ലോകത്തിലാദ്യമായി അംഗീകൃത കോവിഡ് വാക്സിന്‍ സ്വീകരിച്ചയാള്‍ അന്തരിച്ചു

കോവിഡല്ല മരണകാരണമെന്ന് ബ്രിട്ടീഷ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു

Update: 2021-05-26 07:24 GMT

ലോകത്തിലാദ്യമായി അംഗീകൃത കോവിഡ് വാക്സിന്‍ സ്വീകരിച്ച വില്യം ഷേക്സ്പിയര്‍ (81) അന്തരിച്ചു. കോവിഡല്ല മരണകാരണമെന്ന് ബ്രിട്ടീഷ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ വില്യം യൂണിവേഴ്‌സിറ്റി ഹോസ്പിറ്റല്‍ കൊവെന്‍ട്രി ആന്‍റ് വാര്‍വിക്കഷെയറില്‍ നിന്നുമാണ് ഇംഗ്ലീഷുകാരനായ വില്യം വാക്‌സിന്‍ സ്വീകരിച്ചത്. ഫൈസര്‍ വാക്സിനാണ് ഇദ്ദേഹത്തിന് കുത്തിവച്ചത്.

വ്യാഴാഴ്ചയായിരുന്നു അന്ത്യം സംഭവിച്ചത്. വില്യം മരിച്ച വിവരം കവന്‍ട്രി കൗണ്‍സിലര്‍ ജെയ്ന്‍ ഇന്നീസ് ആണ് ഔദ്യോഗികമായി പ്രഖ്യാപിച്ചത്. വാക്‌സിന്‍ ആദ്യമായി സ്വീകരിച്ച ആശുപത്രിയില്‍ വെച്ചായിരുന്നു വില്യം അന്തരിച്ചത്. റോള്‍സ് റോയ്‌സിലെ ഉദ്യോഗസ്ഥനായിരുന്ന വില്യം അതോടൊപ്പം പാരിഷ് കൗണ്‍സിലറുമായിരുന്നു. ഭാര്യയും രണ്ടുമക്കളുമുണ്ട്. വില്യം വാക്സിന്‍ സ്വീകരിച്ചത് മഹാമാരിക്കെതിരായ പോരാട്ടത്തില്‍ നാഴികക്കല്ലായിരുന്നു. അങ്ങനെ അന്താരാഷ്ട്ര ശ്രദ്ധ പിടിച്ചുപറ്റുകയും ചെയ്തു വില്യം. 

Tags:    

Editor - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News