാടുകൾ ഏറെ ചർച്ചചെയ്യപ്പെട്ടിട്ടുണ്ട്. റഷ്യയിൽനിന്ന് എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്ക് 500 ശതമാനം താരിഫ് ചുമത്താൻ യുഎസ് പ്രസിഡന്റിന് ശിപാർശ നൽകിയത് ഗ്രഹാം ആയിരുന്നു. ഇതിനായി 'ഗ്രഹാം-ബ്ലൂമെന്റൽ ഉപരോധ ബില്ലിനായി' അദ്ദേഹം വാദിച്ചിരുന്നു. 

മരണത്തിന് തൊട്ടുമുമ്പുള്ള ദിവസങ്ങളിൽ അദ്ദേഹം യുക്രെയ്ൻ സന്ദർശിച്ചിരുന്നു. കഴിഞ്ഞ വെള്ളിയാഴ്ച യുക്രെയ്ൻ പ്രസിഡൻ്റ് വൊളോഡിമിർ സെലൻസ്കിയുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തുകയും റഷ്യക്കെതിരെയുള്ള ഉപരോധങ്ങളെക്കുറിച്ച് ചർച്ച ചെയ്യുകയും ചെയ്തിരുന്നു. 

Tags:    

Writer - റിഷാദ് അലി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. 2017 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 മുതൽ മാധ്യമ പ്രവർത്തന രംഗത്ത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷന്‍ & ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടി. ചന്ദ്രിക ഓണ്‍ലൈനില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

Editor - റിഷാദ് അലി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. 2017 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 മുതൽ മാധ്യമ പ്രവർത്തന രംഗത്ത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷന്‍ & ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടി. ചന്ദ്രിക ഓണ്‍ലൈനില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News