പി സരിനായി ഒറ്റപ്പാലത്ത് യൂത്ത് കോണ്‍ഗ്രസ് പ്രകടനം

കോൺഗ്രസ് ഓഫീസ് താഴിട്ട് പൂട്ടിയ പ്രവർത്തകർ ഐ.എൻ.ടി.യു.സി കൊടിമരത്തിൽ കരിങ്കൊടിയും കെട്ടി

Update: 2021-03-14 03:29 GMT

യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി ഡോ. പി സരിനായി ഒറ്റപ്പാലത്ത് കോൺഗ്രസ് പ്രവർത്തകരുടെ പ്രകടനം. സരിന് സീറ്റ് ലഭിക്കില്ലെന്ന് ഉറപ്പായതോടെയാണ് പ്രതിഷേധ പ്രകടനവുമായി തെരുവിലിറങ്ങിയത്. കോൺഗ്രസ് ഓഫീസ് താഴിട്ട് പൂട്ടിയ പ്രവർത്തകർ ഐ.എൻ.ടി.യു.സി കൊടിമരത്തിൽ കരിങ്കൊടിയും കെട്ടി. പട്ടാമ്പി മണ്ഡലത്തിൽ കോൺഗ്രസ് സജീവമായി പരിഗണിക്കുന്ന കെ.എസ്.ബി.എ തങ്ങൾക്കെതിരെ വ്യാജ രേഖ ഉണ്ടാക്കി എന്ന പരാതിയുമായി കോൺഗ്രസ് നേതാക്കൾ രംഗത്തെത്തി.

ഒററപ്പാലം മണ്ഡലത്തിൽ യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി ഡോക്ടർ പി സരിന്‍, കെ.പി.സി.സി സെക്രട്ടറി ഹരിഗോവിന്ദൻ മാസ്റ്റർ എന്നിവരുടെ പേരുകളാണ് ഡി.സി.സി നേതൃത്വം കെ.പി.സിസിക്ക് കൈമാറിയത്. യുവാവും പുതുമുഖമായ എല്‍.ഡി.എഫ് സ്ഥാനാഥി പ്രേംകുമാറിനെ നേരിടാൻ സരിന് കഴിയുമെന്നാണ് വിലയിരുത്തൽ.

Advertising
Advertising

എന്നാൽ ഹരിഗോവിന്ദൻ മാസ്റ്ററുടെ പേരാണ് എ.ഐ.സി.സി പരിഗണിക്കുന്നതെന്ന് അറിഞ്ഞതോടെ സരിൻ അനുകൂലികൾ പ്രതിഷേധവുമായി തെരുവിലിറങ്ങി. ഒറ്റപ്പാലം നഗരത്തിലെ കോൺഗ്രസ് ഓഫീസ് പ്രതിഷേധക്കാർ പൂട്ടിയിട്ടു. ഐ.എൻ.ടി.യു.സിയുടെ കൊടിമരത്തിൽ കറുത്ത കൊടിയും കെട്ടി.

Full View

പട്ടാമ്പി സീറ്റിൽ മത്സരിക്കാൻ സാധ്യതയുള്ള ഡി.സി.സി വൈസ് പ്രസിഡന്റ് കെ.എസ്.ബി.എ തങ്ങൾക്കെതിരെ പരാതിയുമായി ഒരു വിഭാഗം കോൺഗ്രസ് നേതാക്കൾ രംഗത്തെത്തി. കെ.എസ്.ബി.എ തങ്ങളെ മത്സരിച്ചില്ലെങ്കിൽ തങ്ങൾ രാജി വെക്കുമെന്ന രേഖകൾ വ്യാജമായി നിർമ്മിച്ചു എന്നും എ.ഐ.സി.സിക്ക് അയച്ച കത്തിൽ പറയുന്നു.

Tags:    

Similar News