നിർത്താതെ കുര; അയൽവാസിയുടെ നായയെ ജീവനോടെ കുഴിച്ചുമൂടി 82കാരി

ഒന്നര മണിക്കൂറാണ് നായ മണ്ണിനടിയിൽ കിടന്നത്.

Update: 2023-03-10 12:16 GMT

കുര സഹിക്കാൻ ആവാതെ അയൽവാസിയുടെ നായയെ ജീവനോടെ കുഴിച്ചമൂടി 82കാരി. ബ്രസീലിലെ പ്ലാനുറ മുനിസിപാലിറ്റിയിലാണ് സംഭവം. തന്റെ പൂന്തോട്ടത്തിൽ അയൽവാസിയുടെ നീനയെന്ന നായയെ കുഴിച്ചിട്ടതായി വയോധിക സമ്മതിച്ചതായി യുകെ ബേസ് എക്സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നു.

നിർത്താതെ കുരയ്ക്കുന്നതിനാൽ നായയെ രാത്രി പൂന്തോട്ടത്തിൽ കുഴിച്ചു മൂടുകയായിരുന്നുവെന്ന് സ്ത്രീ പറഞ്ഞതായി ഉടമയായ 33കാരി പൊലീസിനോട് പറഞ്ഞു. നായയെ പിന്നീട് ജീവനോടെ കണ്ടെത്തി. ചെയ്ത കാര്യങ്ങളെക്കുറിച്ച് സ്ത്രീ പറഞ്ഞതിനെത്തുടർന്ന് താൻ തോട്ടത്തിലേക്ക് ഓടിക്കയറി നോക്കിയപ്പോൾ മണ്ണ് ഇളകിക്കിടക്കുന്നത് കണ്ടതായും ഉടമ പറഞ്ഞു.

Advertising
Advertising

താൻ ഉടൻ തന്നെ ആ ഭാ​ഗം കുഴിക്കുകയും നായയെ ജീവനോടെ കണ്ടെത്തുകയായിരുന്നെന്നും അവർ വ്യക്തമാക്കി. ഒന്നര മണിക്കൂറാണ് നായ മണ്ണിനടിയിൽ കിടന്നത്. രക്ഷപ്പെടുത്തിയ നായയെ പിന്നീട് വെറ്ററിനറി ആശുപത്രിയിലേക്ക് മാറ്റി.

ചെയ്ത പ്രവർത്തിയിൽ യാതൊരു ഖേദവും പ്രകടിപ്പിക്കാതിരുന്ന 82കാരി, ഇനി നായയെ തന്റെ വളപ്പിലേക്ക് വരാൻ അനുവദിക്കരുതെന്ന് ഉടമയെ താക്കീത് ചെയ്യുകയും ചെയ്തു.

അതേസമയം, 82കാരിയെ പൊലീസ് ചോദ്യം ചെയ്തപ്പോൾ, ഇനിയും കുഴിച്ചിടുമെന്നായിരുന്നു മറുപടി. സംഭവത്തിൽ പ്രതിക്കെതിരെ കേസെടുത്ത് റിമാൻഡ് ചെയ്തതായും അധികൃതർ അറിയിച്ചു.

Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

contributor

Editor - ഷിയാസ് ബിന്‍ ഫരീദ്

contributor

By - Web Desk

contributor

Similar News