സന്തോഷ സൂചികയിൽ 146 രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യയുടെ സ്ഥാനം 136

തുടർച്ചയായി അഞ്ചാം തവണയും ഒന്നാം സ്ഥാനം സ്വന്തമാക്കി ഫിൻലാൻഡ്. 121 ആണ് പാക്കിസ്താന്റെ റാങ്ക്. അഫ്ഗാനിസ്ഥാനാണ് ഏറ്റവും അവസാനം.

Update: 2022-03-19 12:23 GMT
Editor : abs | By : Web Desk
Advertising

ഐക്യരാഷ്ട്ര സഭ തയ്യാറാക്കുന്ന ലോക സന്തോഷ സൂചികയിൽ (worls happiness report) ഇന്ത്യ 136 -ാം സ്ഥാനത്ത്. തുടർച്ചയായി അഞ്ചാം തവണയും ഒന്നാം സ്ഥാനം സ്വന്തമാക്കി ഫിൻലാൻഡ്. 121 ആണ് പാക്കിസ്താന്റെ റാങ്ക്. അഫ്ഗാനിസ്ഥാനാണ് ഏറ്റവും അവസാനം.

ലെബനോൻ ആണ് അഫ്ഗാന് തൊട്ട് മുന്നിൽ. ബംഗ്ലാദേശ് 94 -ാം സ്ഥാനത്തും. ചൈന 72 -ാം സ്ഥാനത്തുമാണ്. പട്ടികയിൽ റഷ്യ 80-ാമതും യുക്രൈൻ 98-ാമതുമാണ്. റഷ്യയുടെ യുക്രൈൻ അധിനിവേശത്തിന് മുമ്പ് തയ്യാറാക്കിയ പട്ടികയാണ് ഇപ്പോൾ പ്രസിദ്ധീകരിച്ചത്. 

പട്ടികയിലെ ആദ്യ 10 രാജ്യങ്ങൾ 

1. ഫിൻലാൻഡ്

2. ഡെൻമാർക്ക്

3. ഐസ്‌ലന്‍ഡ്

4. സ്വിസർലൻഡ്

5. നെതർലൻഡ്

6. ലക്സംബർഗ്

7. സ്വീഡൻ

8. നോർവേ

9. ഇസ്രായേൽ

10.ന്യൂസിലാൻഡ്

കഴിഞ്ഞ വർഷത്തെ ലോകത്തിലെ ഏറ്റവും സന്തോഷമുള്ള 10 രാജ്യങ്ങളുടെ പട്ടികയിൽ നിന്ന് ഓസ്ട്രിയ പുറത്തായി. സാംബിയ, മലാബി, ടാന്‍സാനിയ, സിയേറ ലിയോണ്‍, ലെസോത്തോ, ബോട്‌സ്വാന, റുവാണ്ട, സിംബവേ, ലെബനന്‍, അഫ്ഗാനിസ്ഥാന്‍ എന്നീ രാജ്യങ്ങളാണ് പട്ടികയില്‍ ഏറ്റവും പിന്നിൽ നിൽക്കുന്നത്. അവസാന സ്ഥാനത്തുള്ള അഫ്ഗാനിസ്ഥാനിൽ കൃത്യമായ സഹായം ലഭിച്ചില്ലെങ്കില്‍, അഞ്ച് വയസില്‍ താഴെയുള്ള പത്ത് ലക്ഷത്തിലധികം കുട്ടികള്‍ പട്ടിണി മൂലം മരിക്കുമെന്ന് യൂനിസെഫ് റിപ്പോര്‍ട്ടില്‍ പറയുന്നു.

2012 മുതലാണ് ലോക സന്തോഷ സൂചിക പ്രസിദ്ധീകരിച്ച് തുടങ്ങിയത്. ആയുർദൈർഘ്യം, പ്രതിശീർഷ വരുമാനം, തൊഴിൽ സുരക്ഷ, പൗരസ്വാതന്ത്രം, അഴിമതി, സാമൂഹിക പിന്തുണ തുടങ്ങിയ നിരവധി കാര്യങ്ങൾ പരിഗണിച്ചാണ് പട്ടിക തയ്യാറാക്കുന്നത്.

Tags:    

Writer - അലി കൂട്ടായി

contributor

Editor - abs

contributor

By - Web Desk

contributor

Similar News