പതിനേഴുകാരിയെ മയക്കുമരുന്ന് നൽകി കൂട്ടബലാത്സഗം ചെയ്തു; മൂന്ന് പേർ പിടിയിൽ
ഹരിയാനയിലെ കുരുക്ഷേത്രയിലാണ് സംഭവം. പിടിയിലായവരിൽ ഒരാൾ മെെനറാണ്.
ഹരിയാനയിൽ പതിനേഴുകാരിയെ മയക്കുമരുന്ന് നൽകി കൂട്ട ബലാത്സഗം ചെയ്തതായി പരാതി. ഹരിയാനയിലെ കുരുക്ഷേത്രയിലാണ് അഞ്ചു പേർ ചേർന്ന് പ്ലസ് ടുകാരിയായ വിദ്യാർഥിനിയെ പീഡിപ്പിച്ചതെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
അഞ്ച് പേരുൾപ്പെട്ട സംഘത്തിലെ മൂന്ന് പേർ പിടിയിലായതായി പൊലീസ് അറിയിച്ചു. രണ്ടു പേർക്കായുള്ള തെരച്ചിൽ തുടരുകയാണ്. പിടിയിലായവരിൽ ഒരാൾ മെെനറാണ്.
സ്കൂളിൽ നിന്ന് സുഹൃത്തിന്റെ വീട്ടിലേക്ക് പോയ കുട്ടിക്ക് തലകറക്കം അനുഭവപ്പെടുകയായിരുന്നു. തുടര്‍ന്ന് സുഹൃത്തിന്‍റെ കസിന്‍റെ കൂടെ വീട്ടിലേക്ക് മടങ്ങുംവഴി മറ്റുള്ളവരും കൂടി ചേർന്ന് പെണ്‍കുട്ടിയെ പീഡിപ്പിക്കുകയുമായിരുന്നുവെന്ന് പൊലീസ് പറയുന്നു. കൃത്യം ചെയ്യുന്നതിനിടെ പ്രതികൾ കുട്ടിക്ക് മയക്കുമരുന്ന് നൽകിയതായും പൊലീസ് പറഞ്ഞു.
കുട്ടിയുടെ പിതാവിന്റെ പരാതിയിൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തതായി പൊലീസ് സൂപ്രണ്ട് ഹിമാൻഷു ഗാർഗ് മാധ്യമങ്ങളോട് പറഞ്ഞു.