ജബാലിയയിൽ ഇസ്രായേലിന്റെ കൂട്ടക്കുരുതി; സ്ത്രീകളെയും കുട്ടികളെയും പോയന്റ് ബ്ലാങ്കിൽ വെടിവെച്ച് കൊന്നു

കരയുദ്ധത്തിൽ അപ്രതീക്ഷിത തിരിച്ചടിയെന്ന് ഇസ്രായേൽ യുദ്ധകാര്യ മന്ത്രിസഭ

Update: 2023-12-14 05:22 GMT
Editor : Lissy P | By : Web Desk
Advertising

ഗസ്സ സിറ്റി: ഗസ്സയിലും വെസ്റ്റ്ബാങ്കിലുംകൂട്ടക്കുരുതി തുടര്‍ന്ന് ഇസ്രായേൽ. ജബാലിയയിൽ സ്ത്രീകളെയും കുട്ടികളെയുമടക്കം പോയന്റ് ബ്ലാങ്കിൽ വെടിവെച്ച് കൊന്നു. ജ​ബ​ലി​യ അ​ഭ​യാ​ർ​ഥി ക്യാ​മ്പി​ലെ ഷാ​ദി​യ അ​ബൂ​ഗ​സാ​ല സ്കൂ​ളി​ലാ​ണ് കു​ട്ടി​ക​ളും സ്ത്രീ​ക​ളു​മ​ട​ക്കം സി​വി​ലി​യ​ന്മാ​രെ പോ​യി​ന്റ് ബ്ലാ​ങ്കി​ൽ ഇ​സ്രാ​യേ​ൽ സൈ​ന്യം ​ ഇന്നലെ വെ​ടി​വെ​ച്ചു​കൊ​ന്ന​ത്. അ​ക​ത്ത് മൃ​ത​ദേ​ഹ​ങ്ങ​ൾ കു​ന്നു​കൂ​ടി​ക്കി​ട​ക്കു​ക​യാ​ണെ​ന്ന് ദൃക്​സാക്ഷികൾ അറിയിച്ചു.

അതേസമയം, ഗസ്സയിൽ അപ്രതീക്ഷിത തിരിച്ചടിയെന്ന് ഇസ്രായേൽ യുദ്ധകാര്യമന്ത്രിസഭയുടെ വിലയിരുത്തൽ. യുദ്ധത്തിൽ വലിയ വില നൽകേണ്ടിവന്നതായി ഇസ്രായേൽ പ്രതിരോധമന്ത്രി പറഞ്ഞു. ഇസ്രായേൽ മധ്യസ്ഥ നീക്കങ്ങൾ തേടിയെന്നും റിപ്പോർട്ടുണ്ട്.  ലോകതലത്തിലെ വ്യാപക ഒറ്റപ്പെടൽ, കരയുദ്ധത്തിൽ സംഭവിച്ച അപ്രതീക്ഷിത തിരിച്ചടി, ബൈഡൻ ഭരണകൂടവുമായുള്ള വിയോജിപ്പ്​ എന്നിവക്കിടയിൽ യുദ്ധം എങ്ങനെ മുന്നോട്ടു കൊണ്ടു​പോകണം എന്നറിയാതെ വലയുകയാണ്​ ഇസ്രായേലിലെ രാഷ്​ട്രീയ സൈനിക നേതൃത്വം അറിയിച്ചു. വ​ട​ക്ക​ൻ ഗ​സ്സ​യി​ൽ ര​ണ്ട് സീ​നി​യ​ർ ക​മാ​ൻ​ഡ​ർ​മാ​ർ അ​ട​ക്കം 10 സൈ​നി​ക​ർ കൊ​ല്ല​പ്പെ​ടുകയും 21 പേർക്ക്​ പരിക്കേൽക്കുകയും ചെയ്​ത സംഭവം ഞെട്ടിക്കുന്നതാണെന്ന്​ സൈനിക മേധാവി തുറന്നു സമ്മതിച്ചു.

ഹ​മാ​സ് ന​ട​ത്തി​യ ഒ​ളി​യാ​ക്ര​മ​ണ​ത്തി​ലാണ്​ ഷു​ജാ​ഇ​യ​യി​ൽ ഒ​മ്പ​തു​പേ​ർ കൊ​ല്ല​പ്പെ​ട്ട​ത്. ഇന്നലെ മാത്രം പരിക്കേറ്റ 49 സൈനികരെയാണ്​​ സൊറാക്ക ആശുപത്രിയിൽ എത്തിച്ചത്​. ചെറുത്തുനിൽപ്പിന്‍റെ വീര്യവും പ്രഹരശേഷിയും ശത്രുവിനെ ബോധ്യപ്പെടുത്തുന്നതിൽ പോരാളികൾ വിജയിച്ചതായി ഹമാസ്​ നേതാവ്​ ഇസ്​മാഈൽ ഹനിയ്യ പറഞ്ഞു. പോർവിമാനങ്ങളും കവചിത വാഹനങ്ങളും കൂടാതെയുള്ള യുദ്ധത്തിൽ ഹമാസിനെ ജയിക്കുക എളുപ്പമല്ലെന്ന തോന്നൽ സൈനികരിൽ രൂപപ്പെട്ടതായി വാൾ സ്​ട്രീറ്റ്​ ജേർണൽ. വ​ട​ക്ക​ൻ ഗ​സ്സ​യി​ൽ ഹ​മാ​സി​നെ ഇ​ല്ലാ​താ​ക്കി​യെ​ന്ന അവകാശവാദത്തിനിടെയാണ്​ കൂടുതൽ ​സൈനികർ മരിക്കുന്ന സാഹചര്യമുള്ളത്. സിവിലിയൻ കുരുതി ഒഴിവാക്കി ഹമാസിനെ അമർച്ച ​ചെയ്യാനാകില്ലെന്ന്​​ പ്രതിരോധ മന്ത്രി ഗാൻറ്​സ്​ യു.എസ്​ നേതൃത്വത്തെ അറിയിച്ചു. ര​ണ്ടു മാ​സ​ത്തി​ലേ​റെ​യാ​യി തു​ട​രു​ന്ന വം​ശ​ഹ​ത്യ​യി​ൽ ഗ​സ്സ​യി​ൽ മാ​ത്രം 18,608 പേ​ർ കൊ​ല്ല​​പ്പെ​ട്ടി​ട്ടു​ണ്ട്. അ​ര​ല​ക്ഷ​ത്തി​ലേ​റെ പേ​ർ​ക്ക് പ​രി​ക്കേ​റ്റു. ഇന്നലെ മാത്രം 196 പേരെയാണ്​ ഇസ്രായേൽ കൊലപ്പെടുത്തിയത്​.

 യുദ്ധത്തിന്​ കനത്തതും വേദനാജനകവും പ്രയാസമേറിയതുമായ വിലയാണ് നാം നൽകി വരുന്നതെന്ന്​ ഇസ്രായേൽ മന്ത്രിയും മുൻ ആർമി ജനറലുമായ ബെന്നി ഗാന്റ്സ്. ഇതുവരെ ഉയർന്ന ഓഫിസർമാരടക്കം 435 സൈനികർ കൊല്ലപ്പെട്ട്ടതായി ഇസ്രായേൽ ബ്രോഡ്കാസ്റ്റിങ് കോർപറേഷൻ വെളിപ്പെടുത്തി. അഷ്​ദോദ്​ നഗരത്തിൽ ഹമാസ്​ റോക്കറ്റ്​ പതിച്ച്​ വ്യാപാര സമുച്ചയത്തിന്​ തകർച്ച സംഭവിച്ചു. തങ്ങളുടെ 8 ​ നേതാക്കൾക്കെതിരെ​ അമേരിക്ക പ്രഖ്യാപിച്ച ഉപരോധത്തെ ഹമാസ്​ നിശിതമായി അപലപിച്ചു. ജെനിൻ അഭയാർഥി ക്യാമ്പിനു നേരെ സൈന്യം വെളുപ്പിനും​ ബോംബാക്രമണം നടത്തി.

Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News