വീ​ഗൺ ഡയറ്റിലൂടെ ക്യാൻസറിനെ തോൽപ്പിച്ചു; ലോകറെക്കോർ‍ഡുകൾ നേടിയ ഫിറ്റ്നസ് മനുഷ്യന്റെ പ്രായം 102!

60-ാം വയസ്സിൽ ക്യാൻസർ പിടിപെട്ടപ്പോൾ മൂന്ന് മാസക്കാലം മാത്രമായിരിക്കും മെെക്ക് ജീവിച്ചിരിക്കുക എന്ന് ഡോക്ടർമാർ വിധി എഴുതിയിരുന്നു.

Update: 2025-05-23 10:10 GMT

ഫ്‌ളൈയിങ് പിഗ് 50 വെസ്റ്റ് മൈൽ മാരത്തണിൽ പങ്കെടുക്കുന്ന ഏറ്റവും പ്രായം കൂടിയ വ്യക്തിയായി ചരിത്രം സൃഷ്ടിച്ചിരിക്കുകയാണ് മൈക്ക് ഫ്രിമോണ്ട്. 102 വയസ്സ് പ്രായമുള്ള മൈക്ക് ഫ്‌ളോറിഡ സ്വദേശിയാണ്. 91 വയസ്സുള്ളവരുടെ ഏറ്റവും വേഗതയേറിയ മാരത്തൺ ഉൾപ്പെടെ നിരവധി ലോക റെക്കോർഡുകൾ മെക്കിന് സ്വന്തമാണ്. 60-ാം വയസ്സിൽ ക്യാൻസർ പിടിപെട്ടപ്പോൾ മൂന്ന് മാസക്കാലം മാത്രമായിരിക്കും മെെക്ക് ജീവിച്ചിരിക്കുക എന്ന് ഡോക്ടർമാർ വിധി എഴുതിയിരുന്നു.

പിന്നീട് വീ​ഗൺ ഡയറ്റ് രീതി മൈക്ക് പിന്തുടർന്നു. തുടർന്ന് ക്യാൻസർ രോഗത്തെ തോൽപ്പിച്ച് ആരോഗ്യകരമായ ജീവിതം നയിക്കാൻ സാധിച്ചു. മാരത്തൺ, ഹാഫ് മാരത്തൺ, കനോയിങ് തു‌‌‌ടങ്ങിവയിൽ നിരവധി ലോക റെക്കോർഡുകൾ മെെക്ക് നേടിയിട്ടുണ്ട്. 69-ാം വയസ്സിൽ കാൻസർ പിടിപ്പെ‌‌ട്ടപ്പോൾ അതിനെ പ്രതിരോധിക്കാനായി ഡയറ്റ് രീതികളെക്കുറിച്ച് മെക്ക് വായിച്ചു മനസിലാക്കുകയായിരുന്നു. അങ്ങനെയാണ് സസ്യഹാരം മാത്രം ഉൾപ്പെടുത്തിയുള്ള ഡയറ്റ് രീതിയെക്കുറിച്ച് മെെക്ക് മനസ്സിലാക്കുന്നത്.

Advertising
Advertising

ഡയറ്റ് പിന്തുടർന്ന് വെറും 2.5 വർഷത്തിനുള്ളിൽ ഡോക്ടർമാർ അദ്ദേഹത്തിന്റെ ശരീരത്തിൽ മെറ്റാസ്റ്റെയ്‌സുകളൊന്നും കണ്ടെത്തിയില്ല. ഓട്ട് മീൽ, സിറപ്പ്, ബ്ലൂബറീസ് എന്നിവയാണ് സാധാരണ ദിവസങ്ങളിൽ മെെക്ക് രാവിലെ കഴിക്കാറുള്ളത്. ഉച്ചക്ക് ബീൻസും രാത്രി ബ്രോക്കോളിയും കെച്ചപ്പും മാത്രമാണ് ആഹാരം.

തന്റെ ആയുസ്സും ആരോ​ഗ്യവും വർധിക്കുന്നത് കൃത്യമായ ഭക്ഷണക്രമം പിന്തുടരുന്നതുകൊണ്ടാണെന്ന് മെെക്ക് പറയുന്നു. സമ്മർദമില്ലാതെയാണ് മെെക്ക് ജീവിക്കുന്നത്. സമ്മർദം ജീവിതം നശിപ്പിക്കുമെന്നും മെെക്ക് പറയുന്നു. ആഴ്ചയിൽ മൂന്ന് തവണ 10 മെെൽ ദൂരം മെെക്ക് ഓടാറുണ്ട്. കൂടാതെ പുഷ്അപ്പും പുൾഅപ്പും ചെയ്യും. വാർധക്യത്തിലും ആരോഗ്യവും സന്തോഷവും ആഗ്രഹിക്കുന്നവർ മൈക്കിൽ നിന്നും ഇത്തരം കാര്യങ്ങൾ പഠിക്കേണ്ടതുണ്ട്.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News